ഓലക്കും ഗ്യാങിനും പണിയായി, വെറും 55,000 രൂപയ്ക്ക് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബൗൺസ്

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്. ഉയർന്നു നിൽക്കുന്ന പെട്രോൾ വിലയിൽ നിന്നും മുക്തി നേടാൻ ആഗ്രഹിക്കുന്നവരെല്ലാം ഇവികളിലേക്ക് ചേക്കേറിത്തുടങ്ങിയതിന്റെ വലിയ സൂചനയാണിത്. ഓലയും ഗ്യാങും അരങ്ങുവാഴുന്നതിനിടയിൽ ചെറിയ പരൽമീനുമകളായി മറ്റ് സ്റ്റാർട്ടപ്പ് കമ്പനികളും വൈദ്യുത വാഹന രംഗത്ത് തങ്ങളുടെ കഴിവുകൾ തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

അക്കൂട്ടത്തിലെ പ്രധാനിയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ ബൗൺസ് ഇൻഫിനിറ്റി. ബ്രാൻഡിന്റെ ജനപ്രിയ ഇൻഫിനിറ്റി E1 സ്‌കൂട്ടറിൻ്റെ പുതിയ ബാറ്ററി സ്വാപ്പബിൾ വേരിയന്റ് പുറത്തിറക്കിയാണ് കമ്പനി വാർത്തകളിൽ ഇടംപിടിക്കുന്നത്. ബൗൺസ് ഇൻഫിനിറ്റി E1X എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡൽ 2024 ജൂൺ മുതൽ രാജ്യവ്യാപകമായി ലഭ്യമാകുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

Bounce Infinity E1X Electric Scooter Launched

താങ്ങാനാവുന്ന വില തന്നെയാണ് ബൗൺസ് ഇൻഫിനിറ്റി E1X എന്ന പുത്തൻ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത. 55,000 രൂപ മുതൽ 59,000 രൂപ വരെയാണ് ബാറ്ററി സ്വാപ്പബിൾ വേരിയന്റിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇൻഫിനിറ്റി E1X ഇന്ത്യയിലുടനീളമുള്ള പ്രധാന ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്കുകളുമായി പൊരുത്തപ്പെടുന്നുവെന്നതും എടുത്തു പറയേണ്ട കാര്യമാണ്. അതായത് ചാർജിംഗ് സമയം ഒഴിവാക്കി കൂടുതൽ പ്രായോഗികമായി കൊണ്ടുനടക്കാമെന്ന് സാരം.

കൂടാതെ പുതിയ ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചറുകൾക്കായി വാഹനം കസ്റ്റമൈസ് ചെയ്യാനും കഴിയുമെന്നാണ് ബൗൺസ് അവകാശപ്പെടുന്നത്. ഏത് നെറ്റ്‌വർക്ക് സ്റ്റേഷനിലും പൂർണമായി ചാർജ്ജ് ചെയ്ത ബാറ്ററികൾ സ്വാപ്പ് ചെയ്യാനാവും. E1X ഇവിയെ രണ്ട് വ്യത്യസ്‌ത സ്പീഡ് വേരിയന്റുകളായാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത ഉപയോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 55 കിലോമീറ്റർ, 65 കിലോമീറ്റർ വരെയും വേഗതയാണ് ഇവ പരമാവധി വാഗ്ദാനം ചെയ്യുന്നത്.

Bounce Infinity E1X Electric Scooter Launched

ഒന്നിലധികം ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്കുകളുമായി സംയോജിപ്പിക്കുന്നതിന് ഈ സ്‌കൂട്ടറുകൾക്ക് ചെറിയ പരിഷ്‌ക്കരണങ്ങൾ ആവശ്യമാണ്. രാജ്യത്തുടനീളമുള്ള പ്രധാന വിപണികളിൽ 30,000-ലധികം ഇവികൾ വിന്യസിക്കാനായി ബൗൺസ് ഇൻഫിനിറ്റി അടുത്തിടെ സൺ മൊബിലിറ്റിയുമായുള്ള സഹകരണം പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ തുടങ്ങി മുംബൈ, പൂനെ, ഡൽഹി എൻസിആർ എന്നീ നഗരങ്ങളിലേക്കാണ് സേവനം കമ്പനി വിപുലീകരിക്കുന്നത്.

ഇൻഫിനിറ്റി E1X പതിപ്പിന്റെ വരവും ഇനി വിൽപ്പനയ്ക്ക് മൈലേജാവും. അതേസമയം കിലോമീറ്ററിന് 1 മുതൽ 1.50 രൂപ വരെ മാത്രമാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന് ആവശ്യമായി വരികയെന്നാണ് ബൗൺസ് പറയുന്നത്. ഇത്രയും കുറഞ്ഞ പ്രവർത്തനച്ചെലവ് എല്ലാത്തരം വാഹനം വാങ്ങുന്നവരെയും ആകർഷിക്കുന്ന കാര്യമാണ്. ദിവസേന ദീർഘദൂര യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്ക് അവരുടെ യാത്രകൾ തടസമില്ലാതെ തുടരാൻ അനുവദിക്കുന്ന കാര്യമാണ് ബാറ്ററി സ്വാപ്പിംഗ് ഫീച്ചർ.

Bounce Infinity E1X Electric Scooter Launched

ഉപയോക്താക്കൾക്ക് അവരുടെ തീർന്നുപോയ ബാറ്ററികൾ ഏത് നെറ്റ്‌വർക്ക് സ്റ്റേഷനിലും പൂർണമായി ചാർജ് ചെയ്‌തവയ്‌ക്കായി സ്വാപ്പ് ചെയ്യാൻ കഴിയും. ഇത് ചാർജുചെയ്യുന്ന സമയത്തെയും സ്ഥലത്തെയും കുറിച്ച് വിഷമിക്കേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാക്കുന്നു. ബെംഗളൂരു മലയാളികൾക്ക് ഏറെ പരിചിതമുള്ള പേരുകളിൽ ഒന്നായിരിക്കും ബൗൺസ്. പണ്ട് കൊവിഡ് കാലത്തിനു മുമ്പ് ടൂവീലറുകൾ വാടകയ്ക്ക് കൊടുത്തിരുന്ന കമ്പനിയായി പേരെടുത്തിരുന്നവരാണിവർ.

കൊവിഡിന് ശേഷം ഇലക്‌ട്രിക് വാഹന നിർമാണ രംഗത്തേക്ക് കടന്ന ബൗൺസ് അവിടെയും തങ്ങളുടേതായ സ്ഥാനം കണ്ടെത്തി കുതിക്കുകയാണിപ്പോൾ. നേരത്തെ കമ്പനി തങ്ങളുടെ E1+ ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളിൽ 21 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 1.13 ലക്ഷം രൂപയുണ്ടായിരുന്ന സ്‌കൂട്ടറിന് ഇപ്പോൾ വെറും 89,999 രൂപ മുടക്കിയാൽ മതിയാവും.

Bounce Infinity E1X Electric Scooter Launched

15 Amp വാൾ സോക്കറ്റ് ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുന്ന റിമൂവബിൾ ബാറ്ററി പായ്ക്കുമായാണ് E1+ ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത്. കൂടാതെ ക്വിക്ക് ചാർജിംഗും എക്സ്റ്റൻഡഡ് റേഞ്ചും മറ്റ് പ്രത്യേകതകളാണ്. അതേസമയം NMC സെല്ലുകളുള്ള 2 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കിൽ ജോടിയാക്കിയിരിക്കുന്ന 2.2 kW ഇലക്ട്രിക് മോട്ടോറാണ് ഇവിക്ക് തുടിപ്പേകുന്നത്. അങ്ങനെ മോഡലിന് പരമാവധി 65 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യാൻ കഴിയും.

More from DriveSpark

Article Published On: Monday, May 27, 2024, 13:47 [IST]
English summary
Bounce infinity e1x electric scooter launched at rs 55000 details inside
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X