ആദായ വിൽപ്പനയുമായി കവസാക്കി, ബൈക്കുകൾക്ക് 60,000 രൂപ വിലക്കുറവിൽ വാങ്ങാം

ഏതെങ്കിലും അവസരത്തിൽ സൂപ്പർബൈക്ക് വാങ്ങി അതിലൊന്ന് ചെത്തിയടിക്കണമെന്ന് സ്വപ്‌നം കാണാത്ത ആൺകുട്ടികളുണ്ടാവില്ല അല്ലേ. പക്ഷേ ഇതിനൊക്കെ ലക്ഷങ്ങളുടെ മുടക്കുണ്ടല്ലോ എന്നോർക്കുമ്പോൾ പലരും ഇതങ്ങ് ഒഴിവാക്കാറാണ് പതിവ്. എങ്കിലും പണ്ടുകാലത്തെ അപേക്ഷിച്ച് വിപണിയുടെ സ്വഭാവം ഇന്ന് ഏറെ മാറിയിട്ടുണ്ട്. പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ വരെ താങ്ങാനാവുന്ന വിലയിൽ വണ്ടിയിറക്കുന്ന കാലമാണിത്.

ട്രയംഫും ഹാർലിയുമെല്ലാം പോയ വർഷം കൊണ്ടുവന്ന മോഡലുകൾ ഇതിന് ഉദാഹരണമാണ്. സ്പോർട് ബൈക്കുകളാൽ സമ്പന്നരായ കവസാക്കി സൂപ്പർബൈക്ക് പ്രേമികളെ ലക്ഷ്യമാക്കികൊണ്ട് 2024 ജനുവരി മാസത്തേക്കായി പ്രത്യേക ന്യൂയർ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. എക്‌സ്ഷോറൂം വിലയ്‌ക്കെതിരെ ലഭ്യമാകുന്ന 'ഗുഡ് ടൈംസ് വൗച്ചർ' ബ്രാൻഡ് ഈ മാസം വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യം. അതായയത് ഡിസ്കൌണ്ട് മറ്റൊരു വിധത്തിൽ കമ്പനി നൽകുന്നുവെന്ന് മാത്രം.

Kawasaki Ninja 400, Ninja 650 And Versys 650 Gets New Year Offer

എന്നാൽ തെരഞ്ഞെടുക്കുന്ന മോട്ടോർസൈക്കിളിനെ ആശ്രയിച്ച്, വൗച്ചർ തുക വ്യത്യസ്തമാവും. കവസാക്കി അവതരിപ്പിച്ചിരിക്കുന്ന ഓഫറിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇതാ... ജാപ്പനീസ് പ്രീമിയം ബ്രാൻഡിന്റെ സൂപ്പഡ ക്രൂയിസർ ബൈക്കായ വൾക്കൻ S മോഡലിന് 60,000 രൂപയുടെ വൗച്ചറും, നിഞ്ച 650 സ്പോർട്സ് മോഡലിന് 30,000 രൂപയുടെ വൗച്ചറുമാണ് ജനുവരി മാസത്തേക്കായി വാഗ്‌ദാനം ചെയ്യുന്നത്.

അതേസമയം അഡ്വഞ്ചർ പ്രീമിയം മോട്ടോർസൈക്കിളായ വെർസിസ് 650 പതിപ്പിന് 20,000 രൂപയും ബേബി നിഞ്ച 400 സ്പോർട്‌സ് ബൈക്കിന് 40,000 രൂപയുടെ വൗച്ചറും ലഭിക്കും. ഈ വൗച്ചർ 2024 ജനുവരി 31 വരെയും പരിമിതമായ സ്റ്റോക്കിലും ലഭ്യമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. കവസാക്കിയുടെ മറ്റ് മോഡലുകളിലൊന്നും ഓഫറുകൾ പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെയായി ഇന്ത്യയിൽ പുതിയ ബൈക്കുകൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് ബ്രാൻഡിപ്പോൾ.

Kawasaki Ninja 400, Ninja 650 And Versys 650 Gets New Year Offer

കവസാക്കി കഴിഞ്ഞ ദിവസം എലിമിനേറ്റർ 500 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു. റോയൽ എൻഫീൽഡ് മീറ്റിയോർ 650 ക്രൂയിസർ മോട്ടോർസൈക്കിളിന്റെ വിപണി പിടിക്കാനാണ് ഈ മോഡലിനെ കൊണ്ടുവന്നിരിക്കുന്നത്. പ്രധാന എതിരാളിയുമായി നോക്കുമ്പോൾ വില അൽപം കൂടുതലാണെങ്കിലും ബ്രാൻഡ് ഇമേജ് വെച്ച് നോക്കുമ്പോൾ ആകർഷകമായ ഓഫർ തന്നെയാണിതെന്ന് പറയാതെ വയ്യ.

5.62 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് എലിമിനേറ്റർ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. താത്പര്യമുള്ളവർക്ക് ക്രൂയിസർ ബൈക്ക് കവസാക്കിയുടെ ഡീലർഷിപ്പുമായി ബന്ധപ്പെട്ട് മോഡൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. ഇന്ത്യയിൽ നിർമ്മിച്ച് ആഗോള വിപണികളിലേക്ക് പ്രധാനമായി കയറ്റുമതി ചെയ്തിരുന്ന ക്രൂയിസർ മോട്ടോർസൈക്കിളായ എലിമിനേറ്ററിനെ പുതുരൂപത്തിലും ഭാവത്തിലുമാണ് കമ്പനിയിപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്.

Kawasaki Ninja 400, Ninja 650 And Versys 650 Gets New Year Offer

നിഞ്ച 400 സ്പോർട്‌സ് ബൈക്കിൽ നിന്നും ഉരുത്തിരിഞ്ഞ 451 സിസി പാരലൽ-ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് കവസാക്കി എലിമിനേറ്റർ 500-ൽ പ്രവർത്തിക്കുന്നത്. ഇത് 9,000 ആർപിഎമ്മിൽ 44 bhp പവറും 6,000 ആർപിഎമ്മിൽ 46 Nm torque ഉം വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പ്, എക്‌സ്‌പോസ്ഡ് ഫ്രെയിം, ഓൾ-ബ്ലാക്ക് ഘടകങ്ങൾ, വൃത്താകൃതിയിലുള്ള എൽസിഡി ഇൻസ്ട്രുമെന്റ് പോലുള്ള സവിശേഷതകളാണ് ക്രൂയിസർ ബൈക്കിനെ വേറിട്ടുനിർത്തുന്ന കാര്യം. കോളുകൾക്കും നോട്ടിഫിക്കേഷനുകൾക്കും ഒപ്പം കവസാക്കി റൈഡോളജി ആപ്പ് വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും എലിമിനേറ്ററിൽ ഒരുക്കിയിട്ടുണ്ട്. ടൂറിംഗിനെ ലക്ഷ്യമാക്കി ഇറക്കിയിരിക്കുന്നതിനാൽ പിൻ കാരിയർ, ടാങ്ക് പാഡ്, റേഡിയേറ്റർ സ്‌ക്രീൻ, ഫ്രെയിം സ്ലൈഡറുകൾ എന്നിവയുൾപ്പെടെയുള്ള ജെനുവിൻ ടൂറിംഗ് ആക്സസറികളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Kawasaki Ninja 400, Ninja 650 And Versys 650 Gets New Year Offer

പുതിയ ട്രെല്ലിസ് ഫ്രെയിലാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്. സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്ക് അബ്‌സോർബർ സജ്ജീകരണവുമാണ് കമ്പനി നൽകിയിരിക്കുന്നത്. അതേസമയം എലിമിനേറ്റർ ക്രൂസിയറിന്റെ ബ്രേക്കിംഗിനായി മുൻവശത്ത് 310 mm സിംഗിൾ ഡിസ്‌കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടിലും ട്വിൻ പോട്ട് ബ്രേക്ക് കാലിപ്പറുകൾ സജ്ജീകരിച്ചിട്ടുമുണ്ട്.

More from DriveSpark

Article Published On: Sunday, January 7, 2024, 14:00 [IST]
English summary
Kawasaki ninja 400 ninja 650 and versys 650 gets new year offer up to rs 60000
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X