ഹോണ്ടയുടെ ഈ ബൈക്കുകൾ വാങ്ങിയവരാണോ നിങ്ങൾ? എന്നാൽ സുപ്രധാനമായ ഒരു അറിയിപ്പുണ്ട്

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡിന്റെ ആധിപത്യത്തെ ഒരുപരിധി വരെ പിടിച്ചുകുലുക്കിയവരാണ് ഹോണ്ട. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ കിടിലൻ എഞ്ചിനും ഡിസൈനുമെല്ലാം ചേർന്ന ഹൈനസ് CB350 മോഡലുകളാണ് ഇതിന് നേതൃത്വം കൊടുത്തത്. ഈ വിഭാഗത്തിലെ സാധ്യതകൾ സാക്ഷാൽ ട്രയംഫിനെ വരെ കാണിച്ചു കൊടുക്കാനും ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. കമ്മ്യൂട്ടർ ബൈക്കുകൾ മുതൽ വലിയ ഓഫ്-റോഡ് ആഡംബര മോഡലുകൾ വരെ നിർമിക്കുന്നതിൽ ഹോണ്ടയ്ക്കുള്ള വൈദഗ്ധ്യം ഒന്ന് വേറെ തന്നെയാണ്. കംപ്ലയിന്റ് ഒന്നുമില്ലാതെ ദീർഘകാലം ഓടിക്കാവുന്ന എഞ്ചിൻ തന്നെയാണ് ബ്രാൻഡിന്റെ പ്രധാന ശക്തി.

എന്നാൽ ഇപ്പോഴിതാ ചില ചില മോട്ടോർസൈക്കിളുകളെ കമ്പനി ഔദ്യോഗികമായി തിരിച്ചുവിളിച്ചിരിക്കുകയാണ്. CB300F, CB300R, CB350, ഹൈനസ് CB350, CB350RS തുടങ്ങിയ മോഡലുകൾ ഉൾപ്പെടെയുള്ള 300-350 സിസി വിഭാഗത്തിലെ ബൈക്കുകളെയാണ് ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്കൂട്ടർ ഇന്ത്യ സ്വമേധയാ തിരിച്ചുവിളിക്കലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചില തകരാറുകൾ വാഹനങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഈ നീക്കം നടത്തിയിരിക്കുന്നത്.

Honda CB300F CB300R CB350 H ness CB350 And CB350RS Recalled

രണ്ട് പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് CB300F, CB300R, CB350, ഹൈനസ് CB350, CB350RS തുടങ്ങിയ ജനപ്രിയ മോട്ടോർസൈക്കിളുകളെ തിരിച്ചുവിളിക്കുന്നത്. അതിൽ ആദ്യത്തേത് വീൽ സ്പീഡ് സെൻസറിലെ ചില തകരാറുകളും മറ്റൊന്ന് ചില മോഡലുകളിലെ ക്യാംഷാഫ്റ്റ് ഘടകങ്ങളുമായി ബന്ധപ്പെട്ടതുമാണെന്ന് ഹോണ്ട ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതിന്റെ കൂടുതൽ വിശദാംശങ്ങൾ താഴെ കൊടുക്കാം.

വീൽ സ്പീഡ് സെൻസർ തകരാർ മുകളിൽ പറഞ്ഞ എല്ലാ മോഡലുകൾക്കും ബാധിച്ചിട്ടുണ്ട്. വാഹന നിർമാണ സമയത്ത് അനുചിതമായ മോൾഡിംഗ് പ്രക്രിയ കാരണമാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഈ പ്രശ്നം കാരണം ബൈക്കുകളുടെ സെൻസറിലേക്ക് വെള്ളം കയറുകയും അത് തകരാറിലാകുകയും അങ്ങനെ സ്പീഡോമീറ്റർ, ട്രാക്ഷൻ കൺട്രോൾ അല്ലെങ്കിൽ ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) സിസ്റ്റത്തിന്റെ കൃത്യതയെ ബാധിക്കുകയും ചെയ്യുമെന്ന് ഹോണ്ട റിപ്പോർട്ട് ചെയ്തു.

Honda CB300F CB300R CB350 H ness CB350 And CB350RS Recalled

നിർമാണ സമയത്ത് അനുചിതമായ മോൾഡിംഗ് പ്രക്രിയ കാരണം ബൈക്കുകളുടെ ബ്രേക്കിംഗും കാര്യക്ഷമമായിരിക്കില്ല. തിരിച്ചുവിളിക്കൽ ബാധിച്ച മോട്ടോർസൈക്കിളുകളുടെ എണ്ണത്തിൻ്റെ കണക്ക് ഹോണ്ട നൽകിയിട്ടില്ലെങ്കിലും 2020 ഒക്‌ടോബറിനും 2024 ഏപ്രിലിനും ഇടയിൽ നിർമിച്ച CB300F, CB300R, CB350, ഹൈനസ് CB350, CB350RS മോഡലുകളെയാണ് വീൽ സ്പീഡ് സെൻസർ തകരാർ ബാധിച്ചിരിക്കുന്നത്.

സെൻസർ പ്രശ്‌നത്തിന് പുറമേ CB350, ഹൈനസ് CB350, CB350RS മോഡലുകൾക്ക് ക്യാംഷാഫ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ബാധിക്കപ്പെട്ടിട്ടുണ്ട്. മോട്ടോർസൈക്കിളിൻ്റെ പെർഫോമൻസിനെ ബാധിക്കാൻ സാധ്യതയുള്ള ക്യാംഷാഫ്റ്റിൽ നിർമാണ തകരാർ ഹോണ്ട കണ്ടെത്തിയിട്ടുണ്ട്. ഈ പ്രത്യേക പ്രശ്നം 2024 ജൂണിനും 2024 ജൂലൈയ്ക്കും ഇടയിൽ നിർമിച്ച ബൈക്കുകളെയാണ് ബാധിക്കുക.

Honda CB300F CB300R CB350 H ness CB350 And CB350RS Recalled

ഇന്ത്യയിലുടനീളമുള്ള ബിഗ്‌വിംഗ് ഡീലർഷിപ്പുകളിലൂടെ മാത്രം വിപണനം ചെയ്യുന്ന CB350, ഹൈനസ് CB350, CB350RS മോഡലുകളിലെ ഈ പ്രശ്‌നങ്ങളെല്ലാം കമ്പനി സൗജന്യമായി പരിഹരിക്കും. വാറണ്ടി നില പരിഗണിക്കാതെ തന്നെയാണ് തകരാർ ബാധിച്ച എല്ലാ മോട്ടോർസൈക്കിളുകളും നന്നാക്കി ഉപഭോക്താക്കൾക്ക് കൈമാറുക. ഹോണ്ടയുടെ ബിഗ്‌വിംഗ് ഡീലർമാർ അവരുടെ മോട്ടോർസൈക്കിളുകൾ പരിശോധിക്കുന്നതിനും പാർട്‌സുകൾ മാറ്റിസ്ഥാപിക്കുന്നതിനുമായി അതത് ഉപഭോക്താക്കളെ അറിയിക്കും.

കോൾ, എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴിയാവും ഹോണ്ട വാഹന ഉടമകളുമായി ബന്ധപ്പെടുക. കൂടാതെ ഹോണ്ട ബിഗ്‌വിംഗ് വെബ്‌സൈറ്റിൽ അവരുടെ വെഹിക്കിൾ ഐഡൻ്റിഫിക്കേഷൻ നമ്പർ (VIN) നൽകി തങ്ങളുടെ വാഹനത്തെ തിരിച്ചുവിളിക്കൽ ബാധിച്ചിട്ടുണ്ടോയെന്ന് CB300F, CB300R, CB350, ഹൈനസ് CB350, CB350RS ബൈക്കുകളുടെ ഉടമകൾക്ക് പരിശോധിക്കാനും കഴിയും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 18, 2024, 14:27 [IST]
English summary
Honda cb300f cb300r cb350 hness cb350 and cb350rs recalled in india here is why
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X