ഓർമയുണ്ടോ ഇലക്‌ട്രിക് സ്‌കൂട്ടറാക്കാവുന്ന ഹീറോയുടെ ഓട്ടോറിക്ഷയെ, അടുത്ത വർഷം വാങ്ങാൻ പറ്റും

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ വിസ്‌മയം തീർക്കുന്നവരാണ് ഹീറോ മോട്ടോകോർപ്. പെട്രോളിലായാലും ഇലക്ട്രിക്കിലായാലും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ടൂവീലറുകൾ നിർമിക്കാനാണ് കമ്പനിക്ക് എന്നും ഇഷ്‌ടം. സ്പ്ലെൻഡറും വിഡ V1 സ്‌കൂട്ടറുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ ലോകത്തിലെ തന്നെ വാഹന വിപണിയെ മാറ്റിമറിക്കാൻ കെൽപ്പുള്ള മൾട്ടി പർപ്പസ് മോഡലുമായി വിപണിയിൽ എത്താൻ ഒരുങ്ങുകയാണ് ഹീറോ. ഇലക്‌ട്രിക് സ്‌കൂട്ടറാക്കാവുന്ന ഓട്ടോറിക്ഷയെ നിങ്ങൾ ആരെങ്കിലും ഓർക്കുന്നുണ്ടോ? ലോകം മാറുന്നതിന്റെ വേഗതയ്ക്ക് അനുസരിച്ച് വാഹന വിപണിയുടെ സ്വഭാവവും മാറുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അത്.

ഹീറോ മോട്ടോകോർപ്പിൻ്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ് അവതരിപ്പിച്ച S32 എന്ന മോഡലിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. വെറും മൂന്ന് മിനിറ്റിനുള്ളിൽ ഒരു മുച്ചക്ര വാഹനമായി മാറാനുള്ള അതുല്യമായ കഴിവ് കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരു വിപ്ലവകരമായ ഇലക്ട്രിക് സ്‌കൂട്ടറായിരുന്നു ഇതെന്നും വേണമെങ്കിൽ പറയാം. രണ്ട് തരത്തിൽ ഉപയോഗിക്കാനാവുന്ന തരത്തിലെത്തിയ കൺസെപ്റ്റ് മോഡൽ ഉടൻ തന്നെ യാഥാർഥ്യമാവും.

Hero Surge S32 Electric Vehicle To Launch Next Year In India

ഇതൊരു കാർ അല്ല കേട്ടോ, ഒരു ഇലക്ട്രിക് സ്കൂട്ടറിൻ്റെയും ഇലക്ട്രിക് ഓട്ടോറിക്ഷയുടേയും സംയോജനമാണ് സർജ് S32. യഥേഷ്‌ടം ത്രീവീലറായും ടൂവീലറായും ഈ വാഹനം ഉപയോഗിക്കാനാവും. അന്ന് കൺസെപ്റ്റ് രൂപത്തിൽ പരിചയപ്പെടുത്തിയതിന് ശേഷം ഇവിയുടെ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ S32 ഒരു വർഷത്തിനുള്ളിൽ സീരീസ് നിർമാണത്തിലേക്ക് പ്രവേശിക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിരിക്കുകയാണ്.

തുടർന്ന് അടുത്ത വർഷം മധ്യത്തോടെ സർജ് S32 ഇവിയുടെ ഔദ്യോഗിക ലോഞ്ചും നടക്കുമെന്നാണ് വിവരം. വിൽപ്പനയുടെ കാര്യത്തിൽ പ്രതിവർഷം 10,000 യൂണിറ്റുകൾ എങ്കിലും വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടൂവീലറിന്റേയും ത്രീവീലറിന്റേയും പ്രായോഗികത സംയോജിപ്പിക്കുന്ന ഈ അതുല്യ വാഹനം ഇപ്പോൾ പുതുതായി സൃഷ്ടിച്ച L2/L5 വിഭാഗത്തിൽ രജിസ്റ്റർ ചെയ്യാനും സാധിക്കും.

Hero Surge S32 Electric Vehicle To Launch Next Year In India

ഹീറോയും സർജും റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയവുമായി (MoRTH) സഹകരിച്ചാണ് പുതിയ രജിസ്‌ട്രേഷൻ വിഭാഗം അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു വാഹന നിർമാതാവ് ഇത്തരമൊരു ആശയം പിന്തുടരുന്നതും അവതരിപ്പിക്കുന്നതും. സർജ് ഇതിനെ "ക്ലാസ് ഷിഫ്റ്റിംഗ് വെഹിക്കിൾ" എന്നാണ് വിളിക്കുന്നത്. 3W സെറ്റപ്പിൽ നിന്ന് സ്കൂട്ടർ വേർതിരിച്ചെടുക്കാൻ വെറും 3 മിനിറ്റ് സമയം മാത്രമാണ് വേണ്ടിവരുന്നതെന്ന് സർജ് പറയുന്നു.

ത്രീവീലർ വാഹനവും സ്‌കൂട്ടറും തമ്മിലുള്ള പരിവർത്തനം എവിടെവെച്ച് വേണമെങ്കിലും സാധ്യമാവുകയും ചെയ്യും. ഇതിനായുള്ള സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ അഡാപ്റ്റീവ് കൺട്രോളുകളും പ്രവർത്തനങ്ങളുമാണ് സർജ് S32 മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസൈനിലേക്ക് വന്നാൽ ഒറ്റനോട്ടത്തിൽ 3W ഇലക്ട്രിക് കാർഗോ വാഹനമോ അല്ലെങ്കിൽ ഒരു ഓട്ടോറിക്ഷയോ പോലെയാണ് ഇതിരിക്കുന്നത്.

Hero Surge S32 Electric Vehicle To Launch Next Year In India

ഫ്രണ്ട് പാസഞ്ചർ ക്യാബിനും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഓട്ടോയുടേതായ വിൻഡ്‌സ്‌ക്രീൻ, ഹെഡ്‌ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, വൈപ്പറുകൾ തുടങ്ങി എല്ലാ കാര്യങ്ങളും കൊടുത്തിട്ടുമുണ്ട്. എന്നാൽ ഡോറുകൾ സർജ് S32 ഇവിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് നിരാശയുളവാക്കിയേക്കാം. ചിലപ്പോൾ പ്രൊഡക്ഷൻ പതിപ്പിലേക്ക് എത്തുമ്പോൾ കമ്പനി ഡോറുകളും കൊടുത്താലും ആശ്ചര്യപ്പെടേണ്ടതില്ല.

60 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന 6 kW മോട്ടോറാണ് ഇലക്ട്രിക് സ്കൂട്ടറിന് കരുത്ത് പകരുന്നത്. കൂടാതെ 3.87 kWh ബാറ്ററി പായ്ക്കും വാഹനത്തെ പിന്തുണയ്ക്കാനായി കൊടുത്തിട്ടുണ്ട്. അതേസമയം 10 kW മോട്ടോറും 45 കിലോമീറ്ററിന്റെ പരമാവധി വേഗതയും നൽകുന്ന വിധത്തിലാണ് സർജ് S32 ത്രീ-വീലർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എന്തായാലും വാഹന വിപണിയിൽ ഇതൊരു വിപ്ലവം തന്നെയാവുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, November 19, 2024, 9:21 [IST]
English summary
Hero surge s32 electric vehicle to launch next year in india
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X