വിലയില്‍ ഞെട്ടിക്കുമോ? എൻഫീൽഡിനെ താഴെയിറക്കാൻ ഹീറോ മാവ്‌റിക് 440 നാളെ എത്തും

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡിന്റെ കുത്തക തകർക്കാൻ ഒരു വമ്പൻ കൂടിയെത്തുതയാണ്. ഹോണ്ട, ജാവ, യെസ്‌ഡി, ബജാജ്, ഹാർലി ഡേവിഡ്‌സൺ, ട്രയംഫ് പോലുള്ള വമ്പൻമാർ ശ്രമിച്ചിട്ടും വീഴാത്ത സിംഹാസനം പിടിച്ചുകുലുക്കാനായി ഇത്തവണ വരുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപാണ്.

ഇതിനോടകം തന്നെ ഏവരും അറിഞ്ഞ മാവ്റിക്ക് എന്ന മോഡേൺ റെട്രോ-ക്ലാസിക് ബൈക്കുമായാണ് ഹീറോ മിഡ്-കപ്പാസിറ്റി വിഭാഗത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഹീറോ-ഹാര്‍ലി ഡേവിഡ്‌സണ്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ബൈക്കായ X440 എന്ന മോഡലിനെ അടിസ്ഥാനമാക്കിയുള്ള മോഡലായിരിക്കും മാവ്റിക്ക്. X440 റോഡ്സ്റ്ററിന്റെ ലോഞ്ച് സമയത്ത് തന്നെ ഇതേ പ്ലാറ്റ്‌ഫോമില്‍ സ്വന്തം മോഡല്‍ വികസിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയിരുന്നു.

Hero Mavrick 440 Launch Tomorrow

എന്തായാലും ആ സ്വപ്നവും അധികം വൈകാതെ യാഥാർഥ്യമാവുന്നത് ഹീറോയ്ക്ക് കരുത്താവും. ജനുവരി 23-ന് അതായത് നാളെ അവതരണത്തിനൊരുങ്ങുന്ന മോട്ടോർസൈക്കിളിനെ കുറിച്ചറിയാൻ ആളുകൾ കട്ടവെയ്റ്റിംഗാണ്. കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ ഏറ്റവും വലിയ ബ്രാൻഡും ഇന്ത്യയിലെ ഏറ്റവും മികച്ച ഇരുചക്രവാഹന നിർമാതാക്കളും ആണെങ്കിലും പ്രീമിയം മോട്ടോർസൈക്കിൾ വിപണിയിൽ ശോഭിക്കാനോ കാലുകുത്താനോ ഹീറോയ്ക്ക് ഇതുവരെ സാധിച്ചിരുന്നില്ല.

അമേരിക്കൻ ബൈക്ക് നിർമാതാക്കളായ ഹാർലിയുമായുള്ള പങ്കാളിത്തമാണ് പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് ചുവടുവെക്കാൻ ഹീറോയെ സഹായിച്ചിരിക്കുന്നത്. ഹീറോ മോട്ടോകോർപ് ഇതിനകം തന്നെ മാവ്‌റിക്ക് എന്ന ഫ്ലാഗ്ഷിപ്പ് ബൈക്കിന്റെ ഡിസൈൻ ഘടകങ്ങളും സവിശേഷതകളും വെളിപ്പെടുത്തിയിട്ടുണ്ട്. റെട്രോ-പ്രചോദിത രൂപകൽപ്പനയും ആക്രമണാത്മക രൂപത്തിലുള്ള ഫ്യുവൽ ടാങ്കും വാഹനത്തിലുണ്ടായിരിക്കും.

Hero Mavrick 440 Launch Tomorrow

മാവ്‌റിക്ക് 440 റോയൽ എൻഫീൽഡ് 350 ശ്രേണി, യെസ്‌ഡി, ജാവ 300-350 സിസി മോട്ടോർസൈക്കിളുകൾ ഹോണ്ട ഹൈനസ് CB 350 പോലുള്ള വമ്പൻമാരുടെ വിപണിയാണ് ഉന്നംവെക്കുന്നത്. X440-ൽ നിന്ന് കടമെടുത്ത പരിചിതമായ 440 സിസി സിംഗിൾ-സിലിണ്ടർ ഫ്യുവൽ ഇഞ്ചക്‌റ്റഡ് ഓയിൽ-കൂൾഡ് എഞ്ചിനാണ് മാവ്റിക്കിന് തുടിപ്പേകാൻ എത്തുക. പക്ഷേ പെർഫോമൻസ് കണക്കുകളിൽ വ്യത്യാസങ്ങളുണ്ടാവാമെന്ന സൂചനയും കമ്പനി നൽകിയിട്ടുണ്ട്.

എഞ്ചിൻ ആറ് സ്പീഡ് ട്രാൻസ്മിഷനുമായിട്ടായിരിക്കും ജോടിയാക്കുക. ഹീറോ മാവ്‌റിക്ക് 440 ഹാർലി ഡേവിഡ്‌സൺ X440 പോലെ പ്രീമിയം ആയിരിക്കില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കാരണം മോട്ടോർസൈക്കിളിൽ നിന്നും അപ്-സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകൾ ഉണ്ടാവില്ലെന്ന് സ്പൈ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്. പക്ഷേ മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ കുറവൊന്നുമുണ്ടാവില്ല.

Hero Mavrick 440 Launch Tomorrow

പൂർണ എൽഇഡി ലൈറ്റിംഗ്, അപ്-റൈറ്റ് ഹാൻഡിൽബാർ, മിഡ്-സെറ്റ് ഫുട്‌പെഗുകൾ, എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, സ്പ്ലിറ്റ് സീറ്റുകൾ, സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ഫോക്‌സ് എയർ ഇൻടേക്കോടുകൂടിയ ഫ്യുവൽ ടാങ്ക് എക്‌സ്‌റ്റൻഷനുകൾ തുടങ്ങിയ സവിശേഷതകളോടുകൂടിയാവും ഹീറോ മാവ്റിക്ക് വിപണിയിലെത്തുക. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഇരട്ട-വശങ്ങളുള്ള ഷോക്ക് അബ്‌സോർബറുകളും ആയിരിക്കും ബൈക്കിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുക.

അതേസമയം, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തെ പിന്തുണയ്ക്കുന്ന ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകളും ബ്രേക്കിംഗിനായി കൊണ്ടുവരും. എൻട്രി ലെവൽ മിഡിൽ വെയ്റ്റ് സെഗ്‌മെന്റിൽ വലിയ സ്വാധീനം ചെലുത്താൻ മാവ്‌റിക്കിന് കഴിയുമെന്നാണ് വാഹന പ്രേമികളുടെ പ്രതീക്ഷ. വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഏകദേശം 2 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും എക്സ്ഷോറൂംല വില വരിക.

Hero Mavrick 440 Launch Tomorrow

ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എക്‌സ്‌ട്രീം 125R എന്ന് വിളിക്കപ്പെടുന്ന പുതിയ സ്‌പോർട്ടി നേക്കഡ് മോട്ടോർസൈക്കിളും മാവ്റിക്കിനൊപ്പം ഹീറോ നാളെ അവതരിപ്പിച്ചേക്കും. ഇത് ടിവിഎസ് റൈഡർ 125, ബജാജ് പൾസർ NS 125 എന്നിവ പോലുള്ള എൻട്രെ ലെവൽ ബൈക്കുകളോടാവും മത്സരിക്കുക. ഗ്ലാമർ 125 പതിപ്പിൽ കാണാൻ കഴിയുന്ന അതേ എഞ്ചിനാണ് ഇത് ഉപയോഗിക്കുന്നതെന്നാണ് വിവരം. ഇത് 11 bhp പവറിൽ 10.5 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

More from DriveSpark

Article Published On: Monday, January 22, 2024, 18:13 [IST]
English summary
Hero mavrick 440 launch tomorrow what to expect from flagship bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X