കാണാൻ ആളൊരു സുന്ദരൻ, ഒറ്റ ചാർജിൽ 104 കീ.മീ റേഞ്ച്, ഓലയ്ക്ക് എട്ടിന്റെ പണികൊടുക്കാൻ ആക്‌ടിവ ഇലക്‌ട്രിക്

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ കൊടുങ്കാറ്റാവാൻ തയാറെടുക്കുകയാണ് ഹോണ്ട. ഓലയും ഏഥറും ഹീറോയും ബജാജും ടിവിഎസുമെല്ലാം അരങ്ങുവാഴുന്നിടത്തെ രാജാവാകാൻ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഒരുങ്ങിയിറങ്ങുമ്പോൾ എതിരാളികളെല്ലാം ഒന്ന് വിറയ്ക്കുമെന്ന് ഉറപ്പാണ്. അതും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ആക്‌ടിവയുടെ ഇലക്‌ട്രിക് പതിപ്പാണെങ്കിൽ സംഗതി കളറാവുമെന്ന് ഉറപ്പല്ലേ. പേര് സാമ്യമുണ്ടെങ്കിലും ഡിസൈനിലും ഫീച്ചറുകളിലുമൊന്നും ഇവിയും പെട്രോൾ പതിപ്പും തമ്മിൽ യാതൊരു സാമ്യവും ഉണ്ടാവില്ലെന്നാണ് വിവരം. എന്തായാലും ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ നവംബർ 17-ന് വിപണിയിലെത്തും.

അതിനു മുന്നോടിയായി ഹോണ്ടയുടെ ഇലക്ട്രിക് വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. അതും ടീസർ വീഡികളിലൂടെയാണ് ഇവിയുടെ റേഞ്ച്, ഫീച്ചറുകൾ തുടങ്ങിയ കാര്യങ്ങളുടെ സൂചന പറയാതെ പറയുന്നത്. ഈ ഏറ്റവും പുതിയ ടീസർ സ്കൂട്ടറിൻ്റെ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് കൺവീനിയൻസും കണക്റ്റിവിറ്റിയും പോലുള്ള വിവിധ സവിശേഷതകളാണ് എടുത്തുകാണിക്കുന്നത്.

Honda Activa Electric Scooter Will Give 104 Km Range In Single Charge

ഇലക്ട്രിക് ആക്ടിവ ഒന്നിലധികം ഡിസ്‌പ്ലേ ഓപ്ഷനുകളോടെ വരുമെന്നും വ്യത്യസ്ത വേരിയൻ്റുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഈ പുത്തൻ ടീസർ സൂചന നൽകിയിട്ടുണ്ട്. ടോപ്പ് വേരിയൻ്റിൽ നിരവധി ഫീച്ചറുകളുള്ള മോഡേൺ ക്ലസ്റ്റർ ഇടംപിടിക്കുമ്പോൾ ബേസ് മോഡലുകളിൽ അത്ര ഗംഭീര ക്ലസ്റ്റർ ഒന്നും പ്രതീക്ഷിക്കേണ്ടന്നും ഹോണ്ട സൂചന നൽകിയിട്ടുണ്ട്. ഇനി ആക്ടിവ ഇവിയിൽ എന്തെല്ലാം സവിശേഷതകൾ ചേർത്തിട്ടുണ്ടെന്ന് നോക്കിയാലോ?

യാത്രകൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ മ്യൂസിക് കൺട്രോൾ, കൃത്യസമയത്ത് സർവീസ് ചെയ്യാൻ സർവീസ് അലേർട്ടുകൾ, സ്പോർട്, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ, എത്ര ദൂരം വാഹനം ഓടുമെന്ന് അറിയിക്കാൻ റേഞ്ച് ഇൻഡിക്കേറ്റർ, ബാറ്ററിയുടെ ശതമാനവും വൈദ്യുതി ഉപയോഗവും സംബന്ധിച്ച തത്സമയ അപ്‌ഡേറ്റുകൾക്കായി ബാറ്ററി ചാർജ്, പവർ ഇൻഡിക്കേറ്ററുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളെല്ലാം ആക്ടിവ ഇലക്ട്രിക്കിന്റെ ടോപ്പ് വേരിയന്റിൽ ഉണ്ടാവും.

Honda Activa Electric Scooter Will Give 104 Km Range In Single Charge

ടീസറിൽ കാണിച്ചിരിക്കുന്ന ഹോണ്ട ആക്‌ടിവ ഇലക്ട്രിക്കിന്റെ ബേസ് മോഡലിലെ ഫീച്ചറുകളിലേക്ക് വന്നാൽ സ്പീഡോമീറ്റർ, ബാറ്ററി ശതമാനം, ഓഡോമീറ്റർ, മറ്റ് അടിസ്ഥാന കാര്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ക്ലസ്റ്ററാവും ഇതിൽ ഉണ്ടാവുക. എൻട്രി-ലെവൽ വേരിയന്റ് പോലും ആധുനികവും വിജ്ഞാനപ്രദവുമായ ഡാഷ്‌ബോർഡ് നിലനിർത്തുന്നുവെന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

റൈഡർമാർക്ക് കൃത്യമായ ഡാറ്റയും കൂടുതൽ ആഴത്തിലുള്ള കണക്റ്റിവിറ്റി ഫീച്ചറുകളും നൽകി റൈഡിംഗ് അനുഭവം ഉയർത്തുന്നതിനാണ് ഹോണ്ട ഇലക്ട്രിക് ആക്‌ടിവയുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. എന്തായാലും ഇവിയുടെ അവതരണം 2024 നവംബർ 27-ന് ബാംഗ്ലൂരിൽ നടക്കും. ഹോണ്ടയുടെ ബാറ്ററി ഷെയറിംഗ് സർവീസ് ഉപസ്ഥാപനമായ ഹോണ്ട പവർ പായ്ക്ക് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

Honda Activa Electric Scooter Will Give 104 Km Range In Single Charge

ആയതിനാൽ ഇവിയുടെ നിർമാണം കർണാകയിലാക്കുന്നതാവും കമ്പനിക്ക് എളുപ്പം. മാത്രമല്ല, ആക്‌ടിവ ഇലക്ട്രിക്കിന് സ്വാപ്പബിൾ ബാറ്ററി ഫീച്ചർ ചെയ്യുന്നതിൻ്റെ സാധ്യതയെയും ഇത് ശക്തിപ്പെടുത്തുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ടിവയുടെ വൈദ്യുത പതിപ്പ് ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയെ തന്നെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. പെട്രോളടിക്കാതെ പോക്കറ്റും കീറാതെ ആളുകൾക്ക് വിശ്വാസത്തോടെ മോഡലിനെ കൊണ്ടുനടക്കാനാവും.

സെഗ്‌മെൻ്റിലെ മിക്ക പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളും മിഡ്-ഡ്രൈവ് പെർമെനന്റ് മാഗ്നെറ്റിക് സിൻക്രണസ് (PMS) മോട്ടോറാണ് ഉപയോഗിക്കുമ്പോൾ ഒരു സ്വിംഗാർം-മൌണ്ട് യൂണിറ്റായിട്ടാണ് ഹോണ്ട ഇവിയുടെ ഇലക്ട്രിക് മോട്ടോർ പണികഴിപ്പിച്ചിരിക്കുന്നത്. ബാറ്ററി പായ്ക്കിന്റെ വലിപ്പം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സിംഗിൾ ചാർജിൽ 104 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഇവിക്കാവും എന്നുറപ്പാണ്.

More from DriveSpark

Article Published On: Monday, November 18, 2024, 13:16 [IST]
English summary
Honda activa electric scooter will give 104 km range in single charge details inside
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X