100 പേർക്ക് വാങ്ങാവുന്ന ബൈക്കിന്റെ ബുക്കിംഗ് തുടങ്ങി ഹീറോ; എങ്ങനെ വാങ്ങാമെന്ന് പറഞ്ഞുതരാം

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ മോട്ടോകോർപ്. കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിലൂടെയാണ് ബ്രാൻഡ് വിപ്ലവം തീർത്തതെങ്കിലും പ്രീമിയം വാഹനങ്ങളും നിർമിക്കാൻ തങ്ങൾക്കറിയാമെന്ന് കമ്പനി ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുള്ള വിഷയമാണ്. കരിസ്‌മ XMR, മാവ്റിക് 440 പോലുള്ള ബൈക്കുകളാണ് ഇപ്പോൾ ഹീറോയുടെ പ്രീമിയം ശ്രേണിയെ നയിക്കുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും ഫാൻസുള്ള മോഡലാണ് കരിസ്‍‌മ. 90 കിഡ്‌സിന്റെ ഡ്രീം ബൈക്കുകളിൽ ഒന്നായിരുന്ന ഇത് ഇടക്കാലത്ത് നിർത്തിയിരുന്നിങ്കെലും പോയ വർഷം പുതുപ്പിറവിയെടുക്കുകയായിരുന്നു. ഒട്ടേറെ പ്രത്യേകതകളുമായി എത്തിയ വാഹനത്തിന് ബ്രാൻഡിന്റെ ആദ്യത്തെ ലിക്വിഡ് കൂൾഡ് എഞ്ചിനും കിട്ടി.

അങ്ങനെ ഒട്ടേറെ പുതുമകളുമായി ജനമനസുകളിലേക്ക് കുടിയേറിയ ഹീറോ കരിസ്‌മയുടെ CE001 എന്നൊരു മോഡൽ കൂടി കമ്പനി ഇടയ്ക്ക് പരിചയപ്പെടുത്തുകയുണ്ടായി. ഹീറോ മോട്ടോകോർപിന്റെ സ്ഥാപകനായ ബ്രിജ്മോഹൻ ലാൽ മുഞ്ജാലിന്റെ സ്മരണക്കായി പുറത്തിറങ്ങുന്ന ബൈക്ക് ഹീറോ വേൾഡ് ഇവൻ്റിലാണ് ആദ്യമായി പരിചയപ്പെടുത്തിയത്. എന്നാൽ ലോകത്തിൽ ആകെ 100 പേർക്ക് മാത്രമാവും മോട്ടോർസൈക്കിളിന്റെ ഈ പ്രത്യേക പതിപ്പ് വാങ്ങാനാവുക.

Hero Karizma CE001 Limited Edition Motorcycle Bookings Started

മുമ്പ് പ്രഖ്യാപിച്ചതു പോലെ 2024 ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുന്ന കരിസ്‌മ CE001 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. എന്നാൽ സാധാരണ ബൈക്കുകളേ പോലെയുള്ള ഡീലർഷിപ്പുകൾ വഴിയുള്ള വിൽപ്പനയല്ല ഹീറോ ഉദ്ദേശിക്കുന്നത്. പകരം ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 100 യൂണിറ്റുകളപം ലേലം ചെയ്യും. ഇന്ത്യയിൽ നിർമിക്കുന്ന ഏറ്റവും സവിശേഷമായ ബൈക്ക് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് തന്നെ.

ഇതൊരു സ്പെഷ്യൽ എഡിഷൻ മോഡൽ ആണെങ്കിലും കരിസ്‌മ CE001 പുതിയ XMR 210 മോട്ടോർസൈക്കിളിൻ്റെ അതേ പ്ലാറ്റ്ഫോമിലാണ് പണികഴിപ്പിക്കുന്നത്. എന്നിരുന്നാലും ബൈക്കിനെ സവിശേഷമാക്കുന്നതിനായി ഹീറോ CE001 പതിപ്പിന് കാർബൺ ഫൈബർ ബോഡി വർക്ക്, അക്രപോവിക് എക്‌സ്‌ഹോസ്റ്റ് ഉൾപ്പെടെയുള്ള പെർഫോമൻസ് നവീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Hero Karizma CE001 Limited Edition Motorcycle Bookings Started

യഥാർഥ മോട്ടോർസൈക്കിളിൽ നിന്നുള്ള ഡിസൈൻ പാർട്‌സുകൾ എടുത്ത് ഒരു ഹാഫ്-ഫെയറിംഗ് പതിപ്പായാണ് കരിസ്‌മ CE001 രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ പ്രൊഡക്ഷൻ പതിപ്പിന് ബോഡി വർക്കിനായി മോട്ടോർസൈക്കിൾ കാർബൺ ഫൈബറും ഉപയോഗിക്കുന്നതിനാൽ ആളുകളെ ആകർഷിക്കുന്നതിൽ വിജയിച്ചേക്കാം. ഇതുവഴി സ്റ്റോക്ക് മോഡലിനേക്കാൾ ഭാരം കുറഞ്ഞതാക്കാനും കാർബൺ ഫൈബർ പാർട്‌സുകൾ സഹായിച്ചിട്ടുണ്ട്.

അതിനാൽ കൂടുതൽ പെർഫോമൻസ് കൈവരിക്കാനും ഇതിനായേക്കും. കരിസ്‌മയുടെ ലിമിറ്റഡ് എഡിഷൻ മോഡലിലെ റൈഡിംഗ് പോസ്ചർ അപ്-റൈറ്റായിരിക്കുമെന്നും ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നുണ്ട്. എഞ്ചിനിലെ മാറ്റങ്ങൾ എന്താണെന്ന് ഹീറോ മോട്ടോകോർപ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പവർ ഔട്ട്പുട്ടുകളുടെ കാര്യത്തിലും പ്രകടനത്തിലും സ്റ്റാൻഡേർഡ് മോഡലിനേക്കാൾ കിടിലമായിരിക്കും CE001 എന്നാണ് വിവരം.

Hero Karizma CE001 Limited Edition Motorcycle Bookings Started

ഹീറോ കരിസ്മ XMR 210 സ്പോർട്‌സ് ബൈക്കിന് 25 bhp കരുത്തിൽ 20 Nm torque വരെ ഉത്പാദിപ്പിക്കുന്ന 210 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായാവും ജോടിയാക്കുക. കൂടാതെ ക്ലച്ചിനായി ഒരു ഹൈഡ്രോളിക് ആക്യുവേറ്റർ ഫീച്ചറും ലഭിക്കും.അക്രപോവിക് എക്‌സ്‌ഹോസ്റ്റ് ഉൾപ്പെടെയുള്ള നിരവധി പെർഫോമൻസ് പാർട്‌സുകൾക്കൊപ്പം CE001 ലിമിറ്റഡ് എഡിഷൻ മോഡൽ മികച്ച പവർ-ടു-വെയ്റ്റ് അനുപാതവുമുണ്ടാവും.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുന്നിൽ USD ഫോർക്ക്, പിന്നിൽ ഓഹ്ലിനിൽ നിന്നുള്ള മോണോഷോക്ക് എന്നിവയായിരിക്കും ഹീറോ സമ്മാനിക്കുക. ബ്രേക്കിംഗിനായി റേഡിയൽ ഫ്രണ്ട് ബ്രേക്ക് കാലിപ്പർ പോലുള്ള പ്രീമിയം ടച്ചും മോട്ടോർസൈക്കിളിന് ലഭിക്കും. മാത്രമല്ല പിറെലി ടയറുകളായിരിക്കും ഹീറോ കരിസ്മ CE001 എഡിഷന് സമ്മാനിക്കുക.

ഹീറോ CE001 ലിമിറ്റഡ് സ്പെഷ്യൽ എഡിഷൻ ബൈക്കിന്റെ പ്രാരംഭ വില എന്തായിരിക്കുമെന്ന് ഇപ്പോൾ വിവരമൊന്നുമില്ല. എന്തായാലും ജൂലൈയോടെ ബൈക്കിന്റെ എല്ലാ 100 യൂണിറ്റുകളും വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് വന്നാൽ ഹീറോ മോട്ടോകോര്‍പ് തങ്ങളുടെ നിരയിലെ തിരഞ്ഞെടുത്ത ടൂവീലറുകളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്.

ജൂലൈ ഒന്ന് മുതൽ ഇരുചക്ര വാഹനങ്ങൾക്ക് 1,500 രൂപ വരെ വില വര്‍ധിപ്പിക്കുമെന്നും എന്നാല്‍ കൃത്യമായ തുക ഓരോ മോഡലിനും വ്യത്യാസപ്പെടുമെന്നും കമ്പനി അറിയിച്ചു. ഇതിന്റെ വിശദമായ പുതിയ വില വിവരങ്ങൾ വരും ദിവസങ്ങളിൽ ഹീറോ മോട്ടോകോർപ് അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്താന്‍ വേണ്ടിയാണ് വില പരിഷ്ക്കാരം നടപ്പിലാക്കുന്നതെന്നാണ് ബ്രാൻഡ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Monday, July 1, 2024, 10:14 [IST]
English summary
Hero karizma ce001 limited edition motorcycle bookings started details inside
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X