ആഹാ ഇത് കൊള്ളാല്ലോ... ഈ ഇലക്‌ട്രിക് ബൈക്ക് വാങ്ങിയാൽ 10,000 രൂപ ഡിസ്‌കൗണ്ടും ഗോവയിലേക്ക് ഒരു ട്രിപ്പും സെറ്റ്

ഇലക്‌ട്രിക് സ്‌കൂട്ടറുകളെ പോലെ തന്നെ വൈദ്യുത ബൈക്കുകൾക്കും (Electric Bikes) രാജ്യത്ത് ആവശ്യക്കാർ ഏറിവരികയാണ്. റിവോൾട്ടും അൾട്രാവയലറ്റും ഒബെനും ടോർക്ക് മോട്ടോർസുമെല്ലാം ഈ സെഗ്മെന്റിൽ നിന്നും പണംവാരുന്നവരാണ്. ഇക്കൂടെ പേരെഴുതി ചേർക്കാവുന്ന മറ്റൊരു കമ്പനിയാണ് ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കബീര മൊബിലിറ്റി ഇലക്‌ട്രിക്. നിഞ്ചയുടേത് പോലയുള്ള സ്റ്റൈലുമായി ഇവി മോട്ടോർസൈക്കിളുടെ രാജ്യത്തിന് സമ്മാനിച്ച ബ്രാൻഡ് വേറിട്ട സമീപനത്തിലൂടെയാണ് വാർത്തകളിൽ ഇടംനേടാറ്. ഇപ്പോഴിതാ വിൽപ്പന ഇരട്ടിയാക്കാനായി ഉത്സവ സീസണിനോട് അനുബന്ധിച്ച് തങ്ങളുടെ മോഡൽ നിരയിൽ കിടിലൻ ഓഫറുകളും അണിനിരത്തിയിരിക്കുകയാണ് കമ്പനി.

2024 ഒക്‌ടോബർ 10 മുതൽ നവംബർ 15 വരെ ഈ ഓഫറിന് സാധുതയുള്ളത്. ആകർഷകമായ ഡിസ്കൌണ്ടുകൾക്ക് പുറമെ എക്സ്റ്റൻഡഡ് വാറണ്ടിയും ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരവുമായിട്ടാണ് ഫെസ്റ്റീവ് ആനുകൂല്യങ്ങളുമായി കബീര മൊബിലിറ്റി രംഗത്തെത്തിയിരിക്കുന്നത്. KM3000, KM4000 മാർക്ക് 2 ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്ക് 10,000 രൂപയാണ് ഡിസ്കൌണ്ടായി കൊടുക്കുന്നത്.

Kabira KM3000 And KM4000 Electric Bikes Get Rs 10 000 Festive Discount

ഈ വിലക്കുറവ് പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഗതാഗത പരിഹാരങ്ങൾ തേടുന്ന ഇന്ത്യൻ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇലക്ട്രിക് ബൈക്കുകളെ കൂടുതൽ ആക്‌സസ് ചെയ്യാൻ സഹായിക്കുന്ന നീക്കം വിപണിയിലും വലിയ ചർച്ചയായേക്കും. ക്യാഷ് ഡിസ്കൌണ്ട് കൂടാതെ ഈ കാലയളവിൽ ഇലക്ട്രിക് ബൈക്കുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് കബീറ മൊബിലിറ്റി ആകർഷകമായ സമ്മാനങ്ങളും ബോണസുകളും ഒരുക്കിയിട്ടുണ്ട്.

KM3000 അല്ലെങ്കിൽ KM4000 മാർക്ക് 2 വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഈ ആനുകൂല്യങ്ങളെല്ലാം ഉപോയോഗപ്പെടുത്താനാവും. കോംപ്ലിമെൻ്ററി ഗോവ ഗെറ്റ്എവേയാണ് കബീര ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ വാങ്ങുന്നവരെ കാത്തിരിക്കുന്നത്. ഗോവയിൽ രണ്ട് ദിവസത്തെ താമസം ഉൾപ്പടെ കബീര മൊബിലിറ്റിയുടെ ആസ്ഥാനം പര്യവേക്ഷണം ചെയ്യാനും പ്രദേശത്തിൻ്റെ ദൃശ്യഭംഗി ആസ്വദിക്കാനും ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു.

Kabira KM3000 And KM4000 Electric Bikes Get Rs 10 000 Festive Discount

ഇതുകൂടാതെ KM3000 അല്ലെങ്കിൽ KM4000 മാർക്ക് 2 ഇവികൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സൗജന്യ ആക്‌സസറീസ് ബണ്ടിലും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. റൈഡിംഗ് അനുഭവത്തിന് സൗകര്യവും സ്റ്റൈലും നൽകുന്നതിനായി 999 രൂപ വിലയുള്ള ആക്സസറി കിറ്റാണ് ഇതിലൂടെ കബീര വാഹനം വാങ്ങുന്നവർക്ക് നൽകുന്നത്. അതോടൊപ്പം അഭിനന്ദന സൂചകമായി എക്‌സ്‌ക്ലൂസീവ് ബ്രാൻഡഡ് മെർച്ചൻഡൈസുകളും ഓരോ ബൈക്കിനൊപ്പവും ബ്രാൻഡ് സമ്മാനിക്കും.

ഇതോടൊപ്പം കബീര ഫെസ്റ്റീവ് റൈഡ് ഡേകളും കമ്പനി ഒരുക്കുന്നുണ്ട്. കമ്പനിയുടെ എക്സ്പീരിയൻസ് സെൻ്ററുകളിലുടനീളം പ്രത്യേക ഷോറൂം പരിപാടികൾ സംഘടിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ടെസ്റ്റ് റൈഡുകൾ, ഉൽപ്പന്ന പ്രദർശനങ്ങൾ, കബീര മൊബിലിറ്റി ടീമുമായുള്ള സംവേദനാത്മക സെഷനുകൾ എന്നിവയിലൂടെ KM3000, KM4000 മാർക്ക് 2 മോഡലുകൾ നേരിട്ട് കാണാനും എക്സ്പീരിയൻസ് ചെയ്യാനും ഉപഭോക്താക്കൾക്ക് അവസരം നൽകും.

Kabira KM3000 And KM4000 Electric Bikes Get Rs 10 000 Festive Discount

കബീര KM3000, KM4000 മാർക്ക് 2 മോഡലുകൾ സിംഗിൾ വേരിയന്റിലാണ് വിപണിയിൽ എത്തുന്നത്. ഇതിൽ KM3000 ഇലക്ട്രിക് മോട്ടോർസൈക്കിളിന് 1.74 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം KM4000 ഇവി 1.76 ലക്ഷത്തിനും സ്വന്തമാക്കാം. 12 kW അലൂമിനിയം കോർ ഹബ് മോട്ടോർ അവതരിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിലെ ആദ്യത്തെ മോഡലുകളാണ് ഇവയെന്നതും ഹൈലൈറ്റാണ്.

ഫോക്‌സ്‌ട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഈ പുതിയ പവർട്രെയിൻ പരമാവധി 192 Nm വീൽ ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ 0-40 കിലോമീറ്റർ വേഗത വെറും 2.9 സെക്കൻഡിനുള്ളിൽ കൈവരിക്കുന്ന കബീര KM3000, KM4000 മാർക്ക് 2 മോഡലുകൾക്ക് പരമാവധി 120 കിലോമീറ്റർ വേഗം പുറത്തെടുക്കാനാവും. കബീറ KM3000, KM4000 എന്നിവ 4.1 kWh, 5.15 kWh എന്നിങ്ങനെ വ്യത്യസ്ത ശേഷിയുള്ള മൊഡ്യൂൾ പായ്ക്ക് സവിശേഷമായ സെല്ലുമായാണ് വരുന്നത്.

അതിനുപുറമെ ഹൈ-സ്പീഡ് 1.5 kW ഓൺ-ബോർഡ് ചാർജർ അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് ബൈക്കുകളും ഇവയാണ്. 0-60 ശതമാനം ചാർജ് ചെയ്യാൻ 1 മണിക്കൂർ സമയം മതിയാവും. സിംഗിൾ ചാർജിൽ ഇവികൾക്ക് 201 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ മാറ്റർ ഏറ 5000, ടോർക്ക് ക്രാറ്റോസ് R, റിവോൾട്ട് RV400, ഒബെൻ റോർ എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Sunday, October 13, 2024, 13:00 [IST]
English summary
Kabira km3000 and km4000 electric bikes get rs 10000 festive discount offer
കൂടുതല്‍... #electric bike #electric vehicles #india #diwali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X