ഹോണ്ട ഹീറോയാവുന്നത് ഇങ്ങനെ; ബൈക്ക് സർവീസ് ഇനി ലൈവായി കാണാം, ചെയ്യേണ്ടത് ഇത്രമാത്രം

വാഹന ഉമകൾക്ക് എപ്പോഴും തലവേദനയായിട്ടുള്ള ഒരു കാര്യമാണ് സർവീസിംഗ്. പുതിയ വണ്ടിയായാലും പഴതായാലും കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യേണ്ടത് അത്യാവിശ്യമായ ഒന്നുകൂടിയാണ്. എന്നാൽ വാഹനം വാങ്ങിയാൽ സർവീസ് ചെയ്യാൻ മടിയുള്ള പലരും നമുക്കിടയിലുണ്ട് എന്നതാണ് സത്യം. ഇടക്കിടക്ക് ഓയിൽ ചേഞ്ച് ചെയ്‌ത് എന്തെങ്കിലും പണിയുണ്ടേൽ മാത്രം സർവീസ് സെന്റർ അല്ലെങ്കിൽ വർക്ക്ഷോപ്പുകളിലേക്ക് പോവുന്ന ദുശീലമാണ് കൂടുതൽ ആളുകളിലും കണ്ടുവരുന്നത്.

സർവീസിനൊക്കെ പോയാൽ ആവശ്യമില്ലാതെ പണം ഈടാക്കുമെന്ന സംഗതിയും പലരേയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ ഇത്തരക്കാർക്കായുള്ള പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. ടൂവീലർ ഉടകൾക്കായി ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചതാണ് വാർത്ത. സ്മാർട്ട് വർക്ക്ഷോപ്പ് എന്നറിയപ്പെടുന്ന ആപ്പ് വാഹന ഉടമയുടെ ആശങ്കകൾ ഇല്ലാതാക്കാനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതു തന്നെ.

Honda Bike Service Can Track In Real-Time

ഉടമകൾക്ക് അവരുടെ മോട്ടോർസൈക്കിൾ അല്ലെങ്കിൽ സ്കൂട്ടർ സർവീസിംഗ് തത്സമയം നിരീക്ഷിക്കാൻ ഹോണ്ടയുടെ സ്മാർട്ട് വർക്ക്ഷോപ്പ് ആപ്ലിക്കേഷൻ പ്രാപ്തമാക്കും. ഇതോടൊപ്പം തന്നെ ആപ്പ് മറ്റ് വിവിധ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട് കേട്ടോ. സർവീസ് സെന്ററിൽ എത്തിയ വാഹനം എന്തെല്ലാം ചെയ്യുന്നുവെന്നും ഏത് ഘട്ടം വരെയെത്തിയെന്നുമുള്ള ലൈവ് ട്രാക്കിംഗ് ഉടമകളുടെ പല ആശങ്കകളും സംശയങ്ങളും തീർപ്പാക്കാൻ സഹായിക്കും.

സർവീസിനായി ഉടമകൾ അവരുടെ ബൈക്കോ സ്‌കൂട്ടറോ കൈമാറുമ്പോൾ സർവീസ് പ്രോഗ്രസ് ഓൺലൈനിൽ ട്രാക്കുചെയ്യുന്നതിനുള്ള ഒരു ലിങ്ക് അടങ്ങിയ എസ്എംഎസ് ഉടമകൾക്ക് അവരുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പരിലേക്ക് ലഭിക്കും. ഇത് ഹോണ്ടയുടെ സർവീസ് എക്സ്പീരിയൻസ് മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ആപ്പിലൂടെ ഓൺലൈൻ പേയ്‌മെൻ്റ് സംവിധാനം അവതരിപ്പിക്കുകയും സർവീസ് സെന്ററിലെ വാഹനങ്ങളുടെ മൊത്തത്തിലുള്ള ക്യൂ പരിശോധിക്കാൻ ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യും.

Honda Bike Service Can Track In Real-Time

ഇത് ജോബ് കാർഡുകൾ ഡിജിറ്റലാക്കുകയും ഫൈനൽ സർവീസ് ഇൻവോയ്‌സ് സൃഷ്‌ടിക്കുകയും ചെയ്യുന്നു. നിലവിൽ മുംബൈ, പൂനെ, ഹൈദരാബാദ്, ജയ്പൂർ തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലാണ് ഹോണ്ടയുടെ സ്മാർട്ട് വർക്ക്ഷോപ്പ് ലഭ്യവുന്നത്. എന്നാൽ 2025 അവസാനത്തോടെ കേരളത്തിലുൾപ്പടെ ഹോണ്ടയുടെ എല്ലാ സർവീസ് കേന്ദ്രങ്ങളിലും ഈ സേവനം ലഭ്യമാക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുമുണ്ട്.

പുതിയ സ്മാർട്ട് വർക്ക്ഷോപ്പ് ആപ്പ് സർവീസിംഗിന്റെ സുതാര്യത ഉറപ്പാക്കുക മാത്രമല്ല ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ അനുഭവം നൽകുകയും ചെയ്യുന്നുവെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാത്തൂർ അഭിപ്രായപ്പെട്ടു. 2024 ഫെബ്രുവരിയിൽ കമ്പനി 86 ശതമാനം വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

Honda Bike Service Can Track In Real-Time

458,711 ഇരുചക്ര വാഹനങ്ങളാണ് പോയ മാസം കമ്പനി നിരത്തിലെത്തിച്ചത്. എൻട്രി ലെവൽ മോഡലുകൾ മുതൽ വലിയ ബൈക്കുകൾ വരെ ഇന്ത്യൻ വിപണിയിൽ ഹോണ്ട അവതരിപ്പിക്കുന്നുണ്ട്. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുമായി ബന്ധപ്പെട്ട മറ്റു വാർത്തകളിലേക്ക് നോക്കിയാൽ ചെറിയ തകരാർ കണ്ടെത്തിയതിനെ തുടർന്ന ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്കൂട്ടർ ഇന്ത്യ തങ്ങളുടെ GL1800 ഗോൾഡ് വിംഗ്, CBR1000RR പ്രീമിയം മോട്ടോർസൈക്കിളുകൾ അടുത്തിടെ തിരികെവിളിച്ചിരുന്നു.

ഈ ആഡംബര ബൈക്കുകളുടെ ഫ്യുവൽ പമ്പിലെ ചില തകരാറാണ് തിരിച്ചുവിളിക്കാൻ കാരണമായിരിക്കുന്നതെന്ന് ഹോണ്ട വ്യക്തമാക്കി. ഈ മോഡലുകളുടെ ഉടമകൾക്ക് തകരാർ സൗജന്യമായി തന്നെയാവും പരിഹരിച്ച് കൊടുക്കുക. GL1800 ഗോൾഡ് വിംഗ്, CBR1000RR മോഡലുകളുടെ ഫ്യുവൽ പമ്പ് ഇംപെല്ലറുകൾ തെറ്റായി മോൾഡ് ചെയ്‌തതിനാലാവാം തകരാർ സംഭവിച്ചിരിക്കുന്നതെന്നാണ് ഹോണ്ടയുടെ കണ്ടെത്തൽ.

Honda Bike Service Can Track In Real-Time

കൂടാതെ അടുത്തിടെ പുതിയ മിഡിൽ-വെയ്റ്റ് NX500 അഡ്വഞ്ചർ ടൂറർ ബൈക്കും ഹോണ്ട ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 5.90 ലക്ഷം രൂപ എക്‌സ്ഷോറൂം വില വരുന്ന മോഡലിനായുള്ള ഡെലിവറിയും ബ്രാൻഡ് തുടങ്ങിയിട്ടുണ്ട്. മുമ്പ് വിൽപ്പനയ്‌ക്കെത്തിയ CB500X അഡ്വഞ്ചർ ടൂററിന് പകരക്കാരനായാണ് ഈ പതിപ്പ് എത്തിയിരിക്കുന്നത്. NX500 ആഗോളതലത്തിൽ CB500X-ൻ്റെ പിൻഗാമിയായാണ് അറിയപ്പെടുന്നത്.

More from DriveSpark

Article Published On: Thursday, March 21, 2024, 18:00 [IST]
English summary
Honda bike service can track in real time with new smart workshop mobile application
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X