ഒറ്റയടിക്ക് 2 ബൈക്കുകളുടെ വിൽപ്പന അവസാനിപ്പിച്ച് ഹീറോ, കൂട്ടത്തിൽ ഈ എക്‌സ്‌പൾസും നിർത്തലാക്കി

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ മോട്ടോകോർപ് (Hero Motocorp). കമ്പനി കൈവെക്കാത്തൊരു സെഗ്മെന്റ് ഇല്ലെന്ന് തന്നെ വേണം പറയാൻ. കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ (Communter Motorcycles) മുതൽ സ്കൂട്ടറുകളും സ്പോർട്‌സ് ബൈക്കുകളും ഇവികളും എന്നിങ്ങനെ എല്ലാത്തരം ടൂവീലറുകളും നിർമിക്കുന്നതിൽ വൈധഗ്ദ്യമുണ്ടെന്ന് ഇതിനേടകം പലതവണ തെളിയിച്ചിട്ടുള്ള ബ്രാൻഡ് സാധാരണക്കാരോട് ചേർന്നുനിൽക്കുന്ന മനോഭാവമുള്ളവരാണ്. ഇപ്പോൾ ഹീറോയെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്ന മോഡൽ എക്‌സ്‌പൾസായിരിക്കും (Xpulse). ചെറുപ്പക്കാരുടെ ഹരമായ അഡ്വഞ്ചർ മോട്ടോർസൈക്കിൾ (Adventure Bike) ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.

എന്നാൽ എക്‌സ്‌പൾസ് നിർത്തലാക്കിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ പുറത്തുവരുന്ന വാർത്തകൾ പ്രകാരം എക്‌പൾസിനെ വിപണിയിൽ നിന്നും പിൻവലിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. പക്ഷേ പലരും കരുതുന്നതു പോലെ അഡ്വഞ്ചർ പതിപ്പിനെയല്ല കേട്ടോ, പകരം സിറ്റി ടൂററായി വിപണിയിൽ അവതരിപ്പിച്ച എക്‌സ്‌പൾസ് T എന്ന മോഡലിന്റെ വിൽപ്പനയാണ് കമ്പനി അവസാനിപ്പിച്ചിരിക്കുന്നത്.

Hero XPulse 200T And Xtreme 200S Motorcycles Discontinued In India

ഒപ്പം മറ്റൊരു മോട്ടോർസൈക്കിളിന്റെ വിൽപ്പനയും നിർത്തുകയാണെന്ന് കമ്പനി പറഞ്ഞു. എക്‌പൾസ് 200T 4V, എക്‌സ്ട്രീം 200S 4V എന്നീ രണ്ട് 200 സിസി ബൈക്കുകളുടെ കച്ചോടമാണ് ഹീറോ മോട്ടോകോർപ് അവസാനിപ്പിക്കുന്നത്. വിൽപ്പനയില്ലാത്തതാണ് വിപണിയിൽ നിന്നും രണ്ട് ബൈക്കുകളേയും പിൻവലിക്കാൻ കാരണമായിരിക്കുന്നത്. ഒന്നിലധികം അപ്‌ഡേറ്റുകൾ ഉണ്ടായിരുന്നിട്ടും ഈ രണ്ട് മോഡലുകൾക്കും ഇന്ത്യയിൽ വാങ്ങാൻ ആളുകളില്ലായിരുന്നു.

അഡ്വഞ്ചർ പതിപ്പായ എക്‌സ്‌പൾസിന്റെ സിറ്റി ടൂറർ വകഭേദമാണ് 200T. നിരത്തുകളിൽ അധികം കാണാത്തതിനാൽ പലരും മറന്നുപോയ എക്‌സ്‌പൾസ് 200T മികച്ചൊരു മോഡലായിരുന്നുവെങ്കിലും എന്തുകൊണ്ടോ അർഹിച്ച വിജയം കണ്ടെത്താനായില്ല. മറുവശത്ത് ഫുള്ളി ഫെയർഡ് സ്പോർട് ബൈക്ക് സ്റ്റൈലുമായിട്ടാണ് എക്‌സ്ട്രീം 200S 4V വിപണിയിൽ എത്തിയിരുന്നത്. കരിസ്‌മയുടെ പിൻഗാമിയായി പലരും കണ്ടിരുന്നെങ്കിലും വിൽപ്പനയിൽ ഇതൊന്നും പ്രതിഫലിപ്പിക്കാനായില്ല.

Hero XPulse 200T And Xtreme 200S Motorcycles Discontinued In India

നിർത്തലാക്കുന്ന സമയത്ത് എക്‌സ്‌പൾസ് 200T മോഡലിന് 1.40 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില. അതേസമയം എക്സ്ട്രീം 200S ഫുള്ളി ഫെയർഡ് മോട്ടോർസൈക്കിളിന് 1.41 ലക്ഷം രൂപയായിരുന്നു മുടക്കേണ്ടി വന്നിരുന്നത്. 1.52 ലക്ഷം മുതൽ 1.65 ലക്ഷം രൂപ വരെ വിലയുള്ള എക്‌സ്‌പൾസ് 200 4V അഡ്വഞ്ചർ ബൈക്കിനേക്കാൾ ഈ രണ്ട് മോഡലുകളും താങ്ങാനാവുന്നതായിരുന്നുവെങ്കിലും എല്ലാവരുടേയും കണ്ണ് എഡിവിയിലായിരുന്നു.

എക്‌സ്‌പൾസ് 200T അടിസ്ഥാനപരമായി 17 ഇഞ്ച് അലോയ് വീലുകളിൽ എത്തുന്ന മോഡലായിരുന്നു. 199.6 സിസി, സിംഗിൾ-സിലിണ്ടർ ഫോർ വാൽവ് ഓയിൽ കൂൾഡ് എഞ്ചിനാണ് ഇതിന് തുടിപ്പേകിയിരുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 18.83 bhp കരുത്തിൽ പരമാവധി 17.3 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഇതേ എഞ്ചിനായിരുന്നു എക്‌സ്ട്രീം 200S 4V പതിപ്പിലും ലഭ്യമായിരുന്നത്.

Hero XPulse 200T And Xtreme 200S Motorcycles Discontinued In India

കോൾ അലേർട്ട് ഫംഗ്‌ഷൻ പ്രവർത്തനക്ഷമമാക്കുന്ന സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഒരു എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, യുഎസ്ബി ചാർജിംഗ് സൗകര്യം, പ്രീ-ലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള റിയർ മോണോഷോക്ക് സസ്‌പെൻഷൻ, സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റമുള്ള ഫ്രണ്ട് ആൻഡ് റിയർ ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് എക്‌സ്‌പൾസ് 200T വിപണിയിലെത്തുന്നത്.

കരിസ്‌മ പടിയിറങ്ങി സൃഷ്‌ടിച്ച വിടവ് നികത്താനായി ഹീറോ എക്‌സ്ട്രീം 200S എന്നൊരു ഫെയർഡ് മോട്ടോർസൈക്കിളിന് രൂപം കൊടുത്തത്. സംഗതി ക്ലിക്കായില്ലെങ്കിലും ചെറിയ വിലയിൽ വാങ്ങാൻ പറ്റുമായിരുന്ന നല്ലൊരു ബൈക്കായിരുന്നു ഇതെന്നതിൽ സംശയമൊന്നും വേണ്ട. എൽഇഡി ഡിആർഎല്ലുകളോട് കൂടിയ ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, സിഗ്നേച്ചർ എൽഇഡി ടെയിൽ ലൈറ്റുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയെല്ലാമായിരുന്നു എക്‌സ്ട്രീമിലെ ഫീച്ചറുകൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 14, 2024, 9:00 [IST]
English summary
Hero xpulse 200t and xtreme 200s motorcycles discontinued in india details inside
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X