79,999 രൂപയ്ക്ക് 115 കി.മീ. റേഞ്ച് തരുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാം, വില വെട്ടിക്കുറച്ച് ഈ കമ്പനി

സാധാരണക്കാർക്കും ഇലക്‌ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കി കൊടുത്തവരാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ. പെട്രോൾ വില 108 രൂപയായി നിൽക്കുമ്പോൾ ടൂവീലറുകൾ പോലും ഉപയോഗിക്കുക അത്ര മുതലാവുന്ന കാര്യമല്ല. എന്നാൽ കുറഞ്ഞ വിലയ്ക്ക് ഇവികൾ കൊണ്ടുവന്ന് സ്റ്റാർട്ടപ്പുകൾ ശരിക്കും ഞെട്ടിച്ചുകൊണ്ടിരിക്കുയാണിപ്പോൾ. പെട്രോൾ സ്‌കൂട്ടറുകൾ വാങ്ങുന്നതിനേക്കാൾ ലാഭവും പ്രവർത്തന ചെലവിലെ അന്തരവും കൂടി കണക്കിലെടുക്കുമ്പോൾ വൈദ്യുത വാഹനങ്ങൾ പോക്കറ്റിന് അനുഗ്രഹമാണ്.

പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ക്കൊപ്പം എണ്ണിയാല്‍ ഒടുങ്ങാത്തത്ര സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇപ്പോൾ ഇരുചക്ര വാഹന വിപണി പിടിക്കാനായി രംഗത്തുണ്ടെന്ന് വേണം പറയാൻ. ഇവരുടെയെല്ലാം മുഖമുദ്ര കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ എന്നതാണ്. ഇലക്ട്രിക് ടൂവീലർ നിർമാതാക്കളായ ഐവൂമി എനർജി ഇപ്പോൾ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. അതിന്റെ ഭാഗമായി മോഡൽ നിരയിൽ ഗംഭീര വിലക്കുറനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

iVoomi JeetX And S1 Electric Scooters Get Price Cut Up To Rs 10,000

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയിൽ ഐവൂമി (iVOOMi) പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ എന്തെല്ലാമെന്ന് നോക്കിയാലോ. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മുഴുവൻ ശ്രേണിയിലും 10,000 രൂപ വരെ ഡിസ്കൌണ്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം ജീത്ത് X മോഡലിൽ 10,000 രൂപയും S1, S1 2.0 എന്നിവയിൽ 5,000 രൂപയും ഉപഭോക്താക്കൾക്ക് ലഭിക്കും. ആനുകൂല്യങ്ങൾ മാർച്ച് 31 വരെ പരിമിതമായ കാലയളവിലേക്ക് മാത്രമേ ബാധകമാകൂ.

നേരത്തെ 99,999 രൂപയ്ക്ക് വിപണിയിൽ എത്തിയിരുന്ന ഐവൂമി ജീത്ത് X ഇപ്പോൾ 89,999 രൂപയ്ക്ക് വീട്ടിലെത്തിക്കാം. അതായത് ഈ ഇലക്‌ട്രിക് സ്‌കൂട്ടറിന് കമ്പനി 10,000 രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നതെന്ന് സാരം. ഈ സ്‌കൂട്ടർ ഇവി വിപണിയിലെ ഏറ്റവും സുഖപ്രദമായ സീറ്റ് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. ഇത് യാത്രയ്ക്കിടെ മികച്ച സുഖവും സൌകര്യവും ഉറപ്പാക്കുന്ന കാര്യമാണ്.

iVoomi JeetX And S1 Electric Scooters Get Price Cut Up To Rs 10,000

മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയാണ് ഐവൂമി ജീത്ത് X ഇലക്ട്രിക് സ്‌കൂട്ടറിന് പരമാവധി പുറത്തെടുക്കാനാവുന്നത്. നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകൾക്കൊപ്പം 5 കളർ ഓപ്ഷനുകളിലും ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാണെന്നതും ആകർഷകമായ കാര്യമാണ്. AIS 156 സർട്ടിഫിക്കേഷൻ ഉപയോഗിച്ച് കൂടുതൽ സുരക്ഷിതമായ രീതിയിലാണ് ഇവി വിപണിയിലെത്തുന്നത്. 100 ശതമാനവും ഇന്ത്യയിൽ നിർമാണം പൂർത്തിയാക്കിയ മോഡൽ കൂടിയാണിതെന്നും ശ്രദ്ധേയമായ കാര്യമാണ്.

സ്റ്റൈലിഷും മിനിമലിസ്റ്റ് ഡിസൈനും കോർത്തിണക്കിയാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, വലിയ സീറ്റുകൾ, 12 ഇഞ്ച് വീലുകൾ തുടങ്ങിയ ഫീച്ചറുകൾ എന്നിവയെല്ലാണ് വെറും 89,999 രൂപയ്ക്ക് ലഭിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി 3 വര്‍ഷത്തെ വാറണ്ടിയോടെയാണ് വാഗ്ദാനം ചെയ്യുന്നത്. റൈഡര്‍ മോഡില്‍ 90 കിലോമീറ്ററിലധികം റേഞ്ചും ഇക്കോ മോഡില്‍ 100 കിലോമീറ്ററിലധികം റേഞ്ചും ജീത്ത് X ഇവിക്ക് ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

iVoomi JeetX And S1 Electric Scooters Get Price Cut Up To Rs 10,000

ഐവൂമിയുടെ S1 സ്‌കൂട്ടറിന് ഇപ്പോൾ 5,000 രൂപയാണ് ഓഫറിന്റെ ഭാഗമായി കുറച്ചിരിക്കുന്നത്. അങ്ങനെ താങ്ങാനാവുന്ന വിലയ്ക്ക് കിടിലനൊരു ഇലക്ട്രിക് സ്‌കൂട്ടർ ദൈനംദിന ആവശ്യങ്ങൾക്കായി വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവർക്ക് ഇപ്പോൾ 79,999 രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് ഈ മോഡൽ സ്വന്തമാക്കാനാവും. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി ഓപ്ഷനുമായാണ് ഈ ഇലക്ട്രിക് സ്കൂട്ടർ വരുന്നത്.

ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ പരമാവധി 57 കിലോമീറ്റർ വേഗതയും ഐവൂമിയുടെ S1 ഇലക്ട്രിക് സ്‌കൂട്ടറിന് വാഗ്ദാനം ചെയ്യുന്നു. 2 മണിക്കൂറിനുള്ളിൽ ബാറ്ററി 0 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാനുംസ സാധിക്കുമെന്നതും പ്രായോഗികത ഉയർത്തുന്ന കാര്യമാണ്. ഇനി ഐവൂമി S1 2.0 മോഡലിന്റെ ഓഫർ വിലയിലേക്ക് വന്നാൽ 82,999 രൂപയ്ക്കാണ് ഇവി ഇപ്പോൾ വിപണിയിലുള്ളത്.

iVoomi JeetX And S1 Electric Scooters Get Price Cut Up To Rs 10,000

മുമ്പ് 87,999 രൂപയ്ക്ക് വിപണിയിലെത്തിയിരുന്ന ഐവൂമി വൈദ്യുത സ്‌കൂട്ടറിലും 5,000 രൂപ ഡിസ്കൌണ്ടാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഇത് സിംഗിൾ ചാർജിൽ 110 കിലോമീറ്ററിലധികം റേഞ്ച് നൽകാനും പ്രാപ്‌തമാണ്. ഇതോടൊപ്പം കമ്പനിയുടെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളും ഇപ്പോൾ സ്‌മാർട്ട് ക്ലൗഡ് കണക്റ്റഡ് ഇ-സ്‌കൂട്ടറുകളായി അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരവും ബ്രാൻഡ് നൽകുന്നുണ്ട്.

പുതിയ വെഹിക്കിൾ അപ്‌ഗ്രേഡ് പ്രോഗ്രാമിന് കീഴിൽ നിലവിലുള്ള ഇലക്ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങളിലെ പുതിയ ഫീച്ചറുകൾ വെറും 2,999 രൂപയ്ക്ക് വാങ്ങാനാവും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC), ടേൺ-ബൈ-ടേൺ നാവിഗേഷൻ, കീലെസ് സ്റ്റാർട്ട്/അൺലോക്ക്, മൊബൈൽ ആപ്പ് ഇൻ്റഗ്രേഷൻ, സ്‌മാർട്ട് സെക്യൂരിറ്റി എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളാണ് ഇവികളിലേക്ക് ചേർക്കുന്നത്.

More from DriveSpark

Article Published On: Tuesday, February 20, 2024, 18:03 [IST]
English summary
Ivoomi jeetx and s1 electric scooters get price cut up to rs 10000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X