കണ്ടാൽ ആർക്കായാലും ഒന്ന് വാങ്ങാൻ തോന്നും, 15 ലക്ഷത്തിന്റെ ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ ബിഎംഡബ്ല്യു

ഇലക്‌ട്രിക് സ്‌കൂട്ടറുകളെന്നാൽ (Electric Scooter) ആളുകൾക്ക് ഇപ്പോൾ ചെലവ് കുറഞ്ഞൊരു യാത്രാ മാർഗമാണ്. 106 രൂപയോളം കൊടുത്ത് ഒരു ലിറ്റർ പെട്രോൾ അടിക്കുന്നതിലും ലാഭമാണ് ബാറ്ററി വാഹനങ്ങളെന്നതാണ് നിലവിലെ സ്ഥിതി. പലരും ഇവികളിലേക്ക് മാറിത്തുടങ്ങുമ്പോൾ പല വിലയിലുള്ള മോഡലുകൾ അനേകം വിപണിയിൽ ലഭ്യമാണ് താനും. ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായ എന്തെങ്കിലും വേണമെന്നുള്ളവർക്കായി ബിഎംഡബ്ല്യു (BMW) പുതിയൊരു മോഡലുമായി രംഗത്തെത്തുകയാണ്. ലോകപ്രശസ്തമായ CE 04 എന്ന ഇലക്ട്രിക് സ്കൂട്ടറുമായി ബവേറിയൻ ബ്രാൻഡ് നിശബ്‌ദ വിപ്ലവത്തിന്റെ പുത്തൻ സാധ്യതകൾ തേടുകയാണ്.

ബിഎംഡബ്ല്യു മോട്ടോറാഡ് നാളെ അതായത് ജൂലൈ 24-ന് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്‌കൂട്ടറായ 04 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ ജർമൻ ബ്രാൻഡ് രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകളിലും CE 04 ഇവിക്കായുള്ള പ്രീ-ലോഞ്ച് ബുക്കിംഗുകളും അടുത്തിടെ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതുവരെ കണ്ട വാഹനങ്ങളുടെ ശൈലിയിലൊന്നുമല്ല ഈ വലിയ സ്‌കൂട്ടർ ഒരുക്കിയിരിക്കുന്നത്.

BMW CE 04 Electric Scooter To Launch Tomorrow

ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത് എന്നതിലുപരി ഇത് തികച്ചും സവിശേഷവുമാണ്. ഇതുപോലൊരു ഇലക്‌ട്രിക് സ്‌കൂട്ടർ മുമ്പെങ്ങും രാജ്യത്ത് അവതരിപ്പിച്ചിട്ടില്ലെന്ന് വേണം പറയാൻ. ആയതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ബിഎംഡബ്ല്യു CE 04 മോഡലിനെ രാജ്യം കാത്തിരിക്കുന്നത്. തനതായ സ്റ്റൈലിംഗ്, പെർഫോമൻസ് എന്നിവയെല്ലാം കോർത്തിണക്കിയിരിക്കുന്ന വാഹനത്തിൽ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാം എന്നകാര്യം പറഞ്ഞുതരാം.

വില: സ്‌കൂട്ടർ എന്ന് കേൾക്കുമ്പോൾ തന്നെ ചെറിയ ബജറ്റിൽ സ്വന്തമാക്കാനാവുന്ന വാഹനമെന്ന പൊതുധാരണയാണ് നമുക്കുള്ളത്. എന്നാൽ ഇതെല്ലാം പൊളിച്ചെഴുതുന്ന മോഡലായിരിക്കും ബിഎംഡബ്ല്യു CE 04. ഏകദേശം 10 ലക്ഷം രൂപയ്ക്ക് അടുത്താണ് ഇതിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ആഡംബര വാഹനമായതിനാൽ ചിലപ്പോൾ 15 ലക്ഷവും കടന്നേക്കാമെന്ന സൂചനയുമുണ്ട്. അതായത് ഒരു എസ്‌യുവി വാങ്ങുന്ന കാശാവുമെന്ന് സാരം.

BMW CE 04 Electric Scooter To Launch Tomorrow

ഡിസൈൻ: ബിഎംഡബ്ല്യു CE 04 ഇലക്ട്രിക് സ്കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ തന്നെയാണെന്ന് പറയാം. എഡ്ജ് ആകൃതിയിലുള്ള ബോഡി പാനലുകൾ, ഫ്രണ്ട് അപ്രോണിൽ സംയോജിപ്പിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റ്, ഫ്ലോട്ടിംഗ് ഇഫക്റ്റുള്ള സീറ്റ്, ഫ്ലാറ്റ് ഹാൻഡിൽബാർ, സ്‌കൾപ്പ്ഡ് ബോഡി വർക്ക് എന്നിവയെല്ലാം ഇവിയെ മൊത്തത്തിൽ കിടിലമാക്കുന്നുണ്ട്. ബിഎംഡബ്ല്യുവിൻ്റെ ഡിസൈൻ ഫിലോസഫിയെ പ്രതിഫലിപ്പിക്കുന്ന പ്രവർത്തനത്തിൻ്റെയും രൂപത്തിൻ്റെയും സമ്പൂർണ സംയോജനമാണ്.

ഫീച്ചറുകൾ: സുഖവും സുരക്ഷയും ഒരുപോലെ വർധിപ്പിക്കുന്ന ഫീച്ചറുകളാൽ സമ്പന്നമാണ് ഏറ്റവും പുതിയ CE 04 എന്നുവേണം പറയാൻ. ഒരു വലിയ TFT ഡിസ്‌പ്ലേ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, എബിഎസ് തുടങ്ങിയ നൂതനമായ സവിശേഷതകളെല്ലാം ഇലക്ട്രിക് സ്കൂട്ടറിൽ ഉണ്ടെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. എർഗണോമിക് ഡിസൈനും സുഖപ്രദമായ സീറ്റിംഗ് പൊസിഷനും തിരക്കേറിയ സിറ്റി യാത്രകളിൽ പോലും ഗംഭീര യാത്രാ സുഖമായിരിക്കും സമ്മാനിക്കുക.

BMW CE 04 Electric Scooter To Launch Tomorrow

റോഡ്, റെയിൻ, ഇക്കോ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളാണ് വരാനിരിക്കുന്ന ബിഎംഡബ്ല്യു CE 04 ഇലക്ട്രിക് സ്കൂട്ടറിനുള്ളത്. ഇവ ആക്സിലറേഷൻ നിരക്ക് മാറ്റാൻ സഹായിക്കുന്ന കാര്യങ്ങളാണ്. ഒരു ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഇലക്ട്രോണിക് റിവേഴ്സ് ഫംഗ്ഷൻ എന്നിവയാണ് അധിക ഫീച്ചറുകൾ. കസ്റ്റമൈസേഷനായി നിരവധി ഓപ്ഷണൽ ഫീച്ചറുകളും ലഭ്യമാണെന്നാണ് ബവേറിയൻ ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

ബാറ്ററിയും മോട്ടോറും: ഒറ്റ ചാർജിൽ 130 കിലോമീറ്റർ റേഞ്ച് നൽകുന്ന 8.9kWh ബാറ്ററി പായ്ക്കാണ് ആഡംബര വൈദ്യുത സ്‌കൂട്ടറിന്റെ ഹൃദയം. 15kW, പെർമനൻ്റ് മാഗ്നറ്റ്, ലിക്വിഡ്-കൂൾഡ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിയ്ക്ക് 41 bhp പവറിൽ പരമാവധി 61 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 2.6 സെക്കൻഡിനുള്ളിൽ 0-50 കിലോമീറ്റർ വേഗത കൈവരിക്കാനും 120 കിലോമീറ്റർ വേഗത കൈവരിക്കാനും സ്കൂട്ടറിന് കഴിയുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു.

ചാർജിംഗ്: ബാറ്ററി തീർന്നതിനു ശേഷം സ്റ്റാൻഡേർഡ് ചാർജറിലൂടെ ഇലക്ട്രിക് സ്കൂട്ടർ ടോപ്പ് അപ്പ് ചെയ്യാൻ നാല് മണിക്കൂറിലധികം സമയമെടുക്കുമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് പറയുന്നു. ഇത് പരിഹരിക്കാനായി ഒരു ഓപ്ഷണൽ ഫാസ്റ്റ് ചാർജറും കമ്പനി CE 04 ഇവിക്കൊപ്പം നൽകും. ഇത് ചാർജിംഗ് സമയം ഒരു മണിക്കൂറും നാൽപ്പത് മിനിറ്റും ആയി കുറയ്ക്കുന്നു. അതിനാൽ വരാനിരിക്കുന്ന വാഹനം മൊത്തത്തിൽ ഒരു പ്രായോഗികമായ ഓപ്ഷനാണെന്ന് വേണം പറയാൻ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 23, 2024, 17:21 [IST]
English summary
Bmw ce 04 electric scooter to launch tomorrow expected price features battery range
കൂടുതല്‍... #bmw motorrad #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X