39.20 ലക്ഷത്തിന്റെ ബൈക്കിന് എഞ്ചിൻ പണി വന്നാൽ എന്തുചെയ്യും? പ്രതിവിധി ഇതാണെന്ന് ഹോണ്ട

ഇന്ത്യയിലെ വാഹന നിർമാതാക്കൾ അവരുടെ ഏറ്റവും നല്ല സമയങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ഏതുതരം വാഹനങ്ങളും വാങ്ങാൻ രാജ്യത്ത് ആളുണ്ടെന്നത് കമ്പനികൾക്ക് പ്രോത്സാഹനമാവുന്നുമുണ്ട്. ഇരുചക്ര വാഹന വിപണിയിലാണ് ഇത്തരത്തിലൊരു ട്രെൻഡ് നിലനിൽക്കുന്നത്. ട്രയംഫ്, ഹാർലി ഡേവിഡ്‌സൺ പോലുള്ള ലോകോത്തര ബ്രാൻഡുകളെല്ലാം സാധാരണക്കാരനും താങ്ങാനാവുന്ന വിലയിൽ ബൈക്കുകൾ പുറത്തിറക്കിയതെല്ലാം അടുത്തിടെയായിരുന്നു. കൊവിഡിന് മുമ്പ് ആളുകൾ കൂടുതലും സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നത് ചെറിയ ബജറ്റിലുള്ള ടൂവീലറുകളായിരുന്നുവെങ്കിൽ ഇന്ന് ഏത് വിലയിലുള്ള പ്രീമിയം മോഡലുകളും വാങ്ങാൻ ഇന്ത്യയിൽ ആളുന്നുണ്ട്. പ്രത്യേകിച്ച് മലയാളികൾ ഇക്കാര്യത്തിൽ പിശുക്കൊന്നും കാണിക്കാറില്ല.

ആഡംബര ബൈക്കുകൾ എന്ന് കേൾക്കുമ്പോൾ പലർക്കും ഹാർലി ഡേവിഡ്‌സണോ ഡ്യുക്കാട്ടിയോ ട്രയംഫോ പോലുള്ള ബ്രാൻഡുകളായിരിക്കും ഓർമ വരികയല്ലേ. ആക്‌ടിവ, ഡിയോ പോലുള്ള സ്‌കൂട്ടറുകളിലൂടെയും ഷൈൻ, യൂണികോൺ, CBR പോലുള്ള മോട്ടോർസൈക്കിളുകളിലൂടെയും ഇന്ത്യക്കാർക്ക് പ്രിയങ്കരമായി മാറിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ പേര് ഇക്കൂടെ ഓർക്കാൻ പലരും മറന്നുപോവാറുണ്ട്.

Honda Gold Wing Tourer Bike Recalled

നല്ല ഒന്നാന്തരം പ്രീമിയം മോട്ടോർസൈക്കിളുകളുടെ വലിയ നിരയുള്ളവരാണ് ഹോണ്ട. വ്ലോഗർ മല്ലു ട്രാവലറിലൂടെ മലയാളികൾക്ക് പലർക്കും പരിചിതമായ ഗോൾഡ് വിംഗ് എന്ന ഭീമൻ ബൈക്കും ഈ ജാപ്പനീസ് വാഹന നിർമാതാക്കളുടേതാണ്. ടൂറിംഗിനെല്ലാം പറ്റിയ കിടിലൻ ബൈക്ക് കുറേ വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിലെത്തിയിട്ടുള്ളതാണ്. ചുരുങ്ങിയ അളവിൽ മാത്രമാണ് വിൽക്കുന്നത് എന്നതിനാൽ എപ്പോഴുമൊന്നും നിരത്തിൽ കാണാനാവില്ലെന്ന് മാത്രം.

ഇപ്പോഴിതാ ചെറിയ തകരാറുകൾ കാരണം GL1800 ഗോൾഡ് വിംഗ് ടൂററിനെ ഹോണ്ട സ്വമേധയാ തിരിച്ചുവിളിച്ചിരിക്കുകയാണ്. എഞ്ചിനുകളുടെ ഡ്രൈവ് ഗിയർ ഫാസ്റ്റണിംഗ് ബോൾട്ടിലെ പ്രശ്‌നത്തെ തുടർന്നാണ് ഗോൾഡ് വിംഗ് തിരിച്ചുവിളിക്കുന്നതെന്ന് ബൈക്ക് നിർമാതാക്കൾ പറയുന്നു. ബാധിച്ച യൂണിറ്റുകളുടെ എണ്ണം കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2018 മാർച്ചിനും 2021 മെയ് മാസത്തിനും ഇടയിൽ നിർമിച്ച ഹോണ്ട ഗോൾഡ് വിംഗ്‌ മോഡലുകളിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്.

Honda Gold Wing Tourer Bike Recalled

ആഗോളതലത്തിലും ഇക്കഴിഞ്ഞ ദിവസം സമാനമായ തിരിച്ചുവിളിക്കൽ ഹോണ്ട പ്രഖ്യാപിച്ചിരുന്നു. ചില എഞ്ചിനുകളുടെ പ്രൈമറി ഡ്രൈവ് ഗിയർ ഫാസ്റ്റണിംഗ് ബോൾട്ടിൽ ഒരു സാധ്യതയുള്ള പ്രശ്നം തിരിച്ചറിഞ്ഞിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ ബോൾട്ട് തകർന്നേക്കാമെന്നും, അങ്ങനെ സംഭവിച്ചാൽ അത് എഞ്ചിൻ പണിയാവുമെന്നും ഹോണ്ട ചൂണ്ടിക്കാട്ടി. ഇതൊഴിവാക്കാനാണ് 2018 മാർച്ചിനും 2021 മെയ് മാസത്തിനും ഇടയിൽ നിർമിച്ച ഗോൾഡ് വിംഗ് തിരിച്ചുവിളിച്ച് പ്രശ്‌നം പരിഹരിക്കാൻ ഒരുങ്ങുന്നത്.

മുൻകരുതൽ നടപടിയായാണ് തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചതെന്നും തകരാറുള്ള മോട്ടോർസൈക്കിളുകൾ ഫ്രീയായി കമ്പനി നന്നാക്കി കൊടുക്കുമെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്. ഇതിനായി ഗോൾ വിംഗ് ഉടമകൾ ബിഗ്‌വിംഗ് ഡീലർഷിപ്പുകളെ സമീപിച്ചാൽ മതിയാവും. 'റീകോൾ' നടപടികൾ ഡിസംബർ മൂന്നാം വാരത്തിൽ ആരംഭിക്കും. വാഹനത്തിൻ്റെ വാറണ്ടി നില പരിഗണിക്കാതെ തന്നെ തകരാറുള്ള പാർട്‌സുകൾ മാറ്റിസ്ഥാപിക്കും.

Honda Gold Wing Tourer Bike Recalled

ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം മാത്രമേ ഹോണ്ട ഗോൾഡ് വിംഗ് ലഭ്യമാകൂ. നിലവിൽ 39.20 ലക്ഷം രൂപ മുതലാണ് പ്രീമിയം മോട്ടോർസൈക്കിളിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില. 5,500 ആർപിഎമ്മിൽ 125 bhp കരുത്തും 4,500 ആർപിഎമ്മിൽ 170 Nm ടോർക്കും നൽകുന്ന 1,833 സിസി ലിക്വിഡ് കൂൾഡ്, ഇൻലൈൻ ഫോർ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ഡിജിറ്റൽ സ്‌ക്രീൻ, റൈഡ്-ബൈ-വയർ, ഒന്നിലധികം റൈഡിംഗ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ്‌സ്‌ക്രീൻ, റൈഡർക്ക് എയർബാഗ് എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളുമായാണ് ഗോൾഡ് വിംഗ് വരുന്നത്. ഡബിൾ വിഷ്ബോൺ ഫ്രണ്ട് സസ്‌പെൻഷനും പിന്നിൽ പ്രോ-ലിങ്ക് ടൈപ്പ് സസ്പെൻഷനുമാണ് ബൈക്കിലുള്ളത്.

More from DriveSpark

Article Published On: Wednesday, November 13, 2024, 10:40 [IST]
English summary
Honda gold wing tourer bike recalled in india due to engine issues
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X