ഗറില്ലയുടെ വരവ് പണിയായി, 15,000 രൂപ വിലക്കുറവിൽ ഹാർലി X440 വാങ്ങാം, ഈ ഓഫർ ഒറ്റ ദിവസത്തേക്ക് മാത്രം

എന്നെങ്കിലും ഒരു ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി ചെത്തിനടക്കണമെന്ന് ആഗ്രഹിക്കാത്ത ചെറുപ്പക്കാരൊന്നും ഉണ്ടാവില്ല അല്ലേ. 90 കിഡ്‌സിനൊക്കെ വയസൻമാരായെങ്കിലും ഈ സ്വപ്‌നം അവരുടെ മനസിന്റെ കോണിൽ ഒളിച്ചിരിപ്പുണ്ടാവും. എന്നാൽ ഹാർലിയെന്ന് കേൾക്കുമ്പോൾ തന്നെ ലക്ഷങ്ങൾ വില വരുന്ന കൂറ്റൻ മോട്ടോർസൈക്കിളുകളാണ് നമുക്കെല്ലാം ഓർമ വരിക. എന്നാൽ ഇതൊക്കെ ഒരു വർഷം മുമ്പുണ്ടായിരുന്ന കാര്യമാണ്. എല്ലാത്തരം ആളുകൾക്കും ഹാർലി സ്വന്തമാക്കാൻ പറ്റുന്ന സമയാണിത്. ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കൾ പോയ വർഷമാണ് കുറഞ്ഞ വിലയിൽ X440 പുറത്തിറക്കുന്നത്.

കുറഞ്ഞ വിലയിൽ ഹാർലി ഡേവിഡ്‌സൺ (Harley Davidson) ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ച് നാളിമ്മിണിയായെന്ന് എല്ലാവർക്കുമറിയാം. മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡിന്റെ കുത്തക തകർക്കാനായി പുറത്തിറക്കിയ മോഡലിന് ഗംഭീര സ്വീകരണമാണ് ലഭിച്ചതും. വിലയായാലും ലുക്കായാലും ആളുകൾക്കെല്ലാം ഇഷ്‌ടമായതോടെ നിരത്തുകളിൽ അങ്ങിങ്ങായി ബൈക്കിപ്പോൾ കാണാം.

Harley-Davidson X440 Roadster Now Available With Rs 15 000 Discount Offer

ഡെനിം, വിവിഡ്, S എന്നിങ്ങനെ മൂന്നു വേരിയന്റുകളിൽ എത്തുന്ന മോട്ടോർസൈക്കിളിന് 2.29 ലക്ഷം രൂപ മുതൽ 2.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി തീരുമാനിച്ചത്. എന്നാൽ ഇടയ്ക്ക് മോട്ടോർസൈക്കിളിന്റെ വിലയും കമ്പനി പരിഷ്ക്കരിച്ചിരുന്നു. നിലവിൽ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് യഥാക്രമം 2.39 ലക്ഷം, 2.59 ലക്ഷം, 2.79 ലക്ഷം എന്നിങ്ങനെയാണ് ഹാർലി X440 റോഡ്സ്റ്ററിന് വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഇപ്പോഴിതാ മിഡ് വേരിയന്റായ വിവിഡ് പതിപ്പിന് പുതിയ ഡിസ്കൌണ്ട് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഹാർലി ഡേവിഡ്‌സൺ. ഇതിൻ പ്രകാരം ഉപഭോക്താക്കൾക്ക് ഹാർലി ഡേവിഡ്‌സൺ X440 വിവിഡ് 15,000 രൂപ കിഴിവിൽ വാങ്ങാം. അതായത് 2.45 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ റോഡ്സ്റ്റർ മോട്ടോർസൈക്കിൾ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നതെന്ന് സാരം. അതേസമയം ഡെനിം, S പതിപ്പുകൾക്ക് ആനുകൂല്യങ്ങളൊന്നും നൽകിയിട്ടില്ല.

Harley-Davidson X440 Roadster Now Available With Rs 15 000 Discount Offer

ഇതോടെ അമേരിക്കൻ ക്രൂയിസർ മോട്ടോർസൈക്കിൾ നിർമാതാക്കളിൽ നിന്നുള്ള ഈ എൻട്രി ലെവൽ ബൈക്ക് വാങ്ങാൻ ആളുകൾ എത്തുമെന്നാണ് കമ്പനിയുടെ വിശ്വാസം. എന്നാൽ ഇതൊരു പരിമിതകാല ഓഫറാണ്. ഓഗസ്റ്റ് 15 വരെ മാത്രമേ സാധുതയുള്ളൂവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രീമിയം മോട്ടോർസൈക്കിളുകളിൽ ഓഫർ കിട്ടുന്നത് എല്ലായ്പ്പോഴും നല്ല കാര്യമാണെങ്കിലും ഈ പ്രത്യേക വേരിയന്റ് ഇന്ത്യൻ ഉപഭോക്താക്കൾ പ്രതീക്ഷിച്ചതുപോലെ വാങ്ങുന്നില്ല എന്നതിനാലാവും ആനുകൂല്യം നൽകിയിരിക്കുന്നത്.

കൂടാതെ റോയൽ എൻഫീൽഡ് ഗറില്ല 450 ലോഞ്ച് ചെയ്‌തതോടെ ഹാർലി ഡേവിഡ്‌സണിന്റെ വിൽപ്പന ഇനിയും കുറയുമോയെന്ന സംശയവും ബ്രാൻഡിനുണ്ടായേക്കാം. പോരാത്തതിന് നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുന്നതിനും പുതിയ ഓഫർ ഡീലർമാർക്ക് സഹായകരമായിരിക്കും. ടോപ്പ്-സ്പെക്ക് എസ് മോഡലിൽ കാണുന്ന 3.5 ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിലെ ഡയമണ്ട് കട്ട് അലോയ് വീലുകളും ഇ-സിം സവിശേഷതകളും വിവിഡ് വേരിയന്റിൽ നിന്നും ഒഴിവാക്കിയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

Harley-Davidson X440 Roadster Now Available With Rs 15 000 Discount Offer

ബ്രാൻഡിന്രെ ഇതിഹാസ മോഡലായ XR1200-ൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഹാർലി-ഡേവിഡ്‌സൺ തങ്ങളുടെ ബേബി ബൈക്കിനെ നിർമിച്ചിരിക്കുന്നത്. ഓഫ്‌സെറ്റ് കൺസോൾ, ബോക്‌സി ഫ്യുവൽ ടാങ്ക്, ചങ്കി ഗ്രാബ് റെയിലുകളോട് കൂടിയ നീളമുള്ള ടെയിൽ സെക്ഷൻ എന്നിവയെല്ലാം കിടിലമാണ്. ഒപ്പം വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

ഇതുകൂടാതെ ഫുൾ-എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ കൺസോൾ, ഡ്യുവൽ-ചാനൽ എബിഎസ്, സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് ഫംഗ്‌ഷൻ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ പോലുള്ള ആധുനിക സവിശേഷതകളാലും ഹാർലിയുടെ നിയോ-റെട്രോ മോട്ടോർസൈക്കിൾ സമ്പന്നമാണ്. എയർ-ഓയിൽ കൂൾഡ് സംവിധാനമുള്ള 440 സിസി, ടു-വാൽവ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിന് തുടിപ്പേകുന്നത്.

ഇത് പരമാവധി 27.6 bhp കരുത്തിൽ 38 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറു സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350, ട്രയംഫ് സ്പീഡ് 400 എന്നിവയോടാണ് ഹാർലിയുടെ മത്സരം. എൻഫീൽഡിന് പുറമെ സെഗ്മെന്റിലേക്ക് ട്രയംഫ് വന്നതും അമേരിക്കൻ കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്.

More from DriveSpark

Article Published On: Friday, July 26, 2024, 10:50 [IST]
English summary
Harley davidson x440 roadster now available with rs 15000 discount offer
കൂടുതല്‍... #harley davidson #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X