കണ്ടാൽ വാങ്ങാൻ തോന്നും, കൂട്ടിന് മോഹവിലയും; 80,967 രൂപയ്ക്ക് ഹീറോയുടെ പുത്തൻ സ്‌കൂട്ടർ വിപണിയിൽ

ഇന്ത്യയിലെ സ്‌കൂട്ടർ വിപണിയിലെ കിരീടം ഹോണ്ടയുടെ കൈയിൽ നിന്നും തട്ടിയെടുക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുയാണ് ഹീറോ മോട്ടോകോർപ് (Hero Motocorp). മോട്ടോർസൈക്കിൾ വിപണിയിൽ സ്പ്ലെൻഡർ (Splendor) വിൽപ്പന പിടിക്കുന്നതു പോലെ സ്‌കൂട്ടർ സെഗ്മെന്റിലും കമ്പനിയുടെ മുദ്ര പതിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതിനായി കഴിഞ്ഞ വർഷം തുടക്കത്തിൽ സൂം 110 സിസി മോഡലിനെയും ഹീറോ പുറത്തിറക്കുകയുണ്ടായി. ഹോണ്ട ആക്‌ടിവ (Honda Activa), ടിവിഎസ് ജുപ്പിറ്റർ (TVS Jupiter) എന്നിവരെ തറപറ്റിക്കാനായില്ലെങ്കിലും മോശമല്ലാത്ത വിധത്തിൽ ഓളമുണ്ടാക്കിയെടുക്കാൻ ഈ സ്പോർട്ടി സ്‌കൂട്ടറിനായെന്ന് വേണം പറയാൻ.

പ്രത്യേകിച്ച് യൂത്തിനിടയിൽ സ്ഥാനം നേടിയ മോഡലിന്റെ കുറഞ്ഞ വിലയും ജനപ്രീതി നേടാൻ കാരണമായി. ഇപ്പോഴിതാ എതിരാളികളെ ഞെട്ടിച്ചു കൊണ്ട് ഹീറോ സൂം 110 സ്‌കൂട്ടറിന് പുതിയൊരു കോംബാറ്റ് എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 80,967 രൂപ എക്സ്ഷോറൂം വില വരുന്ന വാഹനം യുദ്ധവിമാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഗ്രാഫിക്സ് കൊണ്ടുവരുന്നതാണ് ഏറ്റവും വലിയ മാറ്റം.

Hero Xoom 110 Combat Edition Launched

LX, VX, ZX എന്നിങ്ങനെ വ്യത്യസ്‌തമായ മൂന്ന് വേരിയന്റുകളിൽ എത്തുന്ന സ്റ്റാൻഡേർഡ് പതിപ്പിന്റെ ടോപ്പ് എൻഡ് മോഡലായ ZX വകഭേദത്തെ അടിസ്ഥാനമാക്കിയാണ് ഹീറോ സൂം 110 കോംബാറ്റ് എഡിഷൻ പണികഴിപ്പിച്ചിരിക്കുന്നതും. ഡിസൈനിലും മെക്കാനിക്കൽ വശങ്ങളിലും കൈതൊടാതെ കളർ ഓപ്ഷനിലും ഗ്രാഫിക്‌സിലും നവീകരണം കൊണ്ടുവന്നാണ് സ്‌കൂട്ടറിനെ മിനുക്കിയെടുത്തിരിക്കുന്നത്.

പുതിയ ഹീറോ സൂം കോംബാറ്റ് എഡിഷന്റെ എല്ലാ ബോഡി പാനലുകളിലും കോൺട്രാസ്റ്റിംഗ് ഗ്രാഫിക്‌സാണ് ഇടംപിടിച്ചിരിക്കുന്നത്. ഇതോടൊപ്പം മാറ്റ് ഷാഡോ ഗ്രേ കളർ ഓപ്ഷൻ കൂടി ചേരുമ്പോൾ സംഗതി കളറാവുന്നുണ്ട്. സ്‌പോർട്ടി സ്‌കൂട്ടറിന് എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, H-തീം എൽഇഡി ടെയിൽലൈറ്റ്, വലിയ ടയറുകളുള്ള 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാം സ്റ്റാൻഡേർഡ് പതിപ്പുകൾക്ക് സമാനമായി തന്നെ ലഭിക്കുന്നുണ്ട്.

Hero Xoom 110 Combat Edition Launched

ഷാർപ്പ് ഫ്രണ്ട് ഏപ്രോൺ, എയറോഡൈനാമിക് സൈഡ് പാനലുകൾ, സ്റ്റൈലിഷ് റിയർ വ്യൂ മിററുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിംഗിൾ പീസ് സീറ്റ്, ചങ്കി എക്‌സ്‌ഹോസ്റ്റ് എന്നിവയും അഴക് വർധിപ്പിക്കുന്ന കാര്യങ്ങളാണ്. ഹീറോ സൂം 110 മോഡലിന്റെ ഏറ്റവും ഹൈലൈറ്റായ യുഎസ്‌പി കോർണറിംഗ് ലൈറ്റുകളാണ്. ഈയാരു സ്‌കൂട്ടർ സെഗ്മെൻ്റിൽ ഈ സവിശേഷത ലഭിക്കുന്ന ആദ്യത്തെ വാഹനവും ഇതുതന്നെയാണ്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും സ്കൂട്ടറിന് ലഭിക്കുന്നുണ്ട്. സ്മാർട്ട്ഫോണുമായി കണക്റ്റ് ചെയ്‌താൽ എസ്എംഎസ് അലേർട്ടുകളും നോട്ടിഫിക്കേഷനുകളുമെല്ലാം ഇതിലൂടെ ആക്‌സസ് ചെയ്യാനും കഴിയും. ലൈവ് മൈലേജ് ഇൻഡിക്കേറ്ററും ലോ ഫ്യുവൽ ഇൻഡിക്കേറ്റും ക്ലസ്റ്ററിലുണ്ട്. ഗ്ലോവ് ബോക്സിനൊപ്പം യുഎസ്ബി ചാർജറും ബൂട്ട് ലൈറ്റുമാണ് 110 സിസി സ്‌കൂട്ടറിലെ മറ്റ് പ്രധാന ഫീച്ചറുകളായി പറയാനാവുന്നത്.

Hero Xoom 110 Combat Edition Launched

7,250 ആർപിഎമ്മിൽ 8.05 bhp പവറും 5,750 ആർപിഎമ്മിൽ 8.7 Nm പീക്ക് ടോർക്കും വികസിപ്പിക്കുന്ന അതേ 110.9 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ആക്‌ടിവയുടെ എതിരാളിക്ക് തുടിപ്പേകുന്നത്. എഞ്ചിൻ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ബ്രേക്കിംഗിനായി ഫ്രണ്ടിൽ ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്ക് സെറ്റപ്പുമാണ് ഹീറോ മോട്ടോകോർപ് ഉപയോഗിച്ചിരിക്കുന്നത്. അധിക സുരക്ഷയൊരുക്കാനായി സ്റ്റാൻഡേർഡായി കോമ്പി-ബ്രേക്കിംഗ് സംവിധാനവും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ സമ്മാനിച്ചിട്ടുണ്ട്. 80,967 രൂപയ്ക്ക് നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന സ്‌പോർട്ടി ഹീറോ സ്‌കൂട്ടറിൻ്റെ ഏറ്റവും ചെലവേറിയ വേരിയന്റിനെ വിപണി എങ്ങനെ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.

എന്തായാലും കോളേജിൽ പോവുന്ന യൂത്തൻമാർക്കും ഓഫീസിലേക്ക് പോവുന്ന ചെറുപ്പക്കാർക്കുമെല്ലാം ദൈനംദിന ഉപയോഗത്തിന് പറ്റിയ മോഡലാണിത് എന്നത് ശ്രദ്ധേയമാണ്. കിടിലൻ പെർഫോമൻസും മൈലേജും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുകയും ചെയ്യും. ഇന്ത്യൻ വിപണിയിലെ 110 സിസി സ്കൂട്ടർ സെഗ്മെന്റിൽ ഹോണ്ട ഡിയോയാണെങ്കിലും ആക്ടിവ, ജുപ്പിറ്റർ എന്നിവയുടെ വിൽപ്പന ചോർത്താനാണ് ഹീറോ സൂമിന്റെ പ്രധാന ഉദ്ദേശം.

More from DriveSpark

Article Published On: Wednesday, June 5, 2024, 18:15 [IST]
English summary
Hero xoom 110 combat edition launched price features specs
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X