ഇങ്ങനെ ഓഫറിട്ടാൽ ഷോറൂം കാലിയാവും! ടിവിഎസിന്റെ എഞ്ചിനുള്ള ബൈക്കിന് 50,000 രൂപയുടെ ആനുകൂല്യങ്ങളുമായി കമ്പനി

ഇന്ത്യൻ വിപണിയിൽ പ്രീമിയം മോട്ടോർസൈക്കിളുകൾ സാധാരണക്കാരനും താങ്ങാനാവുന്ന വിലയിൽ ആദ്യം കൊടുത്ത് തുടങ്ങിയവരാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. ട്രയംഫിനും ഹാർലി ഡേവിഡ്‌സണിനും മുമ്പേ ഈ പദ്ധതികളെല്ലാം നടപ്പിലാക്കിയെങ്കിലും വേണ്ട രീതിയിൽ തന്ത്രം ഹിറ്റായില്ലെന്ന് വേണം പറയാൻ. എങ്കിലും G310 GS പോലുള്ള മോഡലുകൾ വലിയ സ്വാകാര്യത നേടിയിരുന്നു. ട്രയംഫ് ബജാജിന്റെ കൈപിടിച്ചും ഹാർലി ഹീറോയുടെ കൈപിടിച്ചുമാണ് നേട്ടം കൊയ്‌തതെങ്കിൽ ബിഎംഡബ്ല്യുവിനെ കൈപിടിച്ച് നടത്തുന്നത് ടിവിഎസാണ്. ഇപ്പോഴിതാ ഷോറൂമിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനായി മോഡൽ നിരയിൽ ഗംഭീര ഇയർ എൻഡ് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ.

G310 GS അഡ്വഞ്ചർ ബൈക്ക് വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത് 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ്. ഒന്നുകിൽ ഉപഭോക്താവിന് 50,000 രൂപയുടെ ആനുകൂല്യങ്ങൾ നേരിട്ട് നേടാനാവും. അല്ലെങ്കിൽ അവർക്ക് 3 വർഷത്തേക്ക് സർവീസ് കോസ്റ്റ്, 2 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, 5 വർഷത്തെ വാറണ്ടി എന്നിവയാണ് മോട്ടോർസൈക്കിൾ വാങ്ങുന്നവർക്ക് ലഭിക്കുക. ഈ ഓഫറുകളെ കുറിച്ച് കൂടുതൽ അറിയാൻ ഏറ്റവും അടുത്ത ബിഎംഡബ്ല്യു മോട്ടോറാഡ് ഷോറൂം സന്ദർശിച്ചാൽ മതിയാവും.

BMW G 310 GS Adventure Tourer Motorcycle Now Available With Up To Rs 50 000 Year-End Offer

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ 2025 ജനുവരി 1 മുതൽ മുഴുവൻ മോട്ടോർസൈക്കിൾ ലൈനപ്പിലും വില വർധനവ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ എക്സ്ഷോറൂം വിലയിൽ നിന്നും 2.50 ശതമാനം വരെയായിരിക്കും വിലക്കയറ്റം സംഭവിക്കുക. അതിന് മുമ്പായി G310 GS അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കൈവന്നിരിക്കുന്ന സുവർണാവസരമാണിത്.

മറ്റ് 310 സിസി ടിവിഎസ്, ബിഎംഡബ്ല്യു മോട്ടോർസൈക്കിളുകളിൽ കാണുന്ന അതേ 313 സിസി റിവേഴ്സ്-ഇൻക്ലൈൻഡ്, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് G 310 GS അഡ്വഞ്ചറിനും തുടിപ്പേകുന്നത്. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,500 ആർപിഎമ്മിൽ 34 bhp പവറും 7,500 ആർപിഎമ്മിൽ പരമാവധി 28 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും.

BMW G 310 GS Adventure Tourer Motorcycle Now Available With Up To Rs 50 000 Year-End Offer

എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഫ്ലാഷിംഗ് ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, അഡ്‌ജസ്റ്റബിൾ ക്ലച്ച് ലിവർ, ഹാൻഡ്‌ബ്രേക്ക് ലിവർ, സെൽഫ്-ബൂസ്റ്റിംഗ് ആന്റി-ഹോപ്പിംഗ് ക്ലച്ച് എന്നിവയെല്ലാമാണ് ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ മോട്ടോർസൈക്കിളിലെ പ്രധാന സവിശേഷതകൾ. നിലവിൽ 3.30 ലക്ഷം രൂപയാണ് G 310 GS ബൈക്കിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഇനി ബിഎംഡബ്ല്യു മോട്ടോറാഡ് പ്രഖ്യാപിച്ചിരിക്കുന്ന വില വർധനവിലേക്ക് നോക്കിയാൽ ഇൻപുട്ട് ചെലവ് വർധിച്ചതും പണപ്പെരുപ്പത്തിലെ വർധനയുമാണ് പുതിയ വില പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നതെന്ന് കമ്പനി പറയുന്നു. വിലക്കയറ്റം നടപ്പിലാക്കുന്നതോടെ വിട്ടുവീഴ്ച്ചകളൊന്നും വരുത്താതെ ബ്രാൻഡിനെ ലാഭവുള്ളതും അതോടൊപ്പം ഗുണനിലവാരമുള്ള ഉൽപ്പനങ്ങൾ അതേപടി നിലനിർത്താൻ സഹായിക്കുമെന്നും ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കൾ അറിയിച്ചു.

BMW G 310 GS Adventure Tourer Motorcycle Now Available With Up To Rs 50 000 Year-End Offer

G 310 R മുതൽ S 1000 RR, R 1300 GS വരെയുള്ള വൈവിധ്യമാർന്ന സൂപ്പർബൈക്കുകളാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യൻ വിപണിക്കായി ഒരുക്കിയിരിക്കുന്നത്. വില വർധനവ് പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളാണ് ബിഎംഡബ്ല്യു. അടുത്ത വർഷം മുതൽ വില കൂട്ടുമെന്ന് അടുത്തിടെ ഡ്യുക്കാറ്റിട്ടിയും ഔദ്യോഗികമായി അറിയിച്ചിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 26, 2024, 13:37 [IST]
English summary
Bmw g 310 gs adventure tourer motorcycle now available with up to rs 50000 year end offer
കൂടുതല്‍... #bmw motorrad #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X