ബൈക്ക് കോഴിക്കോട് എത്തിച്ചാൽ അടിപൊളിയായി സർവീസ് ചെയ്യാം, എൻഫീൽഡ് ചെയ്യാത്ത കാര്യവുമായി ജാവ

ക്ലാസിക് മോട്ടോർസൈക്കിളുകളുടെ രാജാക്കൻമാരായി ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ബ്രാൻഡുകളാണ് ജാവയും യെസ്‌ഡിയും (Jawa Yezdi). പിന്നീട് എപ്പോഴോ നിരത്തൊഴിഞ്ഞുവെങ്കിലും മഹീന്ദ്രയുടെ ക്ലാസിക് ലെജൻഡ്‌സിന് കീഴിൽ വീണ്ടും ബ്രാൻഡുകൾ പുനർജനിക്കുകയായിരുന്നു. മിഡ്-കപ്പാസിറ്റി ബൈക്ക് സെഗ്മെന്റ് വാഴുന്ന റോയൽ എൻഫീൽഡിനെ (Royal Enfield) താഴെയിറക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് കണ്ടത്.

എന്നാൽ കാര്യമായി ഒന്നും തന്നെ വിജയിക്കാതെ പോയപ്പോൾ വേണ്ടത്ര രീതിയിൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ ജാവ, യെസ്‌ഡി മോട്ടോർസൈക്കിളുകൾക്ക് സാധിച്ചില്ലെന്നു വേണം പറയാൻ. എന്നിരുന്നാലും ശ്രമങ്ങളൊന്നും ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ലെന്നു വേണം പറയാൻ. പുതിയ തന്ത്രങ്ങളുമായി വിപണിയിൽ സജീവമാവുന്ന കമ്പനി മലയാളിയെ ചാക്കിലാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

Jawa Yezdi Motorcycles Service Camp Starts Today At Kozhikode

തങ്ങളുടെ മോഡലുകൾക്ക് ഏറ്റവും സ്വീകാര്യതയുള്ള വിപണികളിൽ ഒന്നായ കേരളത്തിൽ സർവീസ് ക്യാമ്പ് സംഘടിപ്പിച്ചാണ് ജാവ, യെസ്‌ഡി ബ്രാൻഡുകൾ മുന്നോട്ടു നീങ്ങുന്നത്. ഇതിന്റെ ഭാഗമായി ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് കോഴിക്കോട് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു സർവീസ് ക്യാമ്പ് പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി ഒന്നിനും 4-നും ഇടയിലാണ് സർവീസ് ക്യാമ്പ് നടക്കുന്നത്.

ജാവ മോട്ടോർസൈക്കിളുകളുടെ 2019-2020 മോഡലുകളുടെ ഉടമകൾക്ക് സർവീസ് ക്യാമ്പ് പ്രയോജനപ്പെടുത്താനാകും. കാലിക്കറ്റിന് ശേഷം ബ്രാൻഡ് തമിഴ്‌നാട്ടിലെ ഉപഭോക്താക്കൾക്കായി ചെന്നൈയിൽ അടുത്ത സർവീസ് ക്യാമ്പ് സംഘടിപ്പിക്കും. പ്രധാന ഒറിജിനൽ എക്യുപ്‌മെൻ്റ് (OE) വിതരണക്കാരായ മോട്ടൂൾ, അമരോൺ, സീറ്റ് ടയറുകൾ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് സർവീസ് ക്യാമ്പ് നടക്കുന്നത്. മോട്ടോർസൈക്കിളുകൾ സമഗ്രമായ ഹെൽത്ത് െചക്കപ്പിനും വിധേയമാക്കും.

Jawa Yezdi Motorcycles Service Camp Starts Today At Kozhikode

തുടർന്ന് മോട്ടോർസൈക്കിളിൻ്റെ കണ്ടീഷൻ ആശ്രയിച്ച് ഉപഭോക്താക്കൾക്ക് എക്സ്റ്റൻഡഡ് വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്തേക്കാം. ഉപഭോക്താക്കൾക്ക് അവരുടെ ബൈക്കുകളുയെ വിനിമയ മൂല്യം വിലയിരുത്താനും ബ്രാൻഡ് പ്രത്യേക ഇടം നൽകും. നേരത്തെ 2023 ഡിസംബർ 14 മുതൽ 17 വരെ കൊച്ചിയിലും സമാനമായ സർവീസ് ക്യാമ്പ് ജാവയും യെസ്‌ഡിയും ചേർന്ന് സംഘടിപ്പിച്ചിരുന്നു. മുഖ്യ ശത്രുവായ റോയൽ എൻഫീൽഡിനെ എങ്ങനെയും വീഴ്ത്തുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

കൊച്ചിൻ ക്യാമ്പിന് പിന്നാലെ ബാംഗ്ലൂർ, ചെന്നൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് മെഗാ സർവീസ് ക്യാമ്പ് വിപുലീകരിക്കുമെന്നും ബ്രാൻഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോഴിക്കോടേക്കും എത്തിയിരിക്കുന്നത്. അടുത്തിടെ ബ്രാൻഡ് തങ്ങളുടെ ജനപ്രിയ കൾട്ട് ക്ലാസിക് മോട്ടോർസൈക്കിളുകളിൽ ഒന്നായ ജാവ 350 പുതുക്കി വിപണിയിൽ എത്തിച്ചിരുന്നു.

Jawa Yezdi Motorcycles Service Camp Starts Today At Kozhikode

നിലവിലുണ്ടായിരുന്ന ജാവ സ്റ്റാൻഡേർഡിന് പകരമായാണ് പരിഷ്ക്കരിച്ച മോഡലിനെ അവതരിപ്പിക്കുന്നത്. നവീകരിച്ച ഷാസി, പുതിയ സസ്പെൻഷൻ സജ്ജീകരണം, മെച്ചപ്പെട്ട ബിൽഡ് ക്വാളിറ്റി, വലിയ എഞ്ചിൻ, ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസ് എന്നിവയാണ് ഇപ്പോൾ ഇതിൽ ഒരുക്കിയിരിക്കുന്നത്. 2.14 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് ബൈക്കിനെ പുതുരൂപത്തിൽ എത്തിച്ചിരിക്കുന്നത്.

ചെറിയ 294 സിസി പവർപ്ലാൻ്റിന് പകരമായി വലിയ 334 സി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് പുതിയ ജാവ 350 മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ട്രാൻസ്മിഷനുമായാണ് പുതിയ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ഇത് പരമാവധി 22 bhp കരുത്തിൽ 28.2 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 2024 മോഡൽ ജാവ 350 വീതിയേറിയ ടയറുകളും കൊണ്ടുവന്നിട്ടുണ്ട്.

Jawa Yezdi Motorcycles Service Camp Starts Today At Kozhikode

മുൻവശത്ത് ഇപ്പോൾ 100/90 സെക്ഷനും പിന്നിൽ 130/80 സെക്ഷൻ ടയറുകളുമാണ് ബൈക്ക് ഉപയോഗിക്കുന്നത്. ഓൾഡ് സ്കൂൾ മൾട്ടി-സ്‌പോക്ക് വീലുകളുടെ 18-17 ഇഞ്ച് വ്യാസത്തിൽ മാറ്റമില്ല. ഒരു ആക്സസറി എന്ന നിലയിൽ പോലും അലോയ് വീലുകളൊന്നും ഓഫറിലില്ലെന്നത് ചിലരേയെങ്കിലും നിരാശപ്പെടുത്തുന്നുണ്ട്. വിൻഡ്‌ബ്ലാസ്റ്റിൽ നിന്ന് റൈഡറെ സംരക്ഷിക്കുന്നതിനുള്ള ഒരു വിൻഡ്‌സ്‌ക്രീനാണ് ആക്‌സസറിയായി ലഭ്യമാകുന്നത്.

മൊത്തത്തിലുള്ള വലിപ്പം കൂടിയതിനാൽ മോട്ടോർസൈക്കിളിന് ഇപ്പോൾ കൂടുതൽ റോഡ് പ്രസൻസുണ്ട്. അതിൻ്റെ മുൻഗാമിക്ക് 165 mm ഗ്രൗണ്ട് ക്ലിയറൻസും 765 mm സീറ്റ് ഹൈറ്റും 1,368 mm വീൽബേസും ഉണ്ടായിരുന്നു. അതായത് പുതിയ ജാവ 350 മുമ്പത്തെ മോഡലിനേക്കാൾ നീളവും ഉയരവും ഉള്ളതാണെന്ന് സാരം. മുൻ മോഡലിൻ്റെ 182 കിലോയെ അപേക്ഷിച്ച് 194 കിലോഗ്രാം ഭാരത്തോടെയാണ് പുതിയ ജാവ 350 വരുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണം.

More from DriveSpark

Article Published On: Thursday, February 1, 2024, 9:56 [IST]
English summary
Jawa yezdi motorcycles service camp starts today at kozhikode
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X