വെറും 55,555 രൂപയ്ക്ക് ഇലക്‌ട്രിക് സ്‌കൂട്ടർ, കൂട്ടിന് മോഹിപ്പിക്കുന്ന റേഞ്ചും 5 വർഷത്തെ വാറണ്ടിയും

പച്ച നമ്പർപ്ലേറ്റുള്ള വാഹനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. പെട്രോൾ വില ഉയർന്ന് തന്നെ നിൽക്കുമ്പോൾ പലരും പുതിയൊരു വണ്ടി വാങ്ങാൻ തീരുമാനിച്ചാൽ ഇവി തന്നെ വാങ്ങിയേക്കാം എന്നായി ചിന്ത. പ്രത്യേകിച്ച് ടൂവീലറിന്റെ കാര്യത്തിലാണ് ഈയൊരു ട്രെൻഡ് നിലനിൽക്കുന്നത്. അതിനാൽ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി മുമ്പത്തേക്കാളേറെ ഉണര്‍വിലാണ് ഇപ്പോഴെന്ന് വേണം പറയാൻ.

പ്രത്യേകിച്ച് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് ഇവി രംഗത്ത് പണംവാരുന്നതെന്ന് വേണം പറയാൻ. അടിക്കടി മോഡഷ നിരയിൽ പുതിയ മോഡലുകൾ അവതരിപ്പിച്ചും ഓഫറുകളിട്ടുമാണ് കമ്പനികൾ ആളുകളെ അടുപ്പിക്കുന്നത്. ഇപ്പോഴിതാ ഇവി സ്റ്റാർട്ടപ്പായ ജിടി ഫോഴ്‌സ് ഇന്ത്യൻ വിപണിയിൽ പുതിയ എൻട്രി ലെവൽ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഒരു നിര അവതരിപ്പിച്ചിരിക്കുകയാണ്. കുറഞ്ഞ വില തന്നെയാണ് ഇവയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

GT Force New Electric Scooters Launched In India

വെഗാസ്, റൈഡ് പ്ലസ്, വൺ പ്ലസ് പ്രോ, ഡ്രൈവ് പ്രോ എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഈ ലൈനപ്പിൻ്റെ എക്സ്ഷോറൂം വില 55,555 രൂപ മുതൽ 84,555 രൂപ വരെയാണ് വരുന്നത്. ജിടി ഫോഴ്‌സ് പുതുതായി കൊണ്ടുവന്നിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ ശ്രേണിക്ക് 5 വർഷത്തെ അല്ലെങ്കിൽ 60,000 കിലോമീറ്റർ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനിയുടെ മനേസറിലെയും ഗുഡ്ഗാവിലെയും നിർമാണ പ്ലാന്റുകളിൽ വാഹനങ്ങളുടെ പ്രൊഡക്ഷൻ ആരംഭിച്ചിട്ടുമുണ്ട്.

കൂടാതെ ബുക്ക് ചെയ്യുന്നവർക്ക് ഇവികൾ വേഗം ഡെലിവറി ചെയ്യുന്നതിനായി ഡീലർഷിപ്പുകളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ കയറ്റിയയച്ചും തുടങ്ങിയിട്ടുണ്ട്. വിദ്യാർഥികൾ, ഓഫീസിൽ പോകുന്നവർ എന്നിവരുൾപ്പെടെയുള്ള ആളുകളെ ഉന്നംവെച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത്. നഗര യാത്രകളിൽ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഇവ ഡിസൈൻ ചെയ്‌തിരിക്കുന്നതെന്നും കമ്പനി പ്രത്യേകം പറയുന്നു. ഇനി എല്ലാ മോഡലുകളുടേയും കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാലോ?

ജിടി വെഗാസ്: ലോ-സ്പീഡ് ഇവി വിഭാഗത്തിലെത്തുന്ന എൻട്രി ലെവൽ മോഡലായ വെഗാസിന് 55,555 രൂപയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ഉയർന്ന ഇൻസുലേറ്റഡ് BLDC മോട്ടോറും 1.5 kWh ലിഥിയം-അയൺ ബാറ്ററിയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇവി മികച്ച പെർഫോമൻസും കാര്യക്ഷമതയുമാണ് ഉറപ്പാക്കുന്നത്. ഓട്ടോ-കട്ട് ഫീച്ചറുള്ള ഇതിൻ്റെ മൈക്രോ ചാർജർ 4-5 മണിക്കൂറിനുള്ളിൽ തടസരഹിതമായ ചാർജിംഗാണ് വാഗ്‌ദാനം ചെയ്യുന്നതും.

സിംഗിൾ ചാർജിൽ 70 കിലോമീറ്റർ റേഞ്ചുള്ള ജിടി വെഗാസ് സുഗമവും വിശ്വസനീയവുമായ യാത്രയാവും പ്രദാനം ചെയ്യുകയെന്നാണ് ജിടി ഫോഴ്‌സ് അവകാശപ്പെടുന്നത്. ഇതിന് 150 കിലോഗ്രാം ലോഡ് കപ്പാസിറ്റി, 760 മില്ലിമീറ്റർ സാഡിൽ ഉയരം, 180 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 88 കിലോഗ്രാം ഭാരം എന്നിവയുമുണ്ട്. ഓറഞ്ച്, റെഡ്, ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ വരുന്ന വെഗാസിന് 5 വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ വാറണ്ടിയാണ് ഒരുക്കിയിരിക്കുന്നത്.

റിവേഴ്സ് മോഡ്, പാർക്ക് അസിസ്റ്റ്, യുഎസ്ബി ചാർജിംഗ്, ആൻ്റി-തെഫ്റ്റ് അലാറം എന്നിവയാണ് ജിടി ഫോഴ്‌സ് വെഗാസ് ഇലക്‌ട്രിക് സ്‌കൂട്ടറിലെ പ്രധാന ഫീച്ചറുകളായി എടുത്തു പറയാനാവുന്നത്. ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായതിനാൽ ഇതിന് പരമാവധി 25 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കാനാവുന്നത്. വെറും 55,555 രൂപ മുടക്കുന്ന വൈദ്യുത വാഹനത്തിൽ ഇത്രയും വലിയ സൌകര്യങ്ങളുള്ളത് ശരിക്കും അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്.

ജിടി റൈഡ് പ്ലസ്: കിടിലൻ ഡിസൈനും കരുത്തുറ്റ 2.2 kWh ലിഥിയം അയൺ ബാറ്ററിയുമാണ് ഇവിയുടെ ഹൈലൈറ്റ്. സിംഗിൾ ചാർജിൽ 95 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന റൈഡ് പ്ലസും ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിലാണ് വരുന്നത്. പരമാവധി 25 കിലോമീറ്റർ വേഗമുള്ള ഇതിന് 160 കിലോഗ്രാം ലോഡ് കപ്പാസിറ്റിക്കൊപ്പം പ്രായോഗികതയും നൽകുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

680 മില്ലീമീറ്റർ സാഡിൽ ഹൈറ്റ്, 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 90 കിലോഗ്രാം ഭാരം എന്നിവയാണ് ജിടി റൈഡ് പ്ലസിൻ്റെ സവിശേഷതകൾ. 65,555 രൂപ എക്സ്ഷോറൂം വിലയുള്ള ജിടി ഫോഴ്‌സ് റൈഡ് പ്ലസ് ബ്ലൂ, സിൽവർ, ഗ്രേ നിറങ്ങളിൽ ലഭ്യമാണ്. ഇക്കാര്യങ്ങളെല്ലാം മാറ്റി നിർത്തിയാൽ ഈ സ്കൂട്ടർ വെഗാസിൻ്റെ അതേ ഫീച്ചറുകളും മോട്ടോർ സെറ്റപ്പുകളുമായാണ് വരുന്നതെന്നും ഓർമിക്കാം.

ജിടി വൺ പ്ലസ് പ്രോ: 76,555 രൂപ എക്സ്ഷോറൂം വിലയുള്ള ഇലക്ട്രിക് സ്കൂട്ടറിന് സിംഗിൾ ചാർജിൽ 110 കിലോമീറ്റർ റേഞ്ച് നൽകാനാവുന്ന 2.5 kWh ബാറ്ററി പായ്ക്കുമായാണ് വിപണിയിലെത്തുന്നത്. പരമാവധി 70 കിലോമീറ്റർ വേഗതയും 180 കിലോഗ്രാം ലോഡ് കപ്പാസിറ്റിയുള്ള മോഡൽ ബ്ലാക്ക്, ബ്ലൂ, ഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് നൽകുന്നത്.

ജിടി വൺ പ്ലസ് പ്രോ ഇലക്ട്രിക് സ്കൂട്ടറിലെ ലിഥിയം-അയൺ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 4 മുതൽ 5 മണിക്കൂർ സമയം വരെയാണ് വേണ്ടിവരിക. ജിടി വൺ പ്ലസ് പ്രോയ്ക്ക് 800 mm സാഡിൽ ഉയരവും 210 mm ഗ്രൗണ്ട് ക്ലിയറൻസും 80 കിലോഗ്രാം ഭാരവുമാണുള്ളതെന്നും കമ്പനി പറയുന്നു.

ജിടി ഡ്രൈവ് പ്രോ: ഹൈ-സ്പീഡ് ഇവി സെഗ്‌മെന്റിലെത്തുന്ന ജിടി ഫോഴ്‌സിന്റെ ഫ്ലാഗ്ഷിപ്പ് മോഡലാണിത്. 84,555 രൂപ വിലയുള്ള ഇതിൽ ഉയർന്ന ഇൻസുലേറ്റഡ് BLDC മോട്ടോറുകളും 2.5 kWh ലിഥിയം-അയൺ ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. പരമാവധി 70 കിലോമീറ്റർ വേഗം പുറത്തെടുക്കാനാവുന്ന വണ്ടിക്ക് 110 കിലോമീറ്റർ റേഞ്ചും 180 കിലോഗ്രാം ലോഡ് കപ്പാസിറ്റിയുമാണുള്ളത്. 800 മീല്ലീമീറ്റർ സാഡിൽ ഹൈറ്റ്, 200 mm ഗ്രൗണ്ട് ക്ലിയറൻസ്, 85 കിലോഗ്രാം ഭാരം എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ.

More from DriveSpark

Article Published On: Thursday, May 16, 2024, 12:13 [IST]
English summary
Gt force new electric scooters launched in india at the starting price of rs 55555
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X