ബേസ് മോഡലിൽ വരെ എൻഫീൽഡിനിട്ടുള്ള പണിയുണ്ട്, മാവ്റിക് 400 വേരിയന്റുകളും ഫീച്ചറുകളും ഇങ്ങനെ

റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിപണി ഇതുവരെ കാണാത്തത്ര വലിയ മത്സരത്തിനാണ് ഇപ്പോൾ കളമൊരുങ്ങിയിരിക്കുന്നത്. 350 സിസി മുതൽ നീളുന്ന വിഭാഗത്തിൽ എൻഫീൽഡിന് പുറമെ ജാവ, യെസ്‌ഡി, ഹോണ്ട, ട്രയംഫ്, ഹാർലി ഡേവിഡ്‌സൺ പോലുള്ള വമ്പൻമാരെല്ലാം അണിനിരന്നു കഴിഞ്ഞു. ഈ ശ്രേണിയിലേക്ക് തങ്ങളുടെ വജ്രായുധമായ മാവ്റിക് 440 കൂടെ കൊണ്ടുവന്ന് ഹീറോ മോട്ടോകോർപ്പും അങ്കത്തട്ടിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

വൈബ്രേഷനുമില്ല, വികാരവുമില്ലെന്നെല്ലാം പറഞ്ഞാണ് വരവെങ്കിലും സെഗ്മെന്റിലെ അതികായകനായ റോയൽ എൻഫീൽഡിനെ വെല്ലാൻ മാത്രമുള്ള കഴിവ് ഇതിനുണ്ടോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പക്ഷേ മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലായി എത്തുന്ന ഹീറോയുടെ ബൈക്കിന്റെ ബേസ് മോഡലിൽ വരെ കമ്പനി ഒരുക്കിയിരിക്കുന്നത് ചില്ലറ ഫീച്ചറുകളൊന്നുമല്ല. ഹീറോ മാവ്റിക്കിന്റെ വേരിയന്റുകളും അതിൽ കിട്ടുന്നത് എന്തെല്ലാമെന്നും ഒന്നു നോക്കിയാലോ?

Hero Mavrick 440 Base, Mid and Top Variants And Features Explained

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 400 സിസി ബൈക്കാണ് മാവ്റിക്ക് എന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. ഹാർലി-ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ആദ്യ കാഴ്ച്ചയിൽ ഇവ രണ്ടും തമ്മി യാതൊരു സാമ്യതയും ഉണ്ടെന്ന് മനസിലാക്കാൻ പോലും സാധിക്കില്ല. ബേസ്, മിഡ്, ടോപ്പ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയൻ്റുകളിലാണ് മാവ്റിക്കിനെ വിപണിയിലെത്തിക്കുന്നത്.

വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, സിംഗിൾ പീസ് സീറ്റ്, 440 സിസി സിംഗിൾ-സിലിണ്ടർ എയർ/ഓയിൽ-കൂൾഡ് എഞ്ചിൻ എന്നിവയെല്ലാം മൂന്ന് വേരിയന്റുകളിലും ഒരുക്കിയിട്ടുണ്ടെങ്കിലപം റോഡ്‌സ്റ്റർ മോട്ടോർസൈക്കിളിന്റെ ഹാർഡ്‌വെയർ, ഫീച്ചറുകൾ, കളർ ഓപ്ഷൻ, വില എന്നിവയുടെ കാര്യത്തിൽ അവയ്ക്ക് ചെറിയ വ്യത്യാസങ്ങളുണ്ടാവും. അവ എന്തെല്ലാമാണെന്നാണ് ഇവിടെ വിശദീകരിക്കാൻ പോവുന്നത്.

Hero Mavrick 440 Base, Mid and Top Variants And Features Explained

മാവ്റിക് ബേസ്: ആർട്ടിക് വൈറ്റ് എന്നൊരൊറ്റ കളർ ഓപ്ഷനിൽ മാത്രമാണ് ഹീറോ മാവ്റിക് 440 റോഡ്റ്ററിന്റെ ബേസ് വേരിയന്റിനെ വിപണിയിലെത്തിക്കുക. ഇതിൻ്റെ ഫ്യുവൽ ടാങ്കും റിയർ പാനലുമാണ് വെളുപ്പിൽ ഒരുക്കിയിരിക്കുന്നത്. ബൈക്കിന്റെ മറ്റ് ഭാഗങ്ങൾ ബ്ലാക്ക് നിറത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ അഴക് വർധിപ്പിക്കാൻ ടാങ്കിൽ മാറ്റ് സിൽവർ ആവരണങ്ങളും കാണാം.

ഹീറോ മാവ്റിക്കിന്റെ ബാക്കിയുള്ള ട്രിമ്മുകളിൽ കാണുന്ന ട്യൂബ്‌ലെസ് ടയറുകളോടെ വരുന്ന അലോയ് വീലുകൾക്ക് പകരം ട്യൂബ് ടയറുകളുള്ള സ്‌പോക്ക് വീലുകളാണ് ബേസ് മോഡലിന് നൽകിയിരിക്കുന്നത്. കൂടുതൽ ചെലവ് ലാഭിക്കുന്നതിനായി സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും മെഷീൻഡ് എഞ്ചിൻ ഫിനുകളും ഹീറോ ഒഴിവാക്കിയിട്ടുണ്ട്. റോഡ്സ്റ്റർ മോട്ടോർസൈക്കിളിന്റെ ബേസ് വേരിയന്റിന് 1.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

Hero Mavrick 440 Base, Mid and Top Variants And Features Explained

മാവ്റിക് മിഡ്: ഏറ്റവും താങ്ങാനാവുന്നതും മികച്ചതുമായ വേരിയൻ്റുകൾക്ക് ഇടയിലാണ് മിഡ് മോഡൽ വരുന്നത്. 2.14 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തുന്ന ഈ മോഡലിന് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ലഭിക്കുന്നില്ലെങ്കിലും മുടക്കുന്ന അധിക വിലയ്ക്ക് ട്യൂബ്‌ലെസ് ടയറുകളുള്ള അലോയ് വീലുകൾ കിട്ടും. ഒപ്പം ബേസിനെ അപേക്ഷിച്ച് സെലസ്റ്റിയൽ ബ്ലൂ, ഫിയർലെസ് റെഡ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകൾ ഹീറോ മാവ്റിക് 440 മിഡ് പതിപ്പിലുണ്ട്.

മാവ്റിക് ടോപ്പ്: മൊത്തത്തിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളും നിറഞ്ഞതാണ് 440 മോട്ടോർസൈക്കിളിന്റെ ഈ ടോപ്പ് വേരിയന്റ്. സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി പ്രയോജനപ്പെടുത്തുന്ന പൂർണ ഡിജിറ്റൽ കൺസോളാണ് ഹീറോ ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിലൂടെ റൈഡർക്ക് നാവിഗേഷൻ, എസ്എംഎസ്, കോൾ നോട്ടിഫിക്കേഷൻ എന്നിവയിലേക്ക് ആക്‌സസ് നൽകുന്നു.

Hero Mavrick 440 Base, Mid and Top Variants And Features Explained

അതോടൊപ്പം തന്നെ യൂബ്‌ലെസ് ടയറുകളോട് കൂടിയ ഡയമണ്ട് കട്ട് ഫിനിഷ്ഡ് അലോയ് വീലുകളും മാവ്റിക് 440 ടോപ്പിൽ ലഭിക്കുന്നുണ്ട്. കൂടാതെ ലോവർ-സ്പെക് മോഡലുകളിൽ കാണുന്ന സ്റ്റിക്കറുകളിൽ നിന്ന് വ്യത്യസ്തമായി 3D ബാഡ്‌ജിംഗും ഇതിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ ഈ റോഡ്സ്റ്ററിന്റെ ടോപ്പ് മോഡലിന് ഇന്ത്യയിൽ 2.24 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ബ്ലാക്ക്, എനിഗ്മ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളും ഇതിലുണ്ട്.

ഹീറോ മാവ്‌റിക്ക് 440 കമ്പനിയുടെ മുൻനിര മോഡലാണെന്നതിന് പുറമെ ഹീറോയുടെ എക്കാലത്തെയും വില കൂടിയ മോട്ടോർസൈക്കിൾ കൂടിയാണിത്. വേരിയന്റുകൾ തമ്മിൽ ഫീച്ചറുകളിൽ വ്യത്യാസമുണ്ടെങ്കിലും ഒരേ 440 സിസി സിംഗിൾ-സിലിണ്ടർ എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് എല്ലാത്തിനും തുടിപ്പേകുന്നത്. ഇത് 6,000 ആർപിഎമ്മിൽ 27 bhp പവറും 4,000 ആർപിഎമ്മിൽ 36 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, February 17, 2024, 13:33 [IST]
English summary
Hero mavrick 440 base mid and top variants and features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X