30 മിനിറ്റിനുള്ളിൽ ഫുൾ ചാർജാവും, 120 കി.മീ. റേഞ്ചുള്ള കിടിലൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി
ഇലക്ട്രിക് സ്‌കൂട്ടറുകളോടുള്ള (Electric Scooter) ഇന്ത്യക്കാരുടെ പ്രണയം കൂടിവരികയാണ്. 106 രൂപയ്ക്ക് പെട്രോളടിക്കുന്നത് ശീലമായെങ്കിലും ഉള്ളിന്റെയുള്ളിൽ തീവിലയോർത്ത് പൊള്ളുന്ന ഹൃദയങ്ങളുണ്ട്. അത്തരക്കാരെല്ലാം ഇവികളിൽ പണം മുടക്കി കഴിഞ്ഞു. സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് വൈദ്യുത വാഹനങ്ങളുടെ നിശബ്‌ദ വിപ്ലവത്തിന് തുടക്കമിട്ടതെങ്കിലും ഇന്ന് ടിവിഎസും (TVS) ഹീറോയും (Hero) ബജാജും (Bajaj) പോലുള്ള വമ്പൻമാരും കളത്തിൽ ഇറങ്ങി കഴിഞ്ഞിട്ടുണ്ട്. ഹോണ്ട പോലുള്ള ചില പ്രമുഖർ ഇപ്പോഴും മൈതാനത്തിന് പുറത്താണെന്നതും വിസ്‌മരിക്കാനാവില്ല. ആയചിനാൽ സ്റ്റാർട്ടപ്പ് ഇരുചക്ര വാഹന നിർമാതാക്കൾക്കുള്ള സ്വീകാര്യത സമാനതകളില്ലാത്തതായി തുടരുകയാണ്. ഇക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ പുതിയൊരു അതിഥി കൂടി കടന്നുവന്നിരിക്കുകയാണ്.
നഗര ഗതാഗതത്തെ പുനർനിർവചിക്കാൻ ലക്ഷ്യമിട്ട് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഇമോബി മാനുഫാക്‌ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ് AKX കമ്മ്യൂട്ടർ എന്ന പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കിയിരിക്കുന്നത്. ലാസ്റ്റ് മൈൽ ഡെലിവറി ആവശ്യങ്ങൾക്കായി പുതിയൊരു വൈദ്യുത വാഹനം തേടുന്നവരെയാണ് AKX LS മോഡലിലൂടെ കമ്പനി പ്രധാനമായും ഉന്നംവെക്കുന്നത്.

ഈ മെയ്ഡ്-ഇൻ-ഇന്ത്യ (Made In India) വാഹനം പെർഫോമൻസും കാര്യക്ഷമതയും വൈദഗ്ധ്യവും ഒരുകുടക്കീഴിൽ നൽകുന്നുവെന്നതാണ് പ്രത്യേകത. ഫാസ്റ്റ് ചാർജിംഗും ഡ്യുവൽ-യൂസ് ബാറ്ററി പായ്ക്കുകളുമാണ് ഇവിയിൽ ഒരുക്കിയിരിക്കുന്നത്. വെറും 30 മിനിറ്റിനുള്ളിൽ റീചാർജ് ചെയ്യുന്ന അതിവേഗ ചാർജിംഗ് ബാറ്ററി സംവിധാനമാണ് ഇതിൻ്റെ ഹൈലൈറ്റ് ചെയ്ത സവിശേഷതകളിലൊന്ന്.
ഫ്ലീറ്റ് മാനേജർമാരെ സഹായിക്കാനായി ജിയോ ഫെൻസിങ്, ലൈവ് ട്രാക്കിംഗ് തുടങ്ങിയ ഫീച്ചറുകളും AKS കമ്മ്യൂട്ടർ ഇലക്ട്രിക് സ്കൂട്ടറിൽ വാഗ്ദാനം ചെയ്യുന്നുമുണ്ട്. പുത്തൻ ഇവി ഡെവറി ചെയ്യുന്ന തൊഴിലാളികളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഇന്ത്യയുടെ സുസ്ഥിര ലക്ഷ്യങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുന്നുവെന്നും ബ്രാൻഡ് അവകാശപ്പെടുന്നു. ഒരു ലിഥിയം അയോൺ ബാറ്ററി പായ്ക്കുമായാണ് AKX ഇനി വിപണിയിൽ എത്തിയിരിക്കുന്നത്.

LFP കെമിസ്ട്രി വിത്ത് 1.5 kWh, NMC കെമിസ്ട്രി വിത്ത് 2.3 kWh എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ വാഹനം ലഭ്യമാണ്. AKX ഇലക്ട്രിക് ടൂവീലറിന്റെ LFP വേരിയൻറ് ഒറ്റ ചാർജിൽ 75 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യും. അതേസമയം NMC വേരിയന്റ് പരമാവധി 120 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇമോബിയുടെ ഫാസ്റ്റ് ചാർജറുകൾ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാം.
30 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന അതിവേഗ ചാർജിംഗ് സംവിധാനമാണ് AKX കമ്മ്യൂട്ടറിനെ വേറിട്ടുനിർത്തുമെന്നാണ് അനുമാനം. ഈ ഫീച്ചർ ചാർജ് ചെയ്യുന്നതിനുള്ള പ്രവർത്തനരഹിതമായ സമയം കുറയ്ക്കുന്നതിലൂടെ പ്രവർത്തനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുന്നു. റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുറഞ്ഞ വേഗതയിലുള്ള പ്രവർത്തനങ്ങളിൽ ഉയർന്ന കാര്യക്ഷമത ഉറപ്പാക്കാനാണ് AKX മോട്ടോർ കസ്റ്റമൈസബിളായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

വാഹനത്തിൻ്റെ നിർമാണവും പെർഫോമൻസ് നിലവാരവും ക്വിക്ക്-കൊമേഴ്‌സ്യൽ ഡെലിവറി പ്രവർത്തനങ്ങൾക്ക് അനുയോജ്യമാക്കും. നിലവിൽ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഇമോബി മാനുഫാക്‌ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ലാസ്റ്റ് മൈൽ ഡെലിവറിക്കായി B2B സെഗ്‌മെൻ്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടെ ശോഭിക്കുകയാണെങ്കിൽ അധികം വൈകാതെ ചിലപ്പോൾ പാസഞ്ചർ ടൂവീലർ വിഭാഗത്തിലേക്കും ബ്രാൻഡ് കടന്നുവന്നേക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








