ഈ കാശുണ്ടേൽ മൂന്ന് ഹാർലി X440 വാങ്ങാം, ഇന്ത്യയിലെ ഏറ്റവും വിലയുള്ള 400 സിസി ബൈക്കുമായി കവസാക്കി

കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ മുതൽ സൂപ്പർബൈക്കുകൾക്ക് വരെ വമ്പൻ ഡിമാന്റുള്ള ഇടമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഏതുതരം മോഡലുകളും സ്വന്തമാക്കാൻ ഇവിടെ ആളുകളുണ്ടെന്ന് മനസിലാക്കിയ ഹാർലിയും (Harley Davidson) ട്രയംഫുമെല്ലാം (Triumph) 400 സിസി വിഭാഗത്തിൽ ബജറ്റ് ഫ്രണ്ട്ലി ബൈക്കുകളും കൊണ്ടുവന്ന കാലമാണ് ഇപ്പോൾ കടന്നുപോവുന്നത്. അതിനിടയിൽ ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി (Kawasaki) ഇതാ ഇന്ത്യയിലെ ഏറ്റവും വിലയുള്ള 400 സിസി ബൈക്കുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു മിഡ്-സൈസ് എസ്‌യുവി വരെ സ്വന്തമാക്കാനാവുന്ന വിലയിലാണ് സൂപ്പർബൈക്ക് അവതരിക്കപ്പെട്ടിരിക്കുന്നത്.

മോട്ടോർസൈക്കിൾ പ്രേമികൾ കാത്തിരുന്ന ഏറ്റവും പുതിയ നിഞ്ച ZX-4RR സൂപ്പർബൈക്കിനെയാണ് കവസാക്കി ഇന്ത്യക്കായി സമർപ്പിച്ചിരിക്കുന്നത്. പരിമിതമായ സംഖ്യകളിൽ മാത്രം ലഭ്യമാകുന്ന ഈ മോട്ടോർസൈക്കിളിന് 9.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ 400 സിസി ബൈക്കായി ഇത് മാറുന്നത്.

kawasaki-ninja-zx-4rr-launched-in-india-price-features-specs

എന്നാൽ കവസാക്കിയുടെ Z900 എന്ന പ്രീമിയം മോഡലിനേക്കാൾ 28,000 രൂപ കുറവാണ് പുതിയ നിഞ്ച ZX-4RR സൂപ്പർബൈക്കിന്. മുൻഗാമിയായ ZX-4R-പതിപ്പിനെ അപേക്ഷിച്ച് 4RR മോഡലിന് അധിക ഫീച്ചറുകളും ഒരു പുതിയ കളർ ഓപ്ഷനു ലഭിക്കുന്നു. ഡിസൈനിൻ്റെ കാര്യത്തിൽ ബൈക്ക് അതിന്റെ മുമ്പത്തെ മോഡലിന് സമാനമാണെങ്കിലും പെട്ടന്ന് തിരിച്ചറിയാനായി മെറ്റാലിക് ബ്ലാക്ക് കളർ ഓപ്ഷന് മുകളിൽ KRT എഡിഷൻ നിറങ്ങളാണ് ഇപ്പോൾ കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

ബൈക്കിൻ്റെ മെയിൻ ഫ്രെയിം ഒന്നുതന്നെയാണെങ്കിലും സസ്‌പെൻഷൻ സെറ്റപ്പ് വ്യത്യസ്തമാണ്. പൂർണമായി ക്രമീകരിക്കാവുന്ന റിയർ മോണോ-ഷോക്ക് സജ്ജീകരണത്തിനൊപ്പം പ്രീലോഡ്-അഡ്ജസ്റ്റബിൾ ഫ്രണ്ട് ഫോർക്കുകളും കവസാക്കി നിഞ്ച ZX-4RR സൂപ്പർബൈക്കിന് കിട്ടുന്നുണ്ട്. താരതമ്യപ്പെടുത്തുമ്പോൾ ZX-4R-ന് ക്രമീകരിക്കാൻ കഴിയാത്ത ഫ്രണ്ട് ഫോർക്കുകളും ഒരു റിയർ മോണോ-ഷോക്കുമായിരുന്നു ഉണ്ടായിരുന്നത്.

Kawasaki Ninja ZX-4RR Launched In India price Features Specs

ഇവ പ്രീലോഡ് അഡ്ജസ്റ്റബിലിറ്റി മാത്രമാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്. എന്നിരുന്നാലും 290 mm സെമി-ഫ്ലോട്ടിംഗ് ഫ്രണ്ട് ഡിസ്കുകളും 220 mm റിയർ ഡിസ്കും അടങ്ങുന്ന ബ്രേക്കിംഗ് സിസ്റ്റം ഒന്നുതന്നെയാണ്. ബൈക്കിന് ബൈഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും സ്റ്റാൻഡേർഡായി തന്നെ കവസാക്കി ഒരുക്കിയിട്ടുണ്ട്. മുൻഗാമിയിൽ ഈ ഫീച്ചർ ഓപ്ഷണൽ എക്സ്ട്രായായാണ് കമ്പനി നൽകിയിരുന്നത്.

ഫീച്ചറുകളുടെ കാര്യത്തിൽ നോർമൽ, സർക്യൂട്ട് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റൈഡോളജി ആപ്പ്, ഓൾ എൽഇഡി ലൈറ്റിംഗ്, സ്‌പോർട്‌സ്, റോഡ്, റെയിൻ ആൻഡ് റൈഡ് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, എബിഎസ് എന്നിങ്ങനെ സൂപ്പർബൈക്കുകൾക്ക് അത്യാവിശ്യമുള്ള എല്ലാ ഫീച്ചറുകളും കോർത്തിണക്കിയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.

Kawasaki Ninja ZX-4RR Launched In India price Features Specs

അതോടൊപ്പം തന്നെ ഡിസ്‌പ്ലേ മോഡലുകളോട് കൂടിയ 4.3 ഇഞ്ച് TFT ഡിസ്‌പ്ലേയും പുതിയ നിഞ്ച ZX-4RR മോഡലിൽ വന്നെത്തിയിട്ടുണ്ട്. 14,500 ആർപിഎമ്മിൽ 77 bhp പവറും 13,000 ആർപിഎമ്മിൽ 39 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ ലിക്വിഡ് കൂൾഡ്, 399 സിസി, ഇൻലൈൻ-ഫോർ എഞ്ചിനാണ് കവസാക്കി നിഞ്ച ZX-4RR മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. റാം എയർ ഉപയോഗിച്ച് പീക്ക് പവർ ഔട്ട്പുട്ട് 80 bhp ആയി ഉയർത്താനും കമ്പനിക്കായിട്ടുണ്ട്.

6-സ്പീഡ് ഗിയർബോക്സും ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വലിയ കവസാക്കി സ്‌പോർട്‌ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട പണിതീർത്ത നിഞ്ച ZX-4RR യൂത്തിനെ ആകർഷിക്കാൻ പ്രാപ്‌തമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ പറയാം. രാജ്യത്ത് പ്രീമിയം മോഡലുകളിലൂടെ നേട്ടം കൊയ്യുന്ന ജാപ്പനീസ് ബ്രാൻഡിന് പുതിയ മോഡലും കരുത്താവും.

More from DriveSpark

Article Published On: Tuesday, June 4, 2024, 9:58 [IST]
English summary
Kawasaki ninja zx 4rr launched in india price features specs
കൂടുതല്‍... #kawasaki #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X