സ്‌കൂട്ടറിന്റെ പൈസയ്ക്ക് പുത്തൻ സ്പോർട്ടി ബൈക്ക്; എക്‌സ്‌ട്രീം 125R മോഡലിന്റെ ഓൺ-റോഡ് വില ഇത്രയേയുള്ളൂ

കോളേജിൽ പോയിത്തുടങ്ങുമ്പോൾ സ്വന്തമായൊരു ബൈക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും യൂത്തൻമാർ. പ്ലസ്‌ടു കഴിഞ്ഞ് സ്‌കൂൾ യൂണിഫോമിനോടും വലിയ പുസ്തകങ്ങളോടുമെല്ലാം വിടപറഞ്ഞ് ഇറങ്ങുന്ന മനോഹരമായ കാലമാണ് കൗമാരത്തിന്റേത്. കോളേജിൽ ചെത്തിയടിക്കാൻ പറ്റിയ മോട്ടോർസൈക്കിളുകൾ തേടി നടക്കുന്നവരായിരിക്കും ഇവരിൽ പലരും. ആദ്യ ചോയ്‌സ് കെടിഎം ഡ്യൂക്ക് പോലെയുള്ള വമ്പൻ വാഹനങ്ങളാണെങ്കിലും പേടിച്ചിട്ട് മാതാപിതാക്കൾ സ്‌കൂട്ടർ വാങ്ങിക്കൊടുക്കുന്നതും ഒരു പതിവാണ്.

എന്നാൽ സ്‌കൂട്ടറിന്റെ അതേവിലയ്ക്ക് സ്വന്തമാക്കാൻ പറ്റുന്ന ഒരുടിവെട്ട് ബൈക്ക് ഇപ്പോൾ ഹീറോ മോട്ടോകോർപ് പുറത്തിറക്കിയിട്ടുണ്ട്. ആദ്യ കാഴ്ച്ചയിൽ തന്നെ ആരുടേയും മനംമയക്കുന്ന രൂപമുള്ള 125 സിസി മോട്ടോർസൈക്കിളിണിത് എന്നതുകൂടി ഓർക്കുമ്പോൾ ചെറുപ്പക്കാരെല്ലാം ഇതിനു പിന്നാലെ കൂടിയേക്കാം. അതും വെറും 95,000 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിപണിയിലെത്തുന്നത് എന്നകാര്യം കൂടി പരിഗണിച്ചാൽ സംഭവം കളറാവും. ഹീറോയുടെ ഏറ്റവും പുതിയ ലോഞ്ചായ എക്‌സ്‌ട്രീം 125R ബൈക്കിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

Hero Xtreme 125R On-Road Prices In Kochi

IBS, സിംഗിൾ ചാനൽ എബിഎസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. IBS വേരിയൻ്റിന് 95,000 രൂപയാണ് വില, സിംഗിൾ-ചാനൽ എബിഎസ് പതിപ്പിന് 99,500 രൂപയാണ് എക്‌സ്ഷോറൂം വില. വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ത്യയിലെ മികച്ച 10 നഗരങ്ങളിലെ ഓൺ-റോഡ് വില എങ്ങനെയെന്ന് നോക്കിയാലോ?

ഹീറോ എക്സ്ട്രീം 125R മോഡലിന്റെ സിംഗിൾ-ചാനൽ എബിഎസ് പതിപ്പിന്റെ വിലയാണ് ഇവിടെ പരിശോധിക്കാൻ പോവുന്നത്. അഹമ്മദാബാദിലാണ് മോട്ടോർസൈക്കിളിന് ഏറ്റവും താങ്ങാനാവുന്ന വിലയുള്ളത്. അതേസമയം മലയാളികളാൽ നിറഞ്ഞ ബെംഗളൂരുവിൽ വാഹനം സ്വന്തമാക്കണമെങ്കിൽ ചെലവ് ഏറ്റവും കൂടും. മുംബൈയിൽ മോഡലിന് 1,13,370 രൂപയാണ് ഓൺറോഡ് വില വരുന്നത്. അതേസമയം ഡൽഹിയിൽ 1,10,520 രൂപ മാത്രം നൽകിയാൽ മതിയാവും.

Hero Xtreme 125R On-Road Prices In Kochi

ബെംഗളൂരുവിൽ 1,16,239 രൂപയാണ് ഹീറോ എക്സ്ട്രീം 125R സിംഗിൾ ചാനൽ എബിഎസ് വേരിയന്റിനായി ചെലവഴിക്കേണ്ടി വരിക. അതേസമയം നമ്മുടെ സ്വന്തം കൊച്ചിയിലാണെങ്കിൽ ബൈക്കിന്റെ ടോപ്പ് വേരിയന്റിന് 1,10,295 രൂപ മതിയെന്നാണ് വിവരം. ഇനി IBS പതിപ്പാണ് നോക്കുന്നതെങ്കിൽ 1,05,307 രൂപയാണ് കേരളത്തിൽ വരുന്ന ഓൺ-റോഡ് വില. അതേസമയം നമ്മ ചെന്നൈയിൽ 1,12,420 രൂപയും പോക്കറ്റിൽ നിന്നും ഇറങ്ങും.

പൂനെയിൽ മോഡൽ വാങ്ങണമെന്ന് ആലോചിക്കുന്നയാളാണെങ്കിൽ 1,13,370 രൂപയും ചെലവഴിക്കേണ്ടി വരും. നവി മുംബൈയിൽ ഹീറോ എക്സ്ട്രീം 125R സിംഗിൾ ചാനൽ എബിഎസിന് 1,13,336 രൂപ ഓൺ-റോഡ് വില വരും. ഹൈദരാബാദിലാണെങ്കിൽ 1,14,320 രൂപയാണ് മുടക്കേണ്ടത്. കൊൽക്കത്തയിൽ 1,11,470 രൂപയും ഛണ്ഡിഗഡിൽ 1,10,486 രൂപയുമാണ് മോട്ടോർസൈക്കിൾ സ്വന്തമാക്കാനായി ചെലവഴിക്കേണ്ടത്.

Hero Xtreme 125R On-Road Prices In Kochi

അങ്ങനെ നോക്കുമ്പോൾ ഒരു 125 സിസി സ്‌കൂട്ടറിന്റെ അതേവിലയിൽ പുത്തൻ ബൈക്ക് വീട്ടിലെത്തിക്കാം. 125 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോയുടെ ഏറ്റവും പുതിയ മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ഈ എയർ-കൂൾഡ് എഞ്ചിന് 11.5 bhp പവറിൽ പരമാവധി 11 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 66 കി.മീ. മൈലേജാണ് കമ്പനിയുടെ ഓഫർ

മുടക്കുന്ന കാശിനുള്ള എല്ലാ ചേരുവകളും ഉണ്ടെന്ന് ഉറപ്പാക്കിയാണ് ബൈക്ക് പണികഴിപ്പിച്ചിരിക്കുന്നത്. ഫുൾ-എൽഇഡി ലൈറ്റിംഗ്, ഗിയർ പൊസിഷനോടുകൂടിയ എൽസിഡി സ്‌ക്രീൻ, കോൾ, മെസേജ് അലേർട്ടുകൾക്കുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഹസാർഡ് ലൈറ്റ് സ്വിച്ച് എന്നിവയെല്ലാം അകമ്പടിക്കായി നൽകിയിട്ടുണ്ട്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഹീറോ എക്‌സ്ട്രീം 125R മുന്നിൽ 37 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്.

Hero Xtreme 125R On-Road Prices In Kochi

ബ്രേക്കിംഗിനായി മുൻവശത്ത് 276 mm ഡിസ്‌ക് സ്റ്റാൻഡേർഡായി കിട്ടുന്നുണ്ട്. സിംഗിൾ-ചാനൽ എബിഎസ്, IBS എന്നിവയുടെ ഓപ്ഷനും ഹീറോ വാഗ്ദാനം ചെയ്യുന്നു. ഇത് പ്രധാനമായും കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റമാണ്. സെഗ്മെന്റിൽ ടിവിഎസ് റൈഡർ 125, പൾസർ NS 125 പോലുള്ള വമ്പൻമാരുമായാണ് ഹീറോയുടെ ബേബി എക്സ്ട്രീമിന്റെ മത്സരം. പുതിയ സ്റ്റൈലിഷ് കമ്മ്യൂട്ടർ സ്പോർട്ടി മോട്ടോർസൈക്കിൾ ഉടൻ തന്നെ ഡീലർഷിപ്പുകളിൽ ലഭ്യമാകുമെന്നും ബ്രാൻഡ് ഉറപ്പുനൽകിയിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, January 28, 2024, 9:00 [IST]
English summary
Hero xtreme 125r on road prices in kochi bengaluru delhi and more cities
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X