ഒറ്റയടിക്ക് വെട്ടിക്കുറച്ചത് 24,000 രൂപ, പെട്രോൾ മോഡലുകളേക്കാൾ കുറഞ്ഞ വിലയിൽ ഈ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാം

ബെംഗളൂരു മലയാളികൾക്ക് ഏറെ പരിചിതമുള്ള പേരുകളിൽ ഒന്നായിരിക്കും ബൗൺസ് (Bounce). പണ്ട് കൊവിഡ് കാലത്തിനു മുമ്പ് ഈസിയായി ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് കൊടുത്തിരുന്ന കമ്പനിയായിരുന്നു ഇവർ. പിന്നീട് ഇലക്‌ട്രിക് വാഹന (EV) രംഗത്തേക്ക് കടന്ന കമ്പനി അവിടെയും തങ്ങളുടേതായ സ്ഥാനം കണ്ടെത്തി കുതിക്കുകയാണിപ്പോൾ.

അക്സെലിന്റെയും സീക്വോയയുടെയും ക്വാൾകോമിന്റെയുമൊക്കെ പിന്തുണക്കുന്ന ബെംഗളൂരു ആസ്ഥാനമായ സ്മാർട് മൊബിലിറ്റി സൊല്യൂഷൻ സ്റ്റാർട്ടപ്പായ ബൗൺസിന്റെ ആദ്യ വൈദ്യുത സ്കൂട്ടറായിരുന്നു ഇൻഫിനിറ്റി E1. ഏറെ വ്യത്യസ്‌തത കൊണ്ടും വിലക്കുറവും കാരണം ജനപ്രീതിയാർജിച്ചുവെങ്കിലും വിപണിയിൽ ഒരുപാട് മോഡേൺ ഇവികൾ ഉള്ളതിനാൽ അതിനിടയിൽ പെട്ടുപോയവരാണ് ബൗൺസ്.

Bounce Infinity E1 Plus Electric Scooter Gets Rs 24,000 Price Cut

പക്ഷേ ഇപ്പോൾ സടകുടഞ്ഞ് വീണ്ടും ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുകയാണ് കമ്പനി. അതിന്റെ ഭാഗമായി ബൗൺസ് ഇൻഫിനിറ്റി തങ്ങളുടെ E1+ ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 21 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ വിലകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഈ നീക്കം ഇവികളുടെ ഒറിജിനൽ വിലയിൽ 24,000 രൂപയുടെ കുറവ് വരുത്തുമെന്നും കമ്പനി അറിയിച്ചു.

അതായത് 1.13 ലക്ഷം രൂപയുണ്ടായിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് ഇനി മുതൽ 89,999 രൂപ മാത്രം കൊടുത്താൽ മതിയാകുമെന്ന് സാരം. വെട്ടിക്കുറച്ച വിലകൾ 2024 മാർച്ച് 31 വരെ ബാധകമായിരിക്കുമെന്ന കാര്യവും കമ്പനി പ്രത്യേകം ഓർമപ്പെടുത്തുന്നുമുണ്ട്. ഡിസൈൻ കൊണ്ടും ഫീച്ചറുകൊണ്ടും ചർച്ചയായ മോഡലാണ് ബൗൺസിന്റെ ഇലക്ട്രിക് സ്കൂട്ടർ ഇൻഫിനിറ്റി E1+. ഇവിയിൽ 15 Amp വാൾ സോക്കറ്റ് ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുന്ന റിമൂവബിൾ ബാറ്ററി പായ്ക്കാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

Bounce Infinity E1 Plus Electric Scooter Gets Rs 24,000 Price Cut

വിവിധ സാഹചര്യങ്ങളിൽ പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഒരു ലിക്വിഡ്-കൂൾഡ് ബാറ്ററിയാണ് ബൗൺസിന്റെ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നത്. ക്വിക്ക് ചാർജിംഗും എക്സ്റ്റൻഡഡ് റേഞ്ചും ഇൻഫിനിറ്റി E1+ ഇവിക്കുണ്ടെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. ഏകദേശം രണ്ട് വർഷം മുമ്പ്, 2022 ഏപ്രിലിൽ ഡെലിവറി ആരംഭിച്ചതിന് ശേഷം, ബൗൺസിന് ഇന്നുവരെ 8,570 യൂണിറ്റുകൾ മാത്രമേ വിറ്റഴിച്ചിട്ടുള്ളു.

പുതിയതായി പ്രഖ്യാപിച്ച വിലക്കുറവ് വിൽപ്പന വേഗം വർധിപ്പിക്കാനും ഇനിയും ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനും സഹായിക്കുന്ന കാര്യങ്ങളാണ്. താങ്ങാനാവുന്ന വിലയ്ക്കും പ്രകടനത്തിനും വേണ്ടിയുള്ള ഉപഭോക്തൃ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനുള്ള ഞങ്ങളുടെ സമർപ്പണത്തെയാണ് ഈ ഗണ്യമായ വിലക്കുറവ് പ്രതിഫലിപ്പിക്കുന്നതെന്നും വിലക്കുറവിനെക്കുറിച്ച് സംസാരിച്ച സിഒഒയും ബൗൺസ് ഇൻഫിനിറ്റിയുടെ സഹസ്ഥാപകനുമായ അനിൽ ജി പറഞ്ഞു.

Bounce Infinity E1 Plus Electric Scooter Gets Rs 24,000 Price Cut

ഉപയോഗിക്കാനുള്ള എളുപ്പവും ചാർജ് ചെയ്യാനുള്ള പോർട്ടബിൾ ബാറ്ററികളും ചാർജറുകളും പോലെയുള്ള ഫീച്ചറുകൾ തങ്ങളുടെ സ്കൂട്ടറുകൾ വാഗ്ദാനം ചെയ്യുന്നുവെന്നും എക്സ്റ്റൻഡഡ് റേഞ്ച്, സ്മാർട്ട് കണക്റ്റിവിറ്റി പോലുള്ള കാര്യങ്ങളെല്ലാം ഇലക്ട്രിക് മൊബിലിറ്റിയെ യഥാർഥത്തിൽ ജനാധിപത്യവൽക്കരിക്കുന്ന വിലനിലവാരത്തിൽ കൊണ്ടുവന്ന് എല്ലാവരേയും ശാക്തീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുതായി ഇവി വാങ്ങുന്നവരെല്ലാം കൂടുതലും അന്വേഷിക്കുന്നത് 1 ലക്ഷം രൂപയിൽ താഴെ വിലയുള്ള മോഡലുകളാണെന്നതും കമ്പനിക്ക് മൈലേജാവും. ബൗൺസ് ഇൻഫിനിറ്റി E1+ ഇവിയിലെ 2.2 kW ഇലക്ട്രിക് മോട്ടോറിൽ നിന്ന് പരനാവധി 65 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യാൻ കഴിയും. അതേസമയം NMC സെല്ലുകളുള്ള 2 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൃദയം.

Bounce Infinity E1 Plus Electric Scooter Gets Rs 24,000 Price Cut

തങ്ങളുടെ ബാറ്ററികൾ ഐഎഎസ് 156 മാനദണ്ഡങ്ങൾക്കനുസൃതമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ഒറ്റ ചാർജിൽ 85 കിലോമീറ്ററിലധികം (IDC) സഞ്ചരിക്കാൻ ഇത് അനുവദിക്കുമെന്നും കമ്പനി പറയുന്നു. അടുത്തിടെയായി ഇന്ത്യയിലെ എല്ലാ ഇവികളുടേയും വിലയിൽ കാര്യമായ വിലക്കുറവ് പ്രഖ്യാപിക്കുന്നതിൽ മത്സരിക്കുകയാണ് വാഹന നിർമാതാക്കളെല്ലാം. എന്തായാലും ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ ഇവിയിലേക്ക് മാറാനാവുന്ന സാഹചര്യം ഒരുങ്ങുന്നത് ഏറെ സ്വീകാര്യമായ നടപടിയാണ്.

ഓല ഇലക്ട്രിക്, ഏഥർ എനർജി, ഹീറോ മോട്ടോകോർപ്, ഐവൂമി പോലുള്ള ബ്രാൻഡുകളെല്ലാം തങ്ങളുടെ മോഡൽ നിരയിൽ അടുത്തിടെ വില വെട്ടിക്കുറച്ചിരുന്നു. സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് FAME II പോളിസി പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ. നിലവിൽ ബൗൺസ് ഇൻഫിനിറ്റിക്ക് രാജ്യത്തുടനീളം 70-ലധികം ഡീലർഷിപ്പുകളുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം അതിവേഗം വളർത്തിയെടുക്കാനുള്ള പദ്ധതികളും കമ്പനി ആവിഷ്ക്കരിക്കുന്നുണ്ട്.

More from DriveSpark

Article Published On: Thursday, February 22, 2024, 14:49 [IST]
English summary
Bounce infinity e1 plus electric scooter gets rs 24000 price cut new price list details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X