'ദി സെന്റനിയൽ'; 100 പേർക്ക് മാത്രം വാങ്ങാവുന്ന ബൈക്ക് അവതരിപ്പിച്ച് ഹീറോ, പ്രത്യേകത അറിഞ്ഞാൽ വാങ്ങാൻ തോന്നും

ബ്രാൻഡിന്റെ സ്ഥാപക ചെയർമാനായ ബ്രിജ്മോഹൻ ലാൽ മുൻജാലിനോടുള്ള ആദരസൂചകമായി കളക്ടേഴ്സ് എഡിഷൻ മോട്ടോർസൈക്കിൾ ആയ 'ദി സെന്റനിയൽ' അവതരിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ സ്കൂട്ടർ നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. ഇന്ത്യയിലെ ഹീറോ സെന്റർ ഫോർ ഇന്നോവഷൻ ആൻഡ് ടെക്നോളജിയിലെയും (CIT) ജർമനിയിലെ ഹീറോ ടെക് സെന്ററിലെയും (TCG) വിദഗ്ദർ രൂപകല്പന ചെയ്തു വികസിപ്പിച്ച വാഹനം കമ്പനിയുടെ മികവിന്റെയും നവീനതയുടെയും നേർസാക്ഷ്യമാണ് കമ്പനി അവകാശപ്പെടുന്നത്. അതീവ സൂക്ഷ്മതയോടും കരവിരുതോടും കൂടി തയാറാക്കിയ ബൈക്കിന്റെ 100 വാഹനങ്ങൾ മാത്രമാണ് കമ്പനി പുറത്തിറക്കുന്നത്.

എന്നാൽ സാധാരണക്കാർക്ക് ഹീറോയുടെ സെന്റനിയൽ വാങ്ങാനിവില്ല കേട്ടോ. പകരം ബ്രിജ്മോഹൻ ലാൽ മുൻജാലിന്റെ 101 ആം ജന്മവാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ഈ വാഹനം കമ്പനിയുടെ ജീവനക്കാർ, അസോസിയേറ്റ്, ഓഹരിയുടമകൾ, പങ്കാളികൾ എന്നിവർക്കായി മാത്രമാണ് ലേലം ചെയ്യുക. ഇതിൽ നിന്ന് ലഭിക്കുന്ന തുക സമൂഹ നന്മക്കായി വിനിയോഗിക്കുമെന്നാണ് ഹീറോ മോട്ടോകോർപ് വ്യക്തമാക്കിയിരിക്കുന്നത്.

Hero Centennial Edition Motorcycle Launched

സ്ഥാപകനേതാവിന്റെ ലക്ഷ്യങ്ങൾ പിന്തുടരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഓരോ വാഹനവും മികച്ച പ്രവർത്തനത്തിന്റെയും വൈദഗ്ദ്യത്തിന്റെയും അടയാളങ്ങൾ ആയിരിക്കും. 2024 സെപ്റ്റംബർ മാസത്തോടെ സെന്റനിയൽ വിതരണം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സെന്റനിയലിന്റെ അവതരണത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള ഹീറോ ഔട്ട്‌ലെറ്റുകളിലും ഡീലർ കേന്ദ്രങ്ങളിലും 100 ദിന ഉപഭോക്തൃ, ഉദ്യോഗസ്ഥ സംഗമങ്ങളും കൂടിച്ചേരലുകളും ബ്രാൻഡ് സംഘടിപ്പിച്ചിട്ടുണ്ട്.

ഈ സമയം പുതിയ ഹീറോ വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കാനും സാധ്യതയുണ്ട്. 100 വാഹനങ്ങൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. വിശദ വിവരങ്ങൾ കമ്പനിയുടെ വെബ്സൈറ്റിലും സാമൂഹമാധ്യമ അക്കൗണ്ടുകളിലും ലഭ്യമാണ്. ഇതിനു പുറമെ ഉപഭോക്താക്കളുടെ ജീവിത യാത്രയിൽ ഹീറോയുമായുള്ള അഭേദ്യ ബന്ധം കാണിക്കുന്ന അനുഭവക്കുറിപ്പുകളും ഹീറോയുടെ മൈ ഹീറോ മൈ സ്റ്റോറി ക്യാമ്പയിനിലൂടെ പങ്കുവെക്കാൻ സാധിക്കും.

Hero Centennial Edition Motorcycle Launched

വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദർ അടങ്ങിയ പാനൽ ഇവ വിലയിരുത്തിയ ശേഷം ഏറ്റവും മികച്ചവക്ക് 'സെന്റനിയൽ' സമ്മാനമായും നൽകും. കരിസ്‌മ XMR 210 സ്പോർട്‌സ് മോട്ടോർസൈക്കിളിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതെങ്കിലും ഡിസൈനിൽ ധാരാളം പുതുമകൾ കാണാനാവും. കൂടുതൽ സ്പോർട്ടിയറായ ലുക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമായിരിക്കും.

നിലവിലെ കരിസ്മയെക്കാൾ സ്‌പോർട്ടിയറും കൂടുതൽ ആകർഷകവും ഷാർപ്പുമാണ് കളക്ടേഴ്സ് എഡിഷൻ മോട്ടോർസൈക്കിളായ ദി സെന്റനിയൽ. റെഡ്, ഗ്രേ, ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് സെൻ്റിനിയൽ വരുന്നത്. ചുവപ്പ് നിറത്തിലുള്ള എഞ്ചിൻ കേസിംഗിൻ്റെ ഷാസിയും മറ്റ് തെരഞ്ഞെടുത്ത ഭാഗങ്ങളിലും കൊടുത്തിരിക്കുന്നത് വളരെ ആകർഷകമാണ്. കാർബൺ ഫൈബർ പാർട്‌സുകളാണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

Hero Centennial Edition Motorcycle Launched

അക്രാപോവിക് എക്‌സ്‌ഹോസ്റ്റ്, ഹൈഡ്രോഫോംഡ് ട്യൂബ് ഹാൻഡിൽബാർ, മില്ലഡ് അലുമിനിയം സ്വിംഗാർം, കംപ്രഷനും റീബൗണ്ട് അഡ്ജസ്റ്റബിലിറ്റിയുമുള്ള 43 mm വലിപ്പമുള്ള അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും പൂർണമായി ക്രമീകരിക്കാവുന്ന വിൽബേഴ്സിൽ നിന്നുള്ള ഗ്യാസ് ചാർജ്‌ഡ് റിയർ മോണോഷോക്കുമാണ് ഹീറോയുടെ സ്‌പെഷ്യൽ എഡിഷൻ ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

കരിസ്മ XMR വേരിയന്റിലെ അതേ 210 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഹീറോ സെൻ്റിനിയലിന് കരുത്തേകുന്നത്. എന്നാൽ ഇതിൽ അധികമായി അക്രപോവിക് എക്‌സ്‌ഹോസ്റ്റാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ബൈക്കിന് മൊത്തത്തിൽ 158 കിലോഗ്രാം ഭാരമാണുള്ളത്. അതായത് കരിസ്മയുടെ സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ 5.5 കിലോഗ്രാം ഭാരം ഇതിന് കുറവാണെന്ന് സാരം. പവർ-ടു-വെയ്റ്റ് അനുപാതം വ്യത്യസ്തമായതിനാൽ മികച്ച പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 6, 2024, 12:00 [IST]
English summary
Hero centennial edition motorcycle launched deliveries starts from 2024 september
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X