ഒന്ന് ചാർജ് ചെയ്‌താൽ 80 കി.മീ. ഓടിക്കാം, സാധാരണക്കാർക്കായുള്ള ഹോണ്ടയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ QC1

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണി പിടിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഹോണ്ട. രാജ്യം കാത്തിരുന്നത് ആക്‌ടിവ ഇവിയായിരുന്നെങ്കിൽ ഇതോടൊപ്പം സർപ്രൈസായി രണ്ടാമതൊരു വൈദ്യുത മോഡൽ കൂടി കമ്പനി പുറത്തിറക്കിയിട്ടുണ്ട്. QC1 എന്നുപേരിട്ടിരിക്കുന്ന സ്കൂട്ടർ രാജ്യത്ത് തരംഗമാവുമെന്ന് തന്നെ പറയാം. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ രണ്ട് പുത്തൻ മോഡലുകളേയും ഇന്ത്യക്കായി സമർപ്പിച്ചിരിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബാക്കി വിശദാംശങ്ങളെല്ലാം ബ്രാൻഡ് വെളിപ്പെടുത്തിയിട്ടുണ്ട്. ഓലയും ഏഥറും ഹീറോയും ബജാജും ടിവിഎസുമെല്ലാം അരങ്ങുവാഴുന്നിടത്തെ രാജാവാകാൻ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഒരുങ്ങിയിറങ്ങുമ്പോൾ എതിരാളികളെല്ലാം ഒന്ന് വിറയ്ക്കുമെന്ന് ഉറപ്പാണ്.

ഇനി QC1 ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്നുള്ള രണ്ടാമത്തെ ഇവി കാഴ്ച്ചയിൽ ഒരു സുന്ദരക്കുട്ടപ്പൻ തന്നെയാണ് കേട്ടോ. സ്കൂട്ടർ എന്നതിലുപരി ഒരു മോപ്പഡ് എന്നാണ് ഹോണ്ട ഇതിനെ വിശേഷിപ്പിക്കുന്നത് തന്നെ. ഈ മോഡൽ ഇന്ത്യൻ വിപണിക്കായി മാത്രം രൂപകൽപ്പന ചെയ്‌തതാണെന്നും കമ്പനി പറയുന്നു.

Honda QC1 Electric Scooter Unveiled

ഡിസൈനിൻ്റെ കാര്യത്തിൽ ഹോണ്ട QC1 ഹോണ്ട ആക്ടിവ ഇയുമായി വളരെ സാമ്യമുള്ളതാണ്. ഇതും അതും ഒന്നല്ലേയെന്ന് വരെ പലർക്കും സംശയം തോന്നിയേക്കാം. എന്നിരുന്നാലും ചില സൂക്ഷ്മമായ വ്യത്യാസങ്ങൾ രണ്ട് ഇലക്‌ട്രിക് സ്കൂട്ടറുകളിലും കാണാം കേട്ടോ. QC1 ഇവിക്ക് ഹൈ മൗണ്ടഡ് എൽഇഡി ഡിആർഎല്ലുകൾ ലഭിക്കുന്നില്ല എന്നതാണ് ആദ്യത്തെ പ്രത്യേകത. ആക്ടിവ ഇയിൽ നൽകിയിരിക്കുന്ന ഒരു റാപ്പ്എറൗണ്ട് ടെയിൽലൈറ്റും ചില ക്രോം ഘടകങ്ങളും ഇത് നഷ്‌ടപ്പെടുത്തുന്നുമുണ്ട്.

മാത്രമല്ല മുൻവശത്ത് ഡിസ്‌ക് ബ്രേക്കുകൾ ഉപയോഗിക്കുന്ന ആക്‌ടിവ ഇലക്ട്രിക്കിൽ നിന്നും വ്യത്യസ്തമായി QC1 മോഡലിന് മുൻവശത്ത് ഡ്രം ബ്രേക്കുകൾ ലഭിക്കുന്നത്. എന്നിരുന്നാലും എൽഇഡി ലൈറ്റിംഗ് പോലുള്ള സവിശേഷതകൾ ബോഡിയിൽ നിലനിർത്തിയിട്ടുണ്ട്. മിക്കവാറും വില പിടിച്ചുനിർത്താനുള്ള ഹോണ്ടയുടെ ശ്രമങ്ങളാവാം ഇത്. ദൈനംദിന ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിലാണ് മറ്റ് ക്രമീകരണങ്ങളും.

Honda QC1 Electric Scooter Unveiled

ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ഇതിന് സ്പീഡ് പ്രദർശിപ്പിക്കുന്ന 5 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെൻ്റ് പാനലാണ് ലഭിക്കുക. ഒപ്പം ബാറ്ററി ലെവൽ ഇൻഡിക്കേറ്റർ ഉൾപ്പെടെയുള്ള മറ്റ് ഉപയോഗപ്രദമായ വിവരങ്ങളും ഇതിലൂടെ ആക്‌സസ് ചെയ്യാനാവും. കൂടാതെ മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി സോക്കറ്റിനൊപ്പമാണ് QC1 ഇവി വരുന്നത്. സീറ്റിനടിയിൽ ഒരു ലഗേജ് കമ്പാർട്ടുമെൻ്റും ഹോണ്ട ഒരുക്കിയിട്ടുണ്ട്.

ഹെൽമെറ്റും മറ്റ് ചെറിയ വസ്തുക്കളും സൂക്ഷിക്കാൻ പാകമാണ് ഇതിലെ സ്പേസ്. ആക്‌ടിവ ഇവി പോലെ തന്നെ 2025 മാർച്ച്-മെയ് മാസത്തോടെയാവും ഹോണ്ട QC1 ഇലക്‌ട്രിക് സ്കൂട്ടറും വിപണനത്തിന് എത്തുക. ആക്‌ടിവ-ഇ മോഡലിന് സ്വാപ്പബിൾ ബാറ്ററിയാണ് ലഭിക്കുന്നതെങ്കിൽ QC1 മോഡലിൽ 1.5 kWh ഫിക്സഡ് ബാറ്ററിയാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. ഹൈ എനർജി ഡെൻസിറ്റിയും ലോംഗ്-സൈക്കിൾ ലൈഫ് ബാറ്ററി സെല്ലുകളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു.

Honda QC1 Electric Scooter Unveiled

പ്രത്യേക ചാർജർ ഉപയോഗിച്ച് വീട്ടിൽ തന്നെ ബാറ്ററി ചാർജ് ചെയ്യാം. പരമാവധി 2.4 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കോംപാക്‌ട് ഇൻ-വീൽ മോട്ടോറുമായാണ് QC 1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 80 കിലോമീറ്റർ റേഞ്ച് വരെ ഇവിക്ക് നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉടമസ്ഥാവകാശം എളുപ്പമാക്കാനായി ആദ്യ വർഷത്തേക്ക് മൂന്ന് സൗജന്യ സർവീസുകളും ഹോണ്ട വാഗ്ദാനം ചെയ്യും.

സ്വാപ്പ് ചെയ്യാവുന്നതും സ്ഥിരവുമായ ബാറ്ററികളുള്ള മോഡലുകൾക്ക് 1 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് (RSA) സഹിതം സാധാരണ 3 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയും കമ്പനി നൽകിയിട്ടുണ്ട്. ഒരു കെയർ പ്ലസ് അധിക പാക്കേജും ലഭ്യമാക്കിയിട്ടുണ്ട്. ഇ-സ്‌കൂട്ടറുകളുടെ കൺസോളുകളുമായി ബന്ധിപ്പിക്കുന്ന 'റോഡ്‌സിങ്ക് ഡ്യുവോ' ആപ്ലിക്കേഷൻ ഹോണ്ട ഇതിനായി അവതരിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, November 27, 2024, 13:08 [IST]
English summary
Honda qc1 electric scooter unveiled in india with 80 km range on single charge
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X