95,000 രൂപയ്ക്ക് 'ബേബി എക്‌സ്‌ട്രീം' വാങ്ങാം, കണ്ടാൽ കൊതിക്കുന്ന രൂപവും 66 കി.മീ. മൈലേജുമാണ് ഓഫർ

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിഭാഗത്തിൽ തരംഗം തീർത്ത മോഡലുകളാണ് ഹീറോയുടെ എക്‌സ്ട്രീം സീരീസ്. 150 സിസി വിഭാഗത്തിലൂടെ കടന്നുവന്ന് വിപ്ലവം കൊണ്ടുന്ന ഇവൻ യൂത്തൻമാരുടെ പ്രിയപ്പെട്ട CBZ ബൈക്കിന്റെ ആത്മീയ പിൻഗാമിയായിരുന്നുവെന്ന് വേണം പറയാൻ. പണ്ടൊക്കെ 150 സിസി മോഡലുകൾ വാങ്ങാൻ ആളെത്തുന്നതു പോലെയാണ് ഇന്ന് 125 സെഗ്മെന്റിലേക്ക് ആളുകൾ ഒഴുകിയെത്തുന്നത്.

ബൈക്കുകളുടെ വില കൂടിയതും എൻട്രി ലെവൽ സ്പോർട്‌സ് മോട്ടോർസൈക്കിളുകൾ ഈ രംഗത്തേക്കിറങ്ങിയതുമാണ് ആളുകളെ ആകർഷിക്കാൻ കാരണമായത്. പൾസർ ഉൾപ്പടെ യൂത്തിനെ പിടിക്കാനായി സ്പോർട്ടി മോഡലുകൾ വിരാജിക്കുന്ന 125 സിസി സെഗ്മെന്റിലേക്ക് പുതിയൊരു അവതാരം കൂടി പിറവിയെടുത്തിരിക്കുകയാണ്. ആരാണെന്നോ... ഹീറോ എക്‌സ്ട്രീം 125R എന്ന പുത്തൻ മോട്ടോർസൈക്കിളാണ് ഇനി വിപണി വാഴാൻ പോവുന്നത്.

Hero Xtreme 125R Launched In India

2024 ഹീറോ വേൾഡ് പരിപാടിയിലാണ് സർപ്രൈസ് എൻട്രിയായി പുതിയ എക്‌സ്ട്രീം 125R മോട്ടോർസൈക്കിൾ അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും സ്റ്റൈലിഷായ രീതിയിൽ തന്നെയാണ് കമ്പനി ബൈക്കിനെ പണിതിറക്കിയിരിക്കുന്നത് എന്നു മാത്രമല്ല താങ്ങാനാവുന്ന വിലയും കൂടിയായതോടെ സംഭവം കളറായിട്ടുണ്ട്. ടിവിഎസ് റൈഡർ 125, പൾസർ NS 125 പോലുള്ള വമ്പൻമാരുമായി മുട്ടാനിറങ്ങുന്ന മോഡലിന് 95,000 രൂപ മാത്രമാണ് എക്സ്ഷോറൂം വില വരുന്നത്.

ഹൈപ്പർ-സ്റ്റൈലിഷ് ഡിസൈൻ ഉള്ളതിനാൽ ഹീറോയിൽ നിന്നും നാം ഇതുവരെ കണ്ട ഡിസൈനിൽ നിന്നും എക്സ്ട്രീം 125R വേറിട്ടുനിൽക്കുന്നു. 125 സിസി കമ്മ്യൂട്ടർ സ്‌പെയ്‌സിന്റെ പ്രീമിയം വിഭാഗത്തിലാണ് മോട്ടോർസൈക്കിൾ ഇടംപിടിക്കുന്നത്. റേസർ ഷാർപ്പ് സ്‌റ്റൈലിംഗ് തന്നെയാണ് വാഹനത്തിന്റെ ഹൈലൈറ്റ്. ആദ്യ കാഴ്ച്ചയിൽ തന്നെ ആരേയും കൊതിപ്പിക്കുന്ന രൂപം വരും ദിവസങ്ങളിൽ ചർച്ചയാവും.

Hero Xtreme 125R Launched In India

യുണീക്കായ ഹെഡ്‌ലാമ്പ് ഡിസൈൻ തന്നെയാണ് ഹീറോ എക്‌സ്‌ട്രീം 125R പതിപ്പിന്റെ പ്രധാന ഹൈലൈറ്റ്. ലോ-സ്ലംഗ് ഹെഡ്‌ലാമ്പിന് ഇരുവശത്തും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും മുകളിൽ ഡിആർഎല്ലുകളും ഉണ്ട്. മസ്ക്കുലർ രൂപം ആവാഹിക്കുന്നതിനായി ഇരുവശത്തും ആവരണങ്ങളോടുകൂടിയ ഷാർപ്പ് സ്റ്റൈലുള്ള ഫ്യുവൽ ടാങ്കുള്ള മോട്ടോർസൈക്കിൾ മെലിഞ്ഞ ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. സ്‌പ്ലിറ്റ് സീറ്റുകളും സ്‌പ്ലിറ്റ് ഗ്രാബ് റെയിലുകളും സ്‌പോർട്ടി ലുക്കിനെ പൂരകമാക്കുന്നു.

മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ഹീറോ എക്‌സ്‌ട്രീം 125R ഒരു എൽസിഡി യൂണിറ്റിനൊപ്പം നിരവധി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ കൺസോളാണ് അവതരിപ്പിക്കുന്നത്. ഗ്ലാമറിൽ നിന്നുള്ള എഞ്ചിൻ കടമെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിലും കമ്പനി സർപ്രൈസ് കൊണ്ടുവരികയായിരുന്നു. 5 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ പുതിയ 125 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ഹീറോ എക്‌സ്ട്രീം 125R ഉപയോഗിക്കുന്നത്.

Hero Xtreme 125R Launched In India

ഇത് 8,250 ആർപിഎമ്മിൽ 11.39 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നാണ് കമ്പനി പറയുന്നത്. ഇത് സെഗ്മെന്റിലെ ഏറ്റവും കരുത്തുറ്റ മോട്ടോർസൈക്കിളായി ഹീറോ എക്സ്ട്രീം 125R മോഡലിനെ മാറ്റുന്നു. മാത്രമല്ല 66 കിലോമീറ്ററിന്റെ കിടിലൻ മൈലേജാണ് ബ്രാൻഡ് അവകാശപ്പെടുന്നതും. ഇതും സെഗ്മെന്റിലെ മറ്റൊരു ബൈക്കും നൽകാത്ത കാര്യമാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഇക്കാര്യത്തിലും ബേബി എക്‌സ്ട്രീം മിടുക്കനാണ്.

മുൻവശക്ക് ഷോവയിൽ നിന്നും കടമെടുത്ത 37 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഹീറോ എക്‌സ്ട്രീം 125R ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് പിന്നിൽ ഒരു ഡ്രം ബ്രേക്ക് അല്ലെങ്കിൽ ഡിസ്ക്ക് ബ്രേക്ക് ലഭ്യമാവും. ഫ്രണ്ടിൽ സിംഗിൾ ഡിസ്ക്ക് സ്റ്റാൻഡേർഡായി തന്നെ കിട്ടുമെന്നാണ് ഹീറോ അറിയിച്ചിരിക്കുന്നത്.

Hero Xtreme 125R Launched In India

സേഫ്റ്റി വർധിപ്പിക്കിനായി ബൈക്കിന് സിംഗിൾ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി വരുന്നുണ്ട്. അതേസമയം 99,500 രൂപ എക്‌സ്‌ഷോറൂം വിലയായി നൽകിയാൽ ഡ്യുവൽ-ചാനൽ എബിഎസ് വേരിയന്റും വീട്ടിലെത്തിക്കാം. പുതിയ സ്റ്റൈലിഷ് കമ്മ്യൂട്ടർ സ്പോർട്ടി മോട്ടോർസൈക്കിൾ ഉടൻ തന്നെ ഡീലർഷിപ്പുകളിൽ ലഭ്യമാകും. ബൈക്കിനായുള്ള ബുക്കിംഗും ഉടൻ ആരംഭിക്കും. എക്‌സ്ട്രീം 125R-ന് പുറമെ ഹീറോ മാവ്റിക്ക് 440, സൂം 125R, സൂം 160 എന്നിവയും 2024 ഹീറോ വേൾഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, January 23, 2024, 13:14 [IST]
English summary
Hero xtreme 125r launched in india price features booking details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X