സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗിന് തുടക്കം, ആദ്യ റൗണ്ട് മത്സര ഫലങ്ങൾ നോക്കിയാലോ

ഇന്ത്യയിലെ മോട്ടോർ സ്‌പോർട്‌സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗിന്റെ (ISRL) ഉദ്ഘാടന സീസണ് തുടക്കം. ഇതാദ്യമായാണ് ഇന്ത്യയിൽ ഒരു ഇലക്‌ട്രിക് മോട്ടോർസൈക്കിൾ റേസിംഗിന് കളമൊരുങ്ങിയിരിക്കുന്നത്. ഇന്ത്യൻ മോട്ടോർ സ്‌പോർട്‌സിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് ഇന്നലെ പൂനെയിൽ ആദ്യ റേസ് മത്സരങ്ങൾക്ക് തുടക്കമായി.

ലീഗിൻ്റെ ഉദ്ഘാടന മത്സരത്തിൽ അന്താരാഷ്‌ട്ര ചാമ്പ്യന്മാരെയും വളർന്നുവരുന്ന ഇന്ത്യൻ താരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപം കൊടുത്തിരിക്കുന്ന മത്സരയോട്ടം കാണാനായി എത്തിയത് 10,000 കാണികളാണ്. ഫെഡഫേഷൻ ഓഫ് മോട്ടോർ സ്പോർട്‌സ് ക്ലബ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുമായി സഹകരിച്ച് ടീം SX1 സംഘടിപ്പിക്കുന്ന ഒരു ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള സൂപ്പർക്രോസ് ലീഗാണ് സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ്.

Seat Indian Supercross Race First Round Results

ബിബി റേസിങ്ങിനായി റേസിംഗ് നടത്തുന്ന ഫ്രാൻസിൻ്റെ ജോർഡി ടിക്‌സിയർ 450 സിസി ഇൻ്റർനാഷണൽ റേസിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ബിഗ്‌റോക്ക് മോട്ടോർസ്‌പോർട്ടിൻ്റെ ഓസ്‌ട്രേലിയൻ റൈഡർ റീഡ് ടെയ്‌ലർ 250 സിസി അന്താരാഷ്ട്ര ചാർജിൽ ജേതാവായി. ബിഗ്‌റോക്ക് മോട്ടോർസ്‌പോർട്ടിൻ്റെ ഭാഗമായ തായ്‌ലൻഡിൽ നിന്നുള്ള തനരത് പെൻജൻ 250 സിസി ഇന്ത്യ-ഏഷ്യ മിക്സ് വിഭാഗത്തിൽ വെന്നിക്കൊടി പാറിക്കുകയും ചെയ്‌തു.

ഐഎസ്ആർഎല്ലിൻ്റെ ആദ്യ സീസണിൽ അന്താരാഷ്ട്ര റൈഡർമാരാണ് പങ്കെടുക്കുന്നത്. അതോടൊപ്പം തന്നെ ഇന്ത്യൻ പ്രതിഭകളും നാല് വിഭാഗങ്ങളിലായി മത്സരിക്കുന്നുണ്ട്. 450 സിസി ഇൻ്റർനാഷണൽ, 250 സിസി ഇൻ്റർനാഷണൽ, 250 സിസി ഇന്ത്യ-ഏഷ്യ മിക്സ്, 85 സിസി ജൂനിയർ ക്ലാസ് എന്നിവയാണ് ആ നാല് വിഭാഗങ്ങൾ. ലോകമെമ്പാടുമുള്ള മുൻനിര റൈഡർമാർ വരുന്നതിനാൽ സൂപ്പർക്രോസ് ആധിപത്യത്തിൻ്റെ ആത്യന്തികമായ ഗ്രൗണ്ടായിരാജ്യത്തെ മാറ്റുകയാണ് ലീഗിന്റെ ലക്ഷ്യം.

Seat Indian Supercross Race First Round Results

എല്ലാ പ്രായത്തിലുമുള്ള റൈഡർമാർക്കും നൈപുണ്യ തലങ്ങളിലുമുള്ള സുരക്ഷിതവും മത്സരപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി ISRL പ്രതിജ്ഞാബദ്ധമാണെന്ന് സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ വീർ പട്ടേൽ അഭിപ്രായപ്പെട്ടു. ആദ്യ സീസണിലെ ഉദ്ഘാടന മത്സരം നടന്ന പൂനെയിൽ നിന്നും വലിയ സ്വീകാര്യത ലഭിച്ചത് തങ്ങൾ അമ്പരന്നു നിൽക്കുകയാണെന്നും വീർ പട്ടേൽ കൂട്ടിച്ചേർക്കുകയുണ്ടായി.

പൂനെയ്ക്ക് ശേഷം ഫെബ്രുവരി 11-ന് അഹമ്മദാബാദിൽ ട്രാൻസ്‌സ്റ്റാഡിയയിലെ ഇകെഎ അരീനയിൽ വെച്ച് ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗിന്റെ അടുത്ത റൗണ്ട് നടക്കും. തുടർന്ന് ഫെബ്രുവരി 25ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഗ്രാൻഡ് ഫിനാലെ അരങ്ങേറുന്നത്. ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പർക്രോസ് റേസിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.

Seat Indian Supercross Race First Round Results

ലോകമെമ്പാടുമുള്ള പ്രമുഖ സൂപ്പർക്രോസ് ചാമ്പ്യൻമാരെ ഒരുമിപ്പിക്കുന്ന ആദ്യ സീസണിൽ ആറ് ഫ്രാഞ്ചൈസി ടീമുകൾക്കായി 48 റൈഡർമാരാണ് ട്രാക്കിലിറങ്ങുന്നത്. സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗിൻ്റെ ഗംഭീരമായ അരങ്ങേറ്റം ഇന്ത്യയിലെ കായികരംഗത്തിൻ്റെ ഭാവിക്ക് വലിയ സംഭാവനകളാവും നൽകുക എന്നതിലും സംശയമൊന്നുമില്ല. ഇനി കഴിഞ്ഞ ദിവസം നടന്ന ആദ്യ റൗണ്ടിന്റെ മത്സര ഫലങ്ങൾ എങ്ങനെയെന്ന് നോക്കിയാലോ...

Position: Rider Name & Number: Points: Team:
1 Thanarat Penjan | 71 40 Bigrock Motorsport
2 Athison Ruadero | 112 32 BB Racing
3 Ben Prasit Hallgren | 31 26 Mohite's Racing Team
4 Rugved Barguje | 9 26 SG Speed Racers
5 Jacques Gunwardena | 99 22 Gujarat Trailblazers
6 Prajwal Vishwanath | 21 17 BB Racing
7 Ikshan Shanbagh | 42 17 Bigrock Motorsport
8 Sarthak Chavan | 75 15 Mohite's Racing Team
9 Jinendra Kiran Sangave | 97 14 SG Speed Racers
10 Jay Jadhav | 45 12 Reise Motorsport
11 Shlok Vikram Ghorpade | 33 10 Reise Motosport
12 Ananda Rigi Aditya | 216 0 Gujarat Trailblazers

250cc International:

Position: Rider Name & Number: Points: Team:
1 Reise Taylor| 86 40 Bigrock Motorsport
2 Hugo Manzato | 965 34 SG Speed Racers
3 Julien Lebeau| 259 30 Mohite's Racing Team
4 Enzo Polias | 335 26 Gujarat Trailblazers
5 Mickael Lamarque | 22 22 BB Racing
6 Clement Briatte | 851 19 Gujarat Trailblazers
7 Maximilian Werner | 494 19 Mohite's Racing Team
8 Brendan Sipple | 77 16 Reise Motorsport
9 Caleb Goullet | 49 14 Bigrock Motorsport
10 Uli Stocker | 921 11 SG Speed Racers
11 Alex Lasheras Orta | 66 10 Reise Motosport
12 Nick Laurie | 226 9 BB Racing

450cc International:

Position: Rider Name & Number: Points: Team:
1 Jordan Tixier | 911 40 Bigrock Motorsport
2 Matt Moss | 102 32 BB Racing
3 Cedric Soubeyras | 85 32 Mohite's Racing team
4 Thomas Ramette | 206 26 SG Speed Racers
5 Paul Haberland | 491 20 Gujarat Trailblazers
6 Tyler Bowers | 69 18 BB Racing
7 Lorenzo Camporese | 384 17 Bigrock Motorsport
8 Niko Koch | 20 17 Mohite's Racing Team
9 Michael Kartenberg | 477 12 SG Speed Racers
10 Jake Preston | 957 12 Reise Motorsport
11 Charles Lefrancois | 225 11 Reise Motosport
12 Anthony Raynard | 23 9 Gujarat Trailblazers

All-Stars (Best of 250cc and 450cc):

Position: Rider Name & Number: Laps: Team: Nationality:
1 Jordi Tixier | 911 9 BB Racing France
2 Matt Moss | 102 9 Bigrock Motorsport Australia
3 Charles Lefrancois | 225 9 Mohite's Racing Team France
4 Reid Taylor | 86 9 Bigrock Motorsport Australia
5 Lorenzo Camporese | 384 9 SG Speed Racers Italy
6 Tyler Bowers | 69 9 Gujarat Trailblazers USA
7 Julian Lebeau | 259 9

Mohite's Racing Team

France
8 Thanarat Penjan | 71 9 Bigrock Motorsport Thailand
9 Brendan Sipple | 77 9 Reise Motorsport USA
10 Hugo Manzato | 965 8 SG Speed Racers France
11 Jacques Gunwardena | 99 8 Gujarat Trailblazers Sri Lanka
12 Rugved Bharguje | 9 8 SG Speed Racers India
13 Thomas Ramette | 206 8 Reise Motorsport France
14 Enzo Polias | 335 8 Gujarat Trailblazers France
15 Shlok Vikram Ghorpade | 33 6 Reise Motorsport India
16 Athison Ruadero | 112 6 BB Racing Thailand
17 Mickael Lamaque | 22 2 BB Racing France

Overall Team Standings:

Position: Team: Points:
1 Bigrock Motorsport 213
2 BB Racing 153
3 Mohite's Racing Team 145
4 SG Speed Racers 132
5 Gujarat Trailblazers 114
6 Reise Motorsport 101

More from DriveSpark

Article Published On: Monday, January 29, 2024, 17:59 [IST]
English summary
Seat indian supercross racing league first round results in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X