ആരും വാങ്ങാൻ കൊതിക്കുന്ന വില, 170 കി.മീ. റേഞ്ച്; പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഈ ഇന്ത്യൻ കമ്പനി

ഇന്ത്യയിലെ ഇരുചക്ര വാഹന മേഖലയിൽ ഇവികളാണ് ഇപ്പോഴത്തെ താരങ്ങൾ. 106 രൂപ നൽകി 1 ലിറ്റർ പെട്രോൾ അടിക്കുന്നതിലും എത്രയോ മടങ്ങ് ലാഭമാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വണ്ടികൾ (Electric Vehicles) നൽകുന്നതെന്ന യാഥാർഥ്യം പലരും മനസിലാക്കി കഴിഞ്ഞു. എന്നാൽ വിപണിയിലാവട്ടെ എണ്ണിയാൽ ഒടുങ്ങാത്തത്ര കമ്പനികളും മോഡലുകളുമാണ് ഇപ്പോഴുള്ളത്. ആയതിനാൽ ഒന്ന് വാങ്ങാൻ പ്ലാനിട്ടുകഴിഞ്ഞാൽ കൺഫ്യൂഷനടിച്ച് പോവുകയും ചെയ്യും. ഓലയും ഏഥറും പോലുള്ള ബ്രാൻഡുകൾ വേറെ ലീഗാണെങ്കിലും കടലിലെ ചെറുമീനുകളെ പോലെ മറ്റ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളും പണംവാരുന്നുണ്ട്.

അത്തരത്തിലൊരു കമ്പനിയാണ് ഐവൂമി എനർജി. ജീത്ത് ഇലക്ട്രിക് സ്‌കൂട്ടർ മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസിലേക്ക് കയറിക്കൂടിയ ബ്രാൻഡ് അടിക്കടി മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് വിപണിയിൽ നിറഞ്ഞുനിൽക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ജനപ്രിയമായ ജീത്ത് ഇവി ശ്രേണിയിലേക്ക് പുത്തനൊരു വേരിയന്റ് അവതരിപ്പിച്ചുകൊണ്ടാണ് ഐവൂമി മുന്നോട്ടു വന്നിരിക്കുന്നത്.

iVOOMi Jeet X ZE Electric Scooter Gets New Variant

3 KWH ബാറ്ററി, ഒറ്റ ചാർജിൽ 170 കിലോമീറ്റർ വരെ റേഞ്ച് എന്നിവ വാഗ്‌ദാനം ചെയ്യുന്ന ജീത്ത് X ZE എന്ന പുത്തൻ വേരിയന്റിന് ഇന്ത്യയിൽ 99,999 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ആദ്യഘട്ടത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഐവൂമി ഡീലർഷിപ്പുകളിലായിരിക്കും ഇലട്രിക് സ്‌കൂട്ടർ ലഭ്യമാവുക. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇവി ഇപ്പോൾ പ്രീ-ബുക്ക് ചെയ്‌തിടാം. ആദ്യഘട്ടത്തിന് ശേഷം കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്കും കമ്പനി വിൽപ്പന ആരംഭിക്കും.

ജീത്ത് X ZE പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ വേരിയന്റും രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ 42 mm വ്യാസമുള്ള ടെൻസൈൽ ERW1 സ്റ്റീൽ ട്യൂബിൽ നിന്ന് നിർമിച്ച അണ്ടർബോൺ ഫ്രെയിം ഉപയോഗിച്ചാണ് വൈദ്യുത വാഹനം വികസിപ്പിച്ചിരിക്കുന്നതും. മൊബൈൽ ആപ്പ് കണക്റ്റിവിറ്റിയുള്ള സ്മാർട്ട് സ്പീഡോമീറ്ററാണ് ഐവൂമി എനർജി ജീത്ത് X ഇവിയുടെ പുത്തൻ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

iVOOMi Jeet X ZE Electric Scooter Gets New Variant

ടേൺ-ബൈ-ടേൺ നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോൾ, മെസേജ് നോട്ടിഫിക്കേഷനുകൾ, ട്രിപ്പ് ഡാറ്റ, SOC അലേർട്ടുകൾ, ന്യൂമറിക്, ബാർ ഫോർമാറ്റുകളിൽ സമഗ്രമായ സ്പീഡ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളും ഐവൂമി ജീത്ത് X ZE വേരിയന്റിന് അകമ്പടിയേകാൻ എത്തിയിട്ടുണ്ട്. ഉപയോക്തൃ സൗകര്യത്തിനായി ബാറ്ററിയുടെ ചാർജിൻ്റെ അവസ്ഥ ശതമാനത്തിലും സ്റ്റാറ്റസ് ബാറിലും പ്രദർശിപ്പിക്കും.

ജീത്ത് X ZE വേരിയന്റിന്റെ 3 KWH വേരിയന്റ് അവതരിപ്പിക്കുന്നത് നവീകരണത്തിലും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിലു കമ്പനി കാണിക്കുന്ന ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഐവൂമിയുടെ സിഇഒയും സഹസ്ഥാപകനുമായ അശ്വിൻ ഭണ്ഡാരി പറഞ്ഞു. നൂതന സാങ്കേതികവിദ്യയും മികച്ച പ്രകടനവും മികച്ച മൂല്യവും നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, കൂടുതൽ റേഞ്ചും സ്മാർട്ട് ഫീച്ചറുകളും തേടുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ മോഡലെന്നും കമ്പനി പറയുന്നു.

iVOOMi Jeet X ZE Electric Scooter Gets New Variant

ജീത്ത് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ 3 KWH വേരിയന്റ് മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ ഇക്കോ മോഡ് സിംഗിൾ ചാർജിൽ 170 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ പ്രാപ്‌തമാണ്. സിറ്റി, ലോംഗ് യാത്രകൾക്കായാണ് ഈ മോഡ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. രണ്ടാമത്തേത് 140 കിലോമീറ്റർ റേഞ്ച് നൽകുന്ന റൈഡർ മോഡാണ്. മികച്ച പെർഫോമൻസും കാര്യക്ഷമതയും സന്തുലിതമാക്കുന്നതിനായി ഇത് ഉപയോഗിക്കാം.

ഇവിയിലെ മൂന്നാമത്തെ സ്പീഡ് മോഡ് വേഗതയ്ക്ക് മുൻഗണന നൽകുന്നതാണ്. ഇതിലാണ് സ്‌കൂട്ടർ ഉപയോഗിക്കുന്നതെങ്കിൽ പരമാവധി 130 കി.മീ. വരെ റേഞ്ചും റൈഡർമാർക്ക് ലഭിക്കും. വേഗതയേറിയതും എന്നാൽ സുരക്ഷിതവുമായ യാത്ര ഉറപ്പാക്കിക്കൊണ്ട് സ്കൂട്ടറിന് പരമാവധി 63 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കാനാവുന്നത്. സുഗമവും സുഖപ്രദവുമായ യാത്രയ്‌ക്കായി 75 മില്ലീമീറ്റർ ട്രാവലുള്ള ടെലിസ്‌കോപ്പിക് സസ്പെൻഷനാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ സജ്ജീകരണം ഐവൂമി എനർജിയുടെ ഏറ്റവും പുതിയ ജീത്ത് X ZE ഇലക്ട്രിക് സ്‌കൂട്ടറിനെ സിറ്റി യാത്രകൾക്ക് അനുയോജ്യമാക്കുന്നു. ഇന്ത്യൻ ഇലക്ട്രിക് സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ ജനപ്രിയ മോഡലിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ വേരിയന്റിന്റെ ബാറ്ററി പായ്ക്കിൽ 5 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും ലഭ്യമാണെന്നതും ആകർഷകമായ കാര്യമാണ്. വിശ്വസിച്ച് വാങ്ങാനാവുന്നതിനാൽ കൂടുതൽ ആളുകളിലേക്ക് എത്താനും കമ്പനിക്ക് കഴിഞ്ഞേക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 15, 2024, 17:15 [IST]
English summary
Ivoomi jeet x ze electric scooter gets new variant price battery range
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X