96,000 രൂപയ്ക്ക് 165 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹീറോ, ആക്‌ടിവ ഇവി ഇനി ആരേലും വാങ്ങുമോ?

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോർപ്പിന് (Hero Motocorp) പറ്റാത്തതായിട്ട് വിപണിയിൽ ഒന്നുമില്ലെന്ന് ഇക്കാലത്തിനോടിടയ്ക്ക് തെളിയിച്ച് കഴിഞ്ഞിട്ടുള്ള കാര്യമാണ്. കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ മുതൽ സ്പോർട്‌സ് ബൈക്കുകൾ വരെ ബ്രാൻഡിൽ നിന്നും വിപ്ലവം തീർത്തിട്ടുണ്ട്. അതോടൊപ്പം വിപണിയിലെ ട്രെൻഡിനനുസരിച്ച് ഇലക്ട്രിക് വാഹനങ്ങളിലും കൈവെച്ച കമ്പനി അവിടെയും വെന്നിക്കൊടി പാറിച്ചെന്ന് പറയുന്നതാണ് ശരി. ഇവികൾക്കായി പ്രത്യേകം വിഡ എന്നൊരു ബ്രാൻഡിന് തന്നെ ഹീറോ മോട്ടോകോർപ് രൂപംകൊടുക്കുകയുണ്ടായി. ഇതിന് കീഴിലിറങ്ങിയ V1 ഇലക്ട്രിക് സ്കൂട്ടറുകൾ ആവശ്യത്തിന് പണംവാരുകയും ചെയ്‌തു.

എന്നാൽ ആക്‌ടിവ ഇവിയുമായി കളംപിടിക്കാനെത്തിയ ഹോണ്ട അവിടെയും ഹീറോയ്ക്ക് ഒരു വെല്ലുവിളിയായേക്കുമെന്ന പ്രവചനങ്ങൾ പലരും നടത്തുകയുണ്ടായി. പക്ഷേ ഇതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ആക്‌ടിവ ഇവിയെ ഒതുക്കി ആളാവാൻ കമ്പനി പുതുപുത്തൻ ഇലക്ട്രിക് സ്‌കൂട്ടറുമായി വിപണിയിലെത്തിയിരിക്കുകയാണ്. വിഡ V2 എന്നുപേരിട്ടിരിക്കുന്ന ശ്രേണിയിൽ ലൈറ്റ്, പ്ലസ്, പ്രോ എന്നീ മൂന്ന് വേരിയൻ്റുകളാണ് അണിനിരക്കുന്നത്.

Hero Vida V2 Electric Scooter Launched

കുറഞ്ഞ വിലയും ഉയർന്ന റേഞ്ചുമാണ് ഇവയുടെ പ്രധാന ഹൈലൈറ്റ്. ഹീറോ വിഡ V2 ശ്രേണിക്ക് 96,000 രൂപ മുതൽ 1.35 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വേരിയന്റ് തിരിച്ചുള്ള വില നിർണയത്തിലേക്ക് വന്നാൽ വിഡ V2 ലൈറ്റിന് 96,000 രൂപ, V2 പ്ലസിന് 1.15 ലക്ഷം രൂപ, V2 പ്രോയ്ക്ക് 1.35 ലക്ഷം രൂപ എന്നിങ്ങനെയാണ് വില വരുന്നത്.

ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് സ്കൂട്ടർ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് വിഡ V2 ലൈറ്റ്. ഒറ്റ ചാർജിൽ 94 കിലോമീറ്റർ (IDC) റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇവി 2.2 kWh ബാറ്ററി പായ്ക്കിലാണ് വരുന്നത്. 69 കിലോമീറ്ററാണ് ബേസ് വേരിയന്റിന് പരമാവധി പുറത്തെടുക്കാനാവുന്ന വേഗത. കൂടാതെ റൈഡ്, ഇക്കോ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ഇതിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

Hero Vida V2 Electric Scooter Launched

ഒപ്പം മോഡേണാക്കാനായി 7 ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള ഫീച്ചറുകളും ലൈറ്റിൽ കൊടുത്തിട്ടുണ്ട്. ഇനി രണ്ടാമത്തെ ഹീറോ വിഡ V2 പ്ലസ് വേരിയന്റിലേക്ക് വന്നാൽ ഇതിൽ 143 കിലോമീറ്റർ റേഞ്ചുള്ള 3.44 kWh ബാറ്ററി പായ്ക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം V2 പ്രോയ്ക്ക് 3.94 kWh ബാറ്ററി പായ്ക്കും ലഭിക്കുന്നു.

ഒറ്റ ചാർജിൽ പരമാവധി 165 കിലോമീറ്റർ റേഞ്ച് ഈ ടോപ്പ് വേരിയന്റിൽ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. V2 ശ്രേണിയിലെ എല്ലാ മോഡലുകളിലേയും ബാറ്ററി പായ്ക്കുകൾ നീക്കം ചെയ്യാവുന്നവയാണ്. റിമൂവബിൾ ബാറ്ററികളായതിനാൽ തന്നെ ഏകദേശം ആറ് മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാവുമെന്നാണ് ഹീറോ മോട്ടോകോർപ് പറയുന്നത്.

6 kW അതായത് 8 bhp പവറിൽ പരമാവധി 26 Nm torque വികസിപ്പിക്കുന്ന സ്വിംഗാർം ഫിറ്റഡ് PMS മോട്ടോറുമായാണ് ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. ലൈറ്റിന് രണ്ട് മോഡുകൾ മാത്രം ലഭിക്കുമ്പോൾ വിഡ V2 പ്ലസിനും പ്രോയ്ക്കും ഇക്കോ, റൈഡ്, സ്‌പോർട്ട്, കസ്റ്റം എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകൾ ലഭിക്കും.

V2 പ്ലസിന് 85 കിലോമീറ്ററിന്റെ ഉയർന്ന വേഗതയും ഹീറോ വിഡ V2 പ്രോ ഇലക്ട്രിക് സ്കൂട്ടറിന് 90 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡുമാണുള്ളത്. ക്രൂയിസ് കൺട്രോൾ, കീലെസ്സ് എൻട്രി, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാലും പുത്തൻ മോഡലുകൾ സമ്പന്നമാണ് കേട്ടോ.ഡിസൈനിന്റെ കാര്യത്തിൽ വിഡ V1 മോഡലുകൾ പോലെ തന്നെയാണ് V2 ശ്രേണിയും ഒരുക്കിയിരിക്കുന്നത്.

എന്നാൽ കൂടുതൽ ആകർഷകമാക്കാനായി മാറ്റ് നെക്‌സസ് ബ്ലൂ-ഗ്രേ, ഗ്ലോസി സ്‌പോർട്‌സ് റെഡ് എന്നിങ്ങനെ രണ്ട് പുത്തൻ കളർ ഓപ്ഷനുകൾ V2 ഇവികൾക്ക് കൊടുത്തിട്ടുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറിന് 5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയും ബാറ്ററി പായ്ക്കുകൾക്ക് 3 വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറണ്ടിയും ലഭിക്കും. രാജ്യത്തുടനീളമുള്ള 250 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബ്രാൻഡിൻ്റെ 3,100 ചാർജിംഗ് പോയിൻ്റുകൾ V2 ഉപഭോക്താക്കൾക്ക് ഉപയോഗിക്കാമെന്ന് ഹീറോ പറയുന്നു.

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഏഥർ റിസ്‌ത, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഓല S1 പ്രോ, ആമ്പിയർ നെക്‌സസ്, ഹോണ്ട ആക്‌ടിവ ഇ തുടങ്ങിയ മല്ലൻമാരുമായാവും ഹീറോ മോട്ടോകോർപിന്റെ ഏറ്റവും പുതിയ വിഡ V2 മോഡലുകൾ മത്സരിക്കേണ്ടി വരിക. എന്തായാലും പുതുശ്രേണിയിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾക്ക് ഇവി സെഗ്മെന്റിൽ തിളങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, December 4, 2024, 19:07 [IST]
English summary
Hero vida v2 electric scooter launched price starts from rs 96000
കൂടുതല്‍... #hero motocorp #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X