ഇന്ത്യക്കാർക്ക് കവസാക്കിയുടെ സർപ്രൈസ്, 500 സിസി എഞ്ചിനുമായി പുത്തൻ നിഞ്ച ഇങ്ങെത്തി; വില അറിയണോ

ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ ഇഷ്‌ടമുള്ള സൂപ്പർബൈക്ക് ബ്രാൻഡുകളിൽ ഒന്നാണ് കവസാക്കി. പണ്ട് സാധാരണക്കാർക്കൊപ്പം നിന്ന് വണ്ടികൾ പുറത്തിറക്കിയിരുന്ന കമ്പനി ഇന്ന് അൽപം വില കൂടിയ മോഡലുകളാണ് രാജ്യത്ത് പുറത്തിറക്കുന്നതെങ്കിലും നിഞ്ച പോലുള്ള ഐക്കണിക് സ്പോർട്‌സ് മോട്ടോർസൈക്കിളുകൾ ഇവിടെ വലിയ വിജയം തന്നെയാണ് ഇക്കാലത്തിനിടയ്ക്ക് നേടിയെടുത്തിട്ടുള്ളത്. പണ്ട് ബജാജിനൊപ്പം നിന്ന് കമ്മ്യൂട്ടർ ബൈക്കുകൾ അവതരിപ്പിച്ചിരുന്ന ബ്രാൻഡേയല്ല ഇന്ന്.

അങ്ങനെ അടിക്കടി മോഡൽ നിരയിൽ ഓരോരോ പരിഷ്ക്കാരങ്ങൾ അവതരിപ്പിക്കാറുള്ള കവസാക്കി ഈ വർഷം തുടങ്ങിയതു മുതൽ തങ്ങളുടെ ബൈക്ക് ശ്രേണി ആകെമൊത്തം ഒന്ന് നവീകരിക്കുകയാണെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ഏറ്റവും പുതിയ Z650RS മോഡൽ പുറത്തിറക്കിയതിനു പിന്നാലെ ഇപ്പോഴിതാ ഏറെ നാളായി ഇന്ത്യൻ വിപണി കാത്തിരുന്ന നിഞ്ച 500 സ്പോർട്‌സ് ബൈക്കിനെയും രാജ്യത്ത് കൊണ്ടുവന്നിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ.

Kawasaki Ninja 500 Launched In India

അടുത്തിടെ ടീസർ പുറത്തുവിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഏറ്റവും പുതിയ നിഞ്ച 500 പതിപ്പിന്റെ അവതരണവും നടക്കുന്നത്. 5.24 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോട്ടോർസൈക്കിളിനെ ഇന്ത്യക്കായി സമർപ്പിച്ചിരിക്കുന്നത്. നിലവിൽ കവസാക്കിയുടെ വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന നിഞ്ച 400 പതിപ്പിന്റെ അതേ വിലയിലാണ് 500 മോഡലും എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 40,000 രൂപ ഡിസ്കൌണ്ടോടെയാണ് ഈ വില വരുന്നതെന്നും കമ്പനി പറയുന്നു.

ഈ വിലക്കുറവ് കുറച്ചു ദിവസങ്ങളിലേക്ക് മാത്രമേയുണ്ടാവൂവെന്ന സൂചനയും കവസാക്കി പറഞ്ഞുവെക്കുന്നുണ്ട്. ആഗോളതലത്തിൽ നിഞ്ച 400 ന് പകരമായി എത്തുന്ന 2024 നിഞ്ച 500 എന്തായാലും ഇന്ത്യയിലും ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായാണ് (CBU) വാഹനം ഇവിടെയെത്തുന്നത്. മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമേ നിഞ്ച 500 ലഭ്യമാകൂവെന്നും കമ്പനി പ്രത്യേകം പറയുന്നുണ്ട്.

Kawasaki Ninja 500 Launched In India

പുതിയ ലിക്വിഡ് കൂൾഡ്, 451 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് നിഞ്ച 500 സിസി പതിപ്പിന്റെ ഹൃദയം. ഇത് 9,000 ആർപിഎമ്മിൽ 45 bhp പവറും 6,000 ആർപിഎമ്മിൽ പരമാവധി 42.6 Nm torque ഉം വരെ ഉത്പാദിപ്പിക്കാഴ ശേഷിയുള്ളതാണ്. ആറു സ്പീഡ് ഗിയർബോക്സും സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ബൈക്കിന്റെ സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം ബ്രേക്കിംഗിനായി മുന്നിൽ 310 mm ഡിസ്‌ക്കും പിന്നിൽ 220 mm ഡിസ്ക്കുമാണ് ഇടംപിടിച്ചിരിക്കുന്നത്. അതേസമയം കൂടുതൽ സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും സ്റ്റാൻഡേർഡായി തന്നെ കവസാക്കി നിഞ്ച 500 സ്പോർട്‌സ് ബൈക്കിന് സമ്മാനിച്ചിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള എൽസിഡി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ട്.

Kawasaki Ninja 500 Launched In India

കവസാക്കി ഇൻ്റലിജൻ്റ് പ്രോക്‌സിമിറ്റി ആക്ടിവേഷൻ സ്റ്റാർട്ട് സിസ്റ്റം (KIPASS), ടൈപ്പ്-സി ചാർജിംഗ് പോർട്ട് എന്നിവ പോലുള്ള അധിക സവിശേഷതകളും ബൈക്കിന്റെ ഭാഗമാണ്. എന്നാൽ കീലെസ് ഇഗ്നിഷൻ പോലുള്ള മോഡേൺ സംവിധാനങ്ങളൊന്നും ബ്രാൻഡ് നൽകിയിട്ടില്ലെന്നു വേണം പറയാൻ. ZX-6R, നിഞ്ച 7 ഹൈബ്രിഡ് പോലുള്ള പുതിയ കാലത്തെ കവസാക്കി സ്‌പോർട്‌സ് ബൈക്കുകളോട് വളരെ സാമ്യമുള്ള പുതിയ മുഖമാണ് 500 നിഞ്ചയുടെ മറ്റൊരു ആകർഷണം.

ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകൾ, ഷാർപ്പ് സൈഡ് ഫെയറിംഗ്, സ്പ്ലിറ്റ് സീറ്റുകൾ എന്നിവയാണ് ഈ എൻട്രി ലെവൽ സൂപ്പർബൈക്കിന് ലഭിക്കുന്നത്. ഒരു സ്‌പോർട്‌സ് ടൂറർക്കായി ഉദ്ദേശിച്ചുള്ള സീറ്റിംഗും അടിപൊളിയാണെന്ന് വേണം പറയാൻ. ഇന്ത്യയിലെ ഇതേ സെഗ്മെന്റിൽ അപ്രീലിയ RS 457, യമഹ YZF-R3, കെടിഎം RC 390 എന്നിവയുൾപ്പെടെ നിരവധി മോഡലുകൾക്കെതിരെയാണ് കവസാക്കി നിഞ്ച 500 മാറ്റുരയ്ക്കാൻ പോവുന്നത്.

Kawasaki Ninja 500 Launched In India

എതിരാളികളുടെ വില നിർണയത്തിലേക്ക് വന്നാൽ യമഹ R3 മോഡലിന് 4.65 ലക്ഷം രൂപ, അപ്രീലിയ RS 457 ബൈക്കിന് 4.10 ലക്ഷം രൂപ, കെടിഎം RC 390 സ്പോർട്‌സിന് 3.18 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. അങ്ങനെ നോക്കുമ്പോൾ പുതിയ നിഞ്ചക്ക് വില കൂടുതലാണെന്ന് വേണം പറയാൻ. ഈ വിശ്വസനീയരായ എതിരാളികളെ മാറ്റി നിർത്തി എത്ര പേർ നിഞ്ച 500 തെരഞ്ഞെടുക്കുന്നു എന്നത് കണ്ടറിയേണ്ട കാര്യമാണ്.

More from DriveSpark

Article Published On: Thursday, February 22, 2024, 10:03 [IST]
English summary
Kawasaki ninja 500 launched in india price specs features
കൂടുതല്‍... #കവസാക്കി #kawasaki #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X