ഹോണ്ട ആക്‌ടിവ 10,000 രൂപ വിലക്കുറച്ച് വാങ്ങാം, പലർക്കും അറിയില്ലാത്ത ആ രഹസ്യം ഇതാ
ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കുപ്പെടുന്ന സ്‌കൂട്ടർ (Scooter) ഏതെന്ന് ചോദിച്ചാൽ കൊച്ചുകുട്ടികൾ പോലും പറയുന്ന പേരായിരിക്കും ആക്‌ടിവയുടേത് (Honda Activa). ഹോണ്ട എന്ന ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ തലവര മാറ്റിയെഴുതിയ ഈ മുതൽ വിപണി ഭരിക്കാൻ തുടങ്ങിയിട്ട് 24 കൊല്ലത്തോളമായി. എന്നിട്ടും ഏറ്റവും ജനപ്രിയമായി തന്നെ തുടരണമെങ്കിൽ വിശ്വാസവും പാരമ്പര്യവും ഒന്ന് വേറെ തന്നെയാണെന്ന് സമ്മതിച്ചേ മതിയാവൂ. ഇന്ത്യയിലെ ഇരുചക്ര വാഹന രംഗത്ത് പുതിയ ട്രെന്റിന് തുടക്കം കുറിച്ച ഈ ഇതിഹാസം വിപണിയിൽ എത്തിയത് ശരിക്കും 2000-ത്തിലാണ്.
ഇത്രയും വലിയ പാരമ്പര്യം അവകാശപ്പെടാൻ ഇന്ന് വിപണിയിൽ മറ്റൊരു സ്‌കൂട്ടറില്ലതാനും. ഗിയർലെസ് സ്‌കൂട്ടർ രംഗത്ത് കൈനറ്റിക് ഹോണ്ട തീർത്ത വിപ്ലവം അടുത്ത തലത്തിലേക്ക് കൊണ്ടുപോയതും ആക്‌ടിവയിലൂടെയായിരുന്നു. ഗിയർലെസ് സ്കൂട്ടറുകൾ സ്ത്രീകൾക്ക് മാത്രമായുള്ളതാണെന്ന സങ്കൽപ്പവും പൊളിച്ചെഴുതിയത് ഇതേ മോഡൽ തന്നെയാണ്. സ്‌കൂട്ടറുകൾ സ്‌ത്രീകളുടെ വാഹനമെന്ന പദവി മാറ്റി പുരുഷന്മാർക്കും ഈ വാഹനം അനുയോജ്യമാണെന്ന് തെളിയിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച ഫാമിലി സ്‌കൂട്ടറായി വിലസുന്ന ആക്‌ടിവ 10,000 രൂപ വില കുറച്ച് വാങ്ങാൻ അവസരം കിട്ടിയാൽ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ? തലക്കെട്ടിൽ പറഞ്ഞതുപോലെ പലർക്കും അറിയില്ലാത്ത ആ രഹസ്യം നിങ്ങൾക്കായി പറഞ്ഞുതരാം. ജിഎസ്ടി നികുതി കുറച്ച് മുടക്കിയാണ് ഇത്തരത്തിൽ ടൂവീലർ വാങ്ങാനാവുക. എന്നാൽ ഇന്ത്യയിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഇത്തരത്തിൽ ആക്‌ടിവ വാങ്ങാൻ അവസരമുള്ളൂ. അതും സിഎസ്‌ഡി കാന്റീൻ വഴി.
ഇപ്പോൾ തന്നെ ചിർക്കെങ്കിലും കാര്യം മനസിലായി കാണുമെന്ന് വിചാരിക്കുന്നു. 10,000 രൂപയോളം വിലക്കുറച്ച് വാഹനം ആർക്കൊക്കെ വാങ്ങാം എന്ന് നോക്കിയാലോ? ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് കാന്റീനുകളിൽ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വിൽക്കുന്ന കാര്യം അറിയാമല്ലോ. ഇതനുസരിച്ച് പട്ടാള കാൻ്റീനിലും ഈ സ്കൂട്ടർ വിൽക്കുന്നുണ്ട്. പുറത്തെ വിപണിയിലെ സാധനങ്ങളും സൈനിക കാന്റീനിലെ സാധനങ്ങളും തമ്മിലുള്ള നികുതി വ്യത്യാസമാണ് ഇവിടുത്തെ മെയിൻ ഹൈലൈറ്റ്.

ആർമി കാൻ്റീനുകളിൽ ഡ്യൂട്ടി ഫ്രീ അല്ലെങ്കിൽ കുറഞ്ഞ ഡ്യൂട്ടി ഇനങ്ങളാണ് വിൽക്കുന്നത്. ഇത്തരത്തിൽ ഹോണ്ടയുടെ ആക്ടിവ സ്കൂട്ടറും സ്വന്തമാക്കാം. പുറത്ത് നിന്ന് സ്കൂട്ടർ വാങ്ങണമെങ്കിൽ 28 ശതമാനം നികുതി നൽകണം. 14 ശതമാനം നികുതി മതിയാകും ഈ വാഹനം ആർമി കാന്റീനിൽ വാങ്ങാൻ. പുറത്തുള്ള ഷോറൂമുകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ ആർമി കാൻ്റീനിലൂടെ വാങ്ങുന്നത് പണം ലാഭിക്കാനും അനുവദിക്കും. എന്നാൽ സൈനികൾക്ക് മാത്രമേ ഇതിന്റെ ആനകൂല്യങ്ങൾ ലഭിക്കൂവെന്ന് മാത്രം.
സിഎസ്ഡി കാന്റീനിൽ നിന്ന് ഒരു ടൂവീലറോ ഫോർ വീലറോ വാങ്ങുന്നതിന് നിങ്ങൾക്ക് യോഗ്യത ഉണ്ടായിരിക്കണമെന്നാണ് പറഞ്ഞുവരുന്നത്. അതായത് ഒരു സാധാരണക്കാരന് ഇവിടെ നിന്നും ആക്‌ടിവയോ കാറോ വാങ്ങാനാവില്ലെന്ന് സാരം. ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ സേവനം അനുഷ്ഠിക്കുന്ന അല്ലെങ്കിൽ റിട്ടയറാവർക്കാണ് ഇതിനുള്ള യോഗ്യതയുള്ളത്. അല്ലെങ്കിൽ കേന്ദ്ര സർക്കാരിൽ നിന്നുള്ള ശമ്പളപ്പട്ടികയിൽ പ്രതിരോധ മേഖലകളിൽ ജോലി ചെയ്യുന്നവർ ആണെങ്കിലും സിഎസ്‌ഡി കാന്റീനുകളിൽ നിന്നും കാർ വാങ്ങാനാവും.

പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകളും മരിച്ച ഉദ്യോഗസ്ഥരുടെ മാതാപിതാക്കൾക്കും ഈ ആനുകൂല്യം ലഭ്യമാവും. ഇതിനു പുറമെ എല്ലാ കമ്മീഷണർ ഓഫീസർമാർക്കും മുൻ സൈനികർ പ്രതിരോധ ഉദ്യോഗസ്ഥർക്കും സിഎസ്‌ഡി വഴി റാങ്കുകൾ പരിഗണിക്കാതെ വാഹനങ്ങൾ വാങ്ങാം. ഹോണ്ട ആക്ടിവ സ്കൂട്ടറിൻ്റെ ബേസ് വേരിയൻ്റിന് 76,684 രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഇതേ സ്‌കൂട്ടർ ആർമി കാൻ്റീനിൽ 66,286 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിൽക്കുന്നത്.
അതായത് ഏകദേശം 10,398 രൂപ ലാഭത്തിൽ വാഹനം സ്വന്തമാക്കാൻ അവസരമുണ്ടെന്ന് സാരം. ആർമി കാൻ്റീനിൽ 66,286 രൂപയാണ് ഈ ആക്ടിവയുടെ എക്‌സ്ഷോറൂം വില. രജിസ്റ്റർ ചെയ്ത് റോഡിൽ ഇറക്കണമെങ്കിൽ 81,233 രൂപ ചെലവാകും. ഇനി ഡീലർഷിപ്പിലെത്തിയാണ് വാങ്ങുന്നതെങ്കിൽ ഈ ഓൺ-റോഡ് വിലയിൽ വ്യത്യാസമുണ്ടായേക്കാം. ഇത് ഓരോ നഗരത്തിനെയും അനുസരിച്ചാണ് വ്യത്യാസമുണ്ടാവുക. എങ്ങനെ കണക്കുകൂട്ടിയാലും ഈ സ്കൂട്ടർ വാങ്ങുന്നതിലൂടെ 10,000 രൂപ വരെ ലാഭിക്കാം.
പട്ടാള കാൻ്റീൻ വഴി ഇത്തരത്തിൽ വാഹനങ്ങൾ വാങ്ങാമെന്ന കാര്യം സൈന്യത്തിൽ ജോലി ചെയ്യുന്ന പലർക്കും അറിയില്ലാത്ത സംഗതി കൂടിയാണ്. സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് അവരുടെ സൈനിക കാർഡ് ഉപയോഗിച്ചാണ് ലിസ്റ്റിലുള്ള വണ്ടികൾ വാങ്ങാനാവുന്നത്. എന്നാൽ വിപണിയിലെ എല്ലാ മോഡലുകളും സിഎസ്ഡി കാന്റീനിലൂടെ ലഭ്യമാവണമെന്നുമില്ല. തെരഞ്ഞെടുക്കപ്പെട്ട വാഹനങ്ങൾ മാത്രമാണ് ഇവിടെ വിപണനം ചെയ്യുന്നത്.
അതുപോലെ, പ്രതിവർഷം വാങ്ങാവുന്ന വാഹനങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. ഇങ്ങനെ വാങ്ങുന്ന വാഹനങ്ങൾ നിശ്ചിത കാലത്തേക്ക് മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യവുമുണ്ട് കേട്ടോ. ആയതിനാൽ പരിചയക്കാരോ ബന്ധുക്കളോ സൈന്യത്തിലുണ്ടെന്ന് കരുതി അവരുടെ പേരിൽ വണ്ടിയിറക്കാമെന്ന് കരുതിയാൽ അത് ഭാവിയിൽ പണിയാവാനും സാധ്യതയുണ്ട്.


Click it and Unblock the Notifications








