വിഡ V1 ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വില 27,000 രൂപ കുറച്ച് ഹീറോ, പുതിയ വില അറിഞ്ഞാൽ ഒന്ന് വാങ്ങിപ്പോവും

പെട്രോൾ വാഹനങ്ങളിൽ നിന്നും ആളുകൾ ഇലക്‌ട്രിക്കിലേക്ക് മാറിചിന്തിക്കാൻ തുടങ്ങിയ സമയമാണിത്. ആയതിനാൽ രാജ്യത്തെ വൈദ്യുത വാഹന രംഗത്തിന് ചാകരക്കാലമാണിത്. കാറുകൾ വാങ്ങാൻ വലിയ മുടക്കുമുതൽ ആവശ്യമായി വരുമ്പോൾ ഇരുചക്ര വാഹനങ്ങളുടെ കാര്യം നേരെ തിരിച്ചാണ്. പെട്രോൾ വണ്ടികൾ വാങ്ങുന്ന അതേ വിലയിൽ ഇവികൾ ഇവിടെ ലഭ്യമാണ്.

ഓലയും ഏഥറും ഒഖിനാവയും പോലുള്ള സ്റ്റാർട്ടപ്പ് കമ്പനികൾ വിരാജിച്ചിരുന്ന ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തെ ഇളക്കി മറിച്ചുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്കുള്ള അരങ്ങേറ്റം പ്രഖ്യാപിക്കുന്നത്. വിഡ എന്ന പ്രത്യേക ഇവി ബ്രാൻഡിന് കീഴിൽ അവതരിപ്പിച്ച V1, V1 പ്രോ എന്നീ രണ്ട് മോഡലുകളെയും ആളുകൾ നെഞ്ചിലേറ്റി കഴിഞ്ഞു.

Hero Vida V1 Electric Scooter Gets Rs 27,000 Discount On Amazon

ഓല വിൽക്കുന്ന പോലെ ആയിരക്കണക്കിന് യൂണിറ്റുകളൊന്നും പ്രതിമാസം വിൽക്കുന്നില്ലെങ്കിലും നാലാളറിയുന്ന തരത്തിൽ വളരാനും ഉയരാനും ഹീറോ വിഡ V1 ഇവികൾക്കായിട്ടുണ്ട്. വിൽപ്പന ഡബിളാക്കാനായി വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. ഈ സ്പെഷ്യൽ പ്രൈസിൽ ഇവി സ്വന്തമാക്കണമെങ്കിൽ ഓൺലൈൻ വഴി വാഹനം വാങ്ങണമെന്ന് മാത്രം.

വിഡ V1 ഇലക്ട്രിക് സ്‌കൂട്ടർ നിലവിൽ ആമസോണിലൂടെ വാങ്ങിയാൽ 27,000 രൂപയുടെ വലിയ ഡിസ്കൌണ്ടാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ നിന്നുള്ള ഏതെങ്കിലും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകൾക്കും ഈ കിഴിവ് ബാധകമാണ്. യഥാർഥത്തിൽ 1.46 ലക്ഷം രൂപ വിലയുള്ള ഈ സ്‌കൂട്ടർ ഇപ്പോൾ 1.19 ലക്ഷം രൂപയ്ക്ക് ഈ ഓഫറിനൊപ്പം സ്വന്തമാക്കാമെന്ന് സാരം.

Hero Vida V1 Electric Scooter Gets Rs 27,000 Discount On Amazon

സംസ്ഥാന സബ്‌സിഡിയുള്ള സ്ഥലങ്ങളിൽ സ്‌കൂട്ടറുകളുടെ വില ഇതിലും കുറയും. 3.94 kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന വിഡ V1 പ്രോയ്ക്ക് സിംഗിൾ ചാർജിൽ പരമാവധി 110 കിലോമീറ്റർ റേഞ്ചാണ് നൽകാനാവുക. അതേസമയം ഇവിയുടെ ടോപ്പ് സ്പീഡ് 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 3.2 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും.

ഇക്കോ, റൈഡ്, സ്പോർട്സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളും ഹീറോയുടെ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എവിടെ വെച്ചും ചാർജ് ചെയ്യാവുന്ന രണ്ട് റിമൂവബിൾ ബാറ്ററി പായ്ക്കുമായാണ് വിഡ V1 വരുന്നത് എന്നതും കൂടുതൽ പ്രായോഗികമാക്കുന്ന കാര്യമാണ്. ഫീച്ചറുകളുടെ കാര്യത്തിലും ആള് പുലിയാണ്. ഇതിന് 4G, വൈ-ഫൈ കണക്റ്റിവിറ്റിയുള്ള ഒടിഎ പ്രാപ്‌തമാക്കിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ലഭിക്കുന്നുണ്ട്.

Hero Vida V1 Electric Scooter Gets Rs 27,000 Discount On Amazon

കൂടാതെ SOS അലേർട്ട് സിസ്റ്റം, റിവേഴ്‌സ്, റീജനറേറ്റീവ് അസിസ്റ്റൻസിനായി ഒരു ടു-വേ ത്രോട്ടിൽ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ആൻ്റി-തെഫ്റ്റ് അലാറം, ട്രാക്കിംഗ് മൈ ബൈക്ക്, റിമോട്ട് ഇമ്മൊബിലൈസേഷൻ, കീലെസ് എൻട്രി, ഇലക്ട്രോണിക് സീറ്റ്, ഹാൻഡിൽ ലോക്ക്, ക്രൂയിസ് കൺട്രോൾ പോലുള്ള മോഡേൺ ഫീച്ചറുകളാലും ഹീറോ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടർ പായ്ക്ക്ഡ് ആണ്. വിഡ V1 ഇവിയിൽ പോർട്ടബിൾ ചാർജറും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത് സ്‌കൂട്ടറിന്റെ ബൂട്ട് സ്പേസിൽ ഉൾക്കൊള്ളിക്കാനും ഏത് സ്റ്റാൻഡേർഡ് 5A സോക്കറ്റിലും പ്ലഗ് ഇൻ ചെയ്യാനും കഴിയുമെന്നും ഹീറോ അവകാശപ്പെടുന്നു. ഇലക്ട്രിക് സ്കൂട്ടർ പൂർണമായി റീചാർജ് ചെയ്യാൻ ഏകദേശം ആറ് മണിക്കൂർ സമയമാണ് വേണ്ടിവരുന്നത്. 1 മിനിറ്റ് ചാർജ് ചെയ്താൽ 1.2 കിമീ ദൂരം സഞ്ചരിക്കാമെന്നതും ഹീറോ ഇവികളുടെ പ്രത്യേകതയാണ്. ഏഥറിന്റെ അതേ ചാർജിങ് പോയിന്റ് ഡിസൈനാണ് ഹീറോ വിഡയിലും ഒരുക്കിയിരിക്കുന്നതിനാൽ ഏഥറിന്റെ പബ്ലിക് ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക് ഉപയോഗിക്കാനാവും.

Hero Vida V1 Electric Scooter Gets Rs 27,000 Discount On Amazon

പ്ലസ്, പ്രോ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുന്ന വിഡ V1 മോഡലുകൾ ഇന്ത്യയിൽ ഓല S1, ഏഥർ 450, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് പോലുള്ള പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളുമായാണ് മാറ്റുരയ്ക്കുന്നത്. ആമസോണിന് പുറമെ വിഡ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാനും ഉപഭോക്താക്കൾക്കാവും. എന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഓഫർ ആമസോണിൽ മാത്രമാണ് ലഭ്യമാവുന്നതെന്നാണ് വിവരം.

More from DriveSpark

Article Published On: Thursday, February 8, 2024, 9:59 [IST]
English summary
Hero vida v1 electric scooter gets rs 27000 discount on amazon details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X