എന്താ ക്യൂട്ട്നെസ്... ഹീറോയ്ക്കും യമഹയ്ക്കും മുട്ടൻ പണിയുമായി ഹോണ്ടയുടെ 160 സിസി സ്‌കൂട്ടർ ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഗിയർലെസ് സ്‌കൂട്ടറുകളെ ജനകീയരാക്കിയവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട (Honda). ആക്‌ടിവയെന്ന ഒരൊറ്റ മോഡലിലൂടെ രാജ്യത്തിന്റെ നെറുകയിലേക്ക് ഓടിക്കയറാനും കമ്പനിക്കായി. ഇന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറും ആക്‌ടിവ തന്നെയാണ്. ഓരോ മാസവും ലക്ഷക്കണക്കിന് യൂണിറ്റുകളാണ് നിരത്തുകളിലേക്ക് ഇറങ്ങുന്നതും.

ആരെങ്കിലും പുതിയൊരു സ്‌കൂട്ടറെടുത്താൽ ആക്‌ടിവയാണെന്നേ എല്ലാവരും പറയൂ... അതിപ്പോൾ വേറൊരു മോഡലാണെങ്കിലും ഗിയർലെസ് ഇരുചക്ര വാഹനങ്ങൾ എല്ലാവർക്കും ഇപ്പോൾ ആക്‌ടിവയാണ്. അത്തരത്തിൽ വളരണമെങ്കിൽ ആ റേഞ്ച് ഒന്ന് മനസിലാക്കേണ്ടതു തന്നെയാണ്. പിന്നീട് ഡീയോ, ഗ്രാസിയ, പോലുള്ള മറ്റ് മോഡലുകളും പുറത്തിറക്കി സ്‌കൂട്ടറുകളുടെ അവസാനവാക്കായി ബ്രാൻഡ് മാറി.

Honda Stylo 160 Scooter India Launch This Year

ഇതിനിടയിൽ സ്‌കൂട്ടർ വിപണിയുടെ സ്വഭാവം തന്നെ മാറിയെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. പണ്ടത്തെ 100 സിസി സെഗ്മെന്റ് മുതൽ മോഡേൺ160 സിസി വിഭാഗത്തിൽ വരെ പലതരം വൈവിധ്യമാർന്ന മോഡലുകൾ വാങ്ങാനാവുന്ന കാലമാണിത്. യമഹ ഏറോക്‌സ്, അപ്രീലിയ SR160, വരാനിരിക്കുന്ന ഹീറോ സൂം 160 പോലുള്ള സ്‌കൂട്ടറുകളാൽ സമ്പന്നമാവുകയാണ് നമ്മുടെ വിപണി. എന്നാൽ കൈകെട്ടി നോക്കി നിൽക്കാൻ രാജ്യത്തെ ഏറ്റവും വലിയ സ്‌കൂട്ടർ നിർമാതാക്കളായ ഹോണ്ട തയാറല്ല.

ഇതിനായി അന്താരാഷ്ട്ര നിലവാരമുള്ള മോഡലിനെ കൊണ്ടുവരാൻ ഹോണ്ട തീരുമാനിച്ചിരിക്കുകയാണ്. അടുത്തിടെ അവതരിപ്പിച്ച നിയോ-റെട്രോ സ്‌കൂട്ടറായ സ്‌റ്റൈലോ 160 ആണ് ഇന്ത്യയിലേക്കും വരാൻ പോവുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി കമ്പനി സ്റ്റൈലോയുടെ ട്രേഡ്മാർക്ക് ആഭ്യന്തര വിപണിയിൽ നേടുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യയിലെ സ്‌കൂട്ടർ സെഗ്‌മെൻ്റിൽ പ്രധാനമായും 110 സിസി, 125 സിസി മോഡലുകൾക്കാണ് ഏറ്റവും ഡിമാന്റുള്ളത്.

Honda Stylo 160 Scooter India Launch This Year

ഈ മേഖലയിൽ ആക്‌ടിവ, ഡിയോ എന്നിവയിലൂടെ കമ്പനി നേട്ടംകൊയ്യുന്നുമുണ്ട്. എങ്കിലും മറ്റ് സെഗ്മെന്റിനും ജനപ്രീതിയേറി വരികയാണിപ്പോൾ. ഈ സാഹചര്യം മുതലെടുക്കാനാണ് ഹോണ്ടയുടെ തീരുമാനം. സ്റ്റൈലോ 160 പതിപ്പിനായി അടുത്തിടെ ഫയൽ ചെയ്ത ഡിസൈൻ പേറ്റന്റാണ് പുതിയ സ്‌കൂട്ടറിന്റെ വരവിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാവാൻ കാരണമായിരിക്കുന്നത്.

നിയോ-റെട്രോ പ്രൊഫൈലാണ് ഹോണ്ട സ്റ്റൈലോ 160-യുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. കർവി ബോഡി പാനലിംഗ് ഐക്കണിക് ലാംബ്രെറ്റ സ്‌കൂട്ടറുകൾക്ക് സമാനമാണെന്ന് തോന്നിയാലും തെറ്റുപറയാനാവില്ല. ഷഡ്ഭുജാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, വൃത്താകൃതിയിലുള്ള റിയർ വ്യൂ മിററുകൾ, സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, എഡ്ജി എൽഇഡി ടെയിൽ ലാമ്പ്, സുഖപ്രദമായ സീറ്റ്, ശക്തമായ ഗ്രാബ് റെയിൽ എന്നിവയും വാഹനത്തിന്റെ അഴക് വർധിപ്പിക്കുന്നുണ്ട്.

Honda Stylo 160 Scooter India Launch This Year

സ്റ്റൈലോയ്ക്ക് ആകർഷകമായ ഡിസൈൻ ഉണ്ടെങ്കിലും റോയൽ ഗ്രീൻ, റോയൽ മാറ്റ് വൈറ്റ്, റോയൽ മാറ്റ് ബ്ലാക്ക്, ഗ്ലാം റെഡ്, ഗ്ലാം ബ്ലാക്ക്, ഗ്ലാം ബീജ് പോലുള്ള കിടിലമായ കളർ ഓപ്ഷനുകളാണ് സ്‌കൂട്ടറിനെ വേറെ ലെവലാക്കുന്നത്. ഇത് തീർച്ചയായും യൂത്തിനെ കൈയിലെടുക്കാൻ സഹായിക്കുന്ന കാര്യമാണ്. സിബിഎസ്, എബിഎസ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ റോയൽ, ഗ്ലാം എന്നിങ്ങനെ വ്യത്യസ്തമായ മോഡലുകളുമുണ്ടാവും.

സ്റ്റൈലോ 160 സ്‌കൂട്ടറിന്റെ റോയൽ പതിപ്പുകൾക്ക് കൂടുതൽ ആകർഷകമായ പ്രൊഫൈൽ ഉണ്ടെന്നതാണ് സത്യം. സീറ്റ്, ഹാൻഡിൽബാർ, ഫ്ലോർബോർഡ് ഏരിയ എന്നിവയിൽ വ്യത്യസ്തമായ ബ്രൗൺ ഷേഡ് ഉപയോഗിച്ചിരിക്കുന്നത് പ്രീമിയം ഫീൽ ഉയർത്തുന്ന കാര്യമാണ്. റോയൽ വേരിയൻ്റുകളിൽ ഫ്രണ്ട് ഫോർക്കുകളും ഗ്രാബ് റെയിലും സിൽവർ ഫിനിഷാണ് സമ്മാനിച്ചിരിക്കുന്നത്.

Honda Stylo 160 Scooter India Launch This Year

സ്റ്റാൻഡേർഡ് ബ്ലാക്ക് സീറ്റുകളും ബ്ലാക്ക് ഫ്ലോർബോർഡ് ഏരിയയുമാണ് സ്റ്റൈലോ 160 ഗ്ലാം വകഭേദങ്ങളിൽ കാണാനാവുക. ഫ്രണ്ട് ഫോർക്കുകളും ഗ്രാബ് റെയിലുകളും ബ്ലാക്ക് ഫിനിഷിലാണ് ചെയ്തിരിക്കുന്നത്. 156.9 സിസി, ലിക്വിഡ് കൂൾഡ്, 4 വാൽവ്, eSP+ എഞ്ചിനാണ് ഹോണ്ട സ്റ്റൈലോ 160 സ്‌കൂട്ടറിന് കരുത്തേകുന്നത്. ഇത് 15.4 bhp പവറിൽ പരമാവധി 13.8 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ലിറ്ററിന് 45 കിലോമീറ്റർ മൈലേജും ഹോണ്ട സ്റ്റൈലോ 160 വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം. ഡിജിറ്റൽ ക്ലോക്ക്, ഇന്ധന ഉപഭോഗം, ട്രിപ്പ്മീറ്റർ, സ്പീഡോമീറ്റർ, ബാറ്ററി ഇൻഡിക്കേറ്റർ, സ്മാർട്ട് കീ, ഓയിൽ ചേഞ്ച് സ്റ്റാറ്റസ്, എബിഎസ് ഇൻഡിക്കേറ്റർ എന്നിങ്ങനെയുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് പാനലാണ് വാഹനത്തിലെ പ്രധാന ഫീച്ചറുകൾ. ഇലക്ട്രോണിക് ഇഗ്നിഷനും ഹാൻഡിൽബാർ ലോക്കിംഗ് കീയുമായ ഹോണ്ട സ്മാർട്ട്‌കീ സിസ്റ്റവും സ്റ്റൈലോയിലുണ്ടാവും.

Honda Stylo 160 Scooter India Launch This Year

ആൻസർ ബാക്ക് സിസ്റ്റം, ആൻ്റി തെഫ്റ്റ് അലാറം എന്നിവയും സ്മാർട്ട്‌കീ സിറ്റത്തിൽ ഉണ്ടാവും. ഈ വർഷം അവസാനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹോണ്ട സ്റ്റൈലേയ്ക്ക് ഏകദേശം 1.50 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കാമെന്നാണ് അനുമാനം. അങ്ങനെ നോക്കിയാൽ തികച്ചും ആക്രമണാത്മകമായ വില നിർണയമായിരിക്കുമെങ്കിൽ വണ്ടി സൂപ്പർഹിറ്റാവുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Sunday, March 24, 2024, 14:00 [IST]
English summary
Honda stylo 160 scooter india launch this year patent completed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X