വെറും 2,999 രൂപയ്ക്ക് ഈ കിടിലൻ ഫീച്ചറുകൾ, ഓലയ്ക്ക് പോലും കൊടുക്കാനാവാത്ത ഓഫറുമായി ഐവൂമി

ഇന്ത്യയുടെ ഇലക്‌ട്രിക് വാഹന ലോകത്ത് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് അരങ്ങുവാഴുന്നത്. ഹീറോ മോട്ടോകോർപ്പിനെയും ടിവിഎസിനെയും ബജാജിനെയും എല്ലാം നോക്കുകുത്തികളാക്കി വിപണി പിടിക്കുമ്പോൾ വലിയ കടലിലെ ചെറിയ മീനുകളായി മറ്റ് കുഞ്ഞൻ ബ്രാൻഡുകളും ആളുകളെ ആകർഷിക്കുന്നുണ്ടെന്ന് വേണം പറയാൻ. ഉയർന്നുനിൽക്കുന്ന പെട്രോൾ വിലയും മറ്റ് ജീവിത ചെലവും കാരണം മനുഷ്യൻ പെടാപാടുപെടുകയാണ്.

അതിനിടയിൽ ഇവിയിലേക്ക് ചേക്കേറിയാൽ ഉണ്ടാവുന്ന ലാഭം പലർക്കും ആശ്വാസകരമാണ്. ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഐവൂമി എനർജി ഇപ്പോൾ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനുള്ള നീക്കം നടത്തിയിരിക്കുകയാണിപ്പോൾ. വെഹിക്കിൾ അപ്ഗ്രേഡ് പ്രോഗ്രാം എന്ന പേരിലുള്ള പരിപാടി അവതരിപ്പിച്ചാണ് ബ്രാൻഡ് വാർത്തകളിൽ ഇടംപിടിക്കുന്നത്. ഐവൂമിയുടെ മുഴുവൻ ഇലക്ട്രിക് സ്കൂട്ടറുകളിലും സ്കീം ലഭ്യമാകും.

iVoomi Electric Scooters Gets Connected Features For Rs 2,999

പുതിയ വെഹിക്കിൾ അപ്‌ഗ്രേഡ് പ്രോഗ്രാമിന് കീഴിൽ നിലവിലുള്ള ഇലക്ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങളിലെ പുതിയ ഫീച്ചറുകൾ 2,999 രൂപയ്ക്ക് അൺലോക്ക് ചെയ്യാനുള്ള ഓപ്ഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഐവൂമിയുടെ ഇലക്ട്രിക് സ്‌കൂട്ടർ ലൈനപ്പിൽ ജീത്ത് X, S1, S1 2.0 മോഡലുകളാണ് ഉൾപ്പെടുന്നത്. അപ്‌ഗ്രേഡ് അതിൻ്റെ നിലവിലെ ഉപയോക്താക്കൾക്ക് ബ്രാൻഡിൻ്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പറയുന്നത്.

ഐവൂമിയുടെ വെഹിക്കിൾ അപ്‌ഗ്രേഡ് പ്രോഗ്രാം ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC), ടേൺ-ബൈ-ടേൺ നാവിഗേഷൻ, കീലെസ് സ്റ്റാർട്ട്/അൺലോക്ക്, മൊബൈൽ ആപ്പ് ഇൻ്റഗ്രേഷൻ, സ്‌മാർട്ട് സെക്യൂരിറ്റി എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളാമ് ഇവിയിലേക്ക് കൊണ്ടുവരുന്നത്. സ്മാർട്ട് ഇ-മൊബിലിറ്റിയുടെ പുതിയ യുഗത്തിലേക്കുള്ള കുതിപ്പാണിതെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ അശ്വിൻ ഭണ്ഡാരി പറഞ്ഞു.

iVoomi Electric Scooters Gets Connected Features For Rs 2,999

ഐവൂമി ഇലക്ട്രിക് സ്‌കൂട്ടറുകളുള്ള ഉപഭോക്താക്കൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള അംഗീകൃത ഡീലർഷിപ്പ് സന്ദർശിച്ച് പുതിയ ഫീച്ചറുകൾ അൺലോക്ക് ചെയ്യാനാവും. ഒരു കണക്റ്റഡ് സ്‌കൂട്ടറിലേക്ക് അവരുടെ വാഹനം എങ്ങനെ അപ്‌ഗ്രേഡ് ചെയ്യാം എന്നതിനെക്കുറിച്ച് ഡീലർഷിപ്പ് ഉപഭോക്താവിന് ക്ലാസ് നൽകും. അപ്‌ഗ്രേഡ് പ്രോഗ്രാം ഒരു താൽക്കാലിക കാലയളവിലേക്കാണോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ബ്രാൻഡിൻ്റെ പുതിയ ശ്രേണി ഇ-സ്‌കൂട്ടറുകൾ കണക്റ്റഡ് സവിശേഷതകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്‌തിരിക്കാൻ സാധ്യതയുണ്ട്. ഒറ്റ ചാർജിൽ യഥാക്രമം 100 കിലോമീറ്ററും 110 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്ന അതിവേഗ ഇ-സ്‌കൂട്ടറുകളാണ് ഐവൂമിയുടെ ജീത്ത് X, S1 എന്നീ മോഡലുകൾ. ഇവി ശ്രേണിക്ക് വില ആരംഭിക്കുന്നത് 84,999 രൂപ മുതലാണ്. അതേസമയം ജീത്ത് X ഇലക്ട്രിക് സ്‌കൂട്ടറിന് 99,999 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

iVoomi Electric Scooters Gets Connected Features For Rs 2,999

AIS 156 സർട്ടിഫിക്കേഷൻ ഉപയോഗിച്ച് കൂടുതൽ സുരക്ഷിതമായ രീതിയിലാണ് ഐവൂമി ജീത്ത് X ഇലക്ട്രിക് സ്‌കൂട്ടറുകൾ വിപണിയിൽ എത്തുന്നതെന്നും കമ്പനി പറയുന്നു. 100 ശതമാനവും ഇന്ത്യയിൽ നിർമാണം പൂർത്തിയാക്കിയ മോഡൽ കൂടിയാണിതെന്നും ശ്രദ്ധേയമായ കാര്യമാണ്. റ്റൈലിഷും മിനിമലിസ്റ്റ് ഡിസൈനും കോർത്തിണക്കിയാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. പഴയ വെസ്‌പയുടെ സ്റ്റൈൽ പിടിച്ചിരിക്കുന്നതും മനഹോരമാക്കുന്നുണ്ട്.

ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, വലിയ സീറ്റുകൾ, 12 ഇഞ്ച് വീലുകൾ തുടങ്ങിയ ഫീച്ചറുകൾ എന്നിവയെല്ലാം ഈ ചെറിയ വിലയ്ക്ക് ലഭ്യമാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി 3 വര്‍ഷത്തെ വാറണ്ടിയോടെയാണ് വാഗ്ദാനം ചെയ്യുന്നത്. റൈഡര്‍ മോഡില്‍ 90 കിലോമീറ്ററിലധികം റേഞ്ചും ഇക്കോ മോഡില്‍ 100 കിലോമീറ്ററിലധികം റേഞ്ചും ജീത്ത് X പതിപ്പിന് ലഭിക്കും.

iVoomi Electric Scooters Gets Connected Features For Rs 2,999

മറുവശത്ത് ഐവൂമി എനർജിയുടെ S1 ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഒന്നാണ്. മണിക്കൂറിൽ 57 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ കഴിയുന്ന ഇതിന് 240 കിലോമീറ്റർ റേഞ്ച് വരെ സിംഗിൾ ചാർജിൽ നൽകാനാവും. വെറും രണ്ട് മണിക്കൂറിനുള്ളിൽ 50 ശതമാനം വരെ ചാർജാവുന്ന സ്വാപ്പബിൾ ബാറ്ററിയാണ് ഐവൂമിയുടെ S1 ഇലക്ട്രിക് സ്‌കൂട്ടറിൽ ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, February 14, 2024, 10:05 [IST]
English summary
Ivoomi electric scooters gets connected features for rs 2999 bluetooth connectivity nfc and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X