കുറഞ്ഞ വില 110 കി.മീറ്ററിന്റെ കൊതിപ്പിക്കുന്ന റേഞ്ച്, പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് ആളുകളെല്ലാം മാറിത്തുടങ്ങിയിട്ടുണ്ട്. വണ്ടിയൊന്ന് മാറാനായാലും പുതിയതൊന്ന് വാങ്ങാനായാലും എന്തുകൊണ്ട് ഇവി എടുത്തുകൂടായെന്ന ചിന്ത മനുഷ്യൻമാരിൽ ഉടലെടുത്ത് കഴിഞ്ഞു. 106 രൂപയ്ക്ക് 1 ലിറ്റർ പെട്രോളടിച്ച് യാത്ര ചെയ്യുന്നതിലും ലാഭമാണ് ഇവികൾ വീട്ടിൽ ചാർജ് ചെയ്‌ത് ഉപയോഗിക്കുന്നത്. ശരിക്കും മൊബൈൽ ഫോൺ എങ്ങനെ ചാർജിനിടുന്നോ അത്രയേയുള്ളൂ ഇലക്‌ട്രിക് വാഹനങ്ങളുടേയും കാര്യം. ഇവി വാങ്ങാൻ നിന്നാൽ ലക്ഷങ്ങൾ മുടക്കണമല്ലോയെന്ന് ചിലർക്കെങ്കിലും ആശങ്കയുണ്ടാവും. അതിനെല്ലാം പരിഹാരമാണ് ഇലക്‌ട്രിക് സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ കിടിലൻ വൈദ്യുത വാഹനങ്ങൾ.

ചെലവ് കുറഞ്ഞ രീതിയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഛത്തീസ്ഗഡ് ആസ്ഥാനമായുള്ള ഗോദാവരി ഇലക്ട്രിക് പുത്തനൊരു ഇലക്‌ട്രിക് സ്‌കൂട്ടർ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ പ്രവർത്തനം ശക്തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഇബ്ലു ഫിയോ X എന്ന ഇവിയാണ് ഗോദാവരി പുറത്തിറക്കിയിരിക്കുന്നത്. 2024 ഭാരത് ഗ്ലോബൽ മൊബിലിറ്റി എക്‌സ്‌പോ പ്രദർശിപ്പിച്ച അതേ ഇലക്ട്രിക് സ്‌കൂട്ടറാണിത്.

Godawari Eblu Feo X Electric Scooter Launched

മോഡൽ ഇതിനോടകം തന്നെ ഡീലർഷിപ്പുകളിൽ എത്തിക്കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് രാജ്യവ്യാപകമായുള്ള ഗോദാവരി ഇലക്ട്രിക്കിന്റെ ഏതെങ്കിലും അംഗീകൃത ഷോറൂം സന്ദർശിച്ച് ഇബ്ലു ഫിയോ X ഏറ്റവും പുതിയ വാങ്ങാം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇവിക്ക് 99,999 രൂപയാണ് എക്‌സ്ഷോറൂം വില വരുന്നത്. സിയാൻ ബ്ലൂ, വൈൻ റെഡ്, ജെറ്റ് ബ്ലാക്ക്, ടെലി ഗ്രേ, ട്രാഫിക് വൈറ്റ് എന്നിവ ഉൾപ്പെടുന്ന അഞ്ച് ആകർഷകമായ നിറങ്ങളിൽ സ്‌കൂട്ടർ സ്വന്തമാക്കാനും സാധിക്കും.

പുതുതായി അവതരിപ്പിച്ച ഇബ്ലു ഫിയോ X, ഇബ്ലു ശ്രേണിയിലെ മറ്റ് മോഡലുകളുടെ അതേ ശൈലി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇൻ്റർഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുമായി സംയോജിപ്പിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റാണ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പ്രധാന ആകർഷണം. സിംഗിൾ സീറ്റിംഗ് ക്രമീകരണത്തോടെയാണ് മോഡൽ വരുന്നത്. ഇത് എല്ലാ യാത്രയും സുഖകരമാക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Godawari Eblu Feo X Electric Scooter Launched

സീറ്റിനടിയിൽ 28-ലിറ്റർ സ്‌റ്റോറേജ് സ്‌പേസും ഇബ്ലു ഫിയോ X ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നുണ്ട്. ഒരു ചെറിയ റോഡ് ട്രിപ്പ് പ്ലാൻ ചെയ്യാനും സാധ്യമാക്കുന്ന രീതിയിലുള്ള രൂപകൽപ്പന പ്രത്യേകം എടുത്തുപറയേണ്ടതാണ്. സൈഡ് പാനലിൽ ഇതിന് ക്രോം ഫിനിഷ്ഡ് 'ഇലക്‌ട്രിക്' ബാഡിംഗ് നൽകിയിട്ടുണ്ട്. 1850 mm നീളം, 1140 mm ഉയരം, 1345 mm വീൽബേസ്, 170 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ഉൾക്കൊള്ളുന്ന ഇ-സ്കൂട്ടർ ശ്രദ്ധേയമായ വലിപ്പത്തോടെയാണ് വരുന്നതെന്നും കമ്പനി പറയുന്നു.

മുന്നിലും പിന്നിലും 12 ഇഞ്ച് പരസ്പരം മാറ്റാവുന്ന ട്യൂബ്‌ലെസ് ടയറുകളോടെയാണ് ഗോദാവരി ഇബ്ലു ഫിയോ X വിപണിയിൽ എത്തുന്നത്. ഇത് ഉപഭോക്താക്കൾക്ക് സുഖപ്രദമായ യാത്രാനുഭവം നൽകുന്നു. സെഗ്‌മെൻ്റിൽ ഇവിയെ കൂടുതൽ മികച്ചതാക്കുന്നതിന് കമ്പനി 7.4 ഇഞ്ച് ഡിജിറ്റൽ ഫുൾ കളർ ഡിസ്‌പ്ലേയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പീഡ്, ബാറ്ററി കപ്പാസിറ്റി, സമയം, ആർപിഎം, നാവിഗേഷൻ എന്നിങ്ങനെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിരീക്ഷിക്കാൻ ഡിസ്പ്ലേ ഉപയോക്താക്കളെ അനുവദിക്കുന്നു.

Godawari Eblu Feo X Electric Scooter Launched

ഗോദാവരി ഇബ്ലു ഫിയോ X ഇലക്‌ട്രിക് സ്കൂട്ടറിന് 2.36 kW ലിഥിയം അയോൺ ബാറ്ററി പായ്ക്കാണ് കരുത്ത് നൽകുന്നത്. ഇത് 110 Nm പീക്ക് ടോർക്ക് വരെ സൃഷ്ടിക്കാനായാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ മോഡലിന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയുമെന്നും ഒറ്റ ചാർജിൽ പരമാവധി 110 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും ബ്രാൻഡ് അവകാശപ്പെടുന്നു. അതായത് ദൈനംദിന യാത്രകൾക്കും മറ്റും സ്കൂട്ടർ അനുയോജ്യമാണെന്ന് സാരം.

നിലവിൽ രാജ്യത്തുടനീളമായി 74 ഡീലർഷിപ്പുകളാണ് ഗോദാവരി ഇലക്‌ട്രിക്കിനുള്ളത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 100 ആയി ഉയർത്താനുള്ള പദ്ധതികളും ഛത്തീസ്ഗഡ് ആസ്ഥാനമായുള്ള ബ്രാൻഡ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വലിയ നിക്ഷേപവും കമ്പനി നടത്തിയിട്ടുണ്ട്. ഗോദാവരി ഇലക്ട്രിക് മോട്ടോർസ് നിലവിൽ ഇബ്ലു ഫിയോ (E2W), ഇബ്ലു റോസി (E3W- L5M), ഇബ്ലു സ്പിൻ, ഇബ്ലു ത്രിൽ തുടങ്ങിയ നിരവധി ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ വിപണനത്തിന് എത്തിക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 6, 2024, 15:50 [IST]
English summary
Godawari eblu feo x electric scooter launched in india price battery range features
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X