ഹിമാലയന്റെ കച്ചോടം പൂട്ടിക്കാൻ കവസാക്കി, കുറഞ്ഞവിലയിൽ പുതിയ മെയിഡ് ഇൻ ഇന്ത്യ അഡ്വഞ്ചർ ടൂറർ

അഡ്വഞ്ചർ ടൂററുകളുടെ ഏറ്റവും നല്ല കാലമാണിത്. പണ്ട് റോഡിലൂടെ മാത്രം പോവാനാണ് ആളുകൾ ബൈക്ക് വാങ്ങിയിരുന്നതെങ്കിൽ ഇന്ന് കുന്നും മലയും താണ്ടാൻ വരെ മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്ന കാലഘട്ടമാണ് വന്നെത്തിയിരിക്കുന്നത്. പലതരത്തിലുള്ള എഡിവി ബൈക്കുകൾ ഇന്നുണ്ടെങ്കിലും ഇവരുടെയെല്ലാം അപ്പൻതമ്പുരാനായി അരങ്ങുവാഴുന്നത് റോയൽ എൻഫീൽഡ് ഹിമാലയനെയാണ്.

ഓൺ-റോഡിലും ഓഫ്-റോഡിലും ഒരേപോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കാനാവുന്നതാണ് ഹിമാലയന്റെ വിജയം. സെഗ്മെന്റ് കൈയടക്കാൻ പല വമ്പൻമാരും ഇക്കാലയളവിനുള്ളിൽ ശ്രമിച്ചെങ്കിലും തളരാതെ പിടിച്ചുനിൽക്കാൻ എൻഫീൽഡിനായി. എന്നാൽ ഇപ്പോഴിതാ സാക്ഷാൽ കവസാക്കി തന്നെ കളത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചിരിക്കുകയാണിപ്പോൾ. അതും മോഡലിനെ പൂർണമായും ഇന്ത്യയിൽ തന്നെ നിർമിക്കാനാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ തീരുമാനം.

Kawasaki Versys X 300 Made-In-India ADV Bike

അതായത് താങ്ങാനാവുന്ന വിലയോടെ കവസാക്കിയുടെ അഡ്വഞ്ചർ ബൈക്ക് ഇന്ത്യൻ വിപണിയിലെത്തുമെന്ന് സാരം. വെർസിസ് X 300 എന്നുപേരിട്ടിരിക്കുന്ന മോട്ടോർസൈക്കിളിനെ ഈ വർഷം ഫെബ്രുവരിയിൽ കമ്പനി പരീക്ഷണയോട്ടത്തിനും വിധേയമാക്കിയിരുന്നു. നിലവിൽ ഇന്ത്യൻ വിപണിയിലേക്കുള്ള അവതരണത്തിന്റെ സാധ്യതകൾ കമ്പനി വിലയിരുത്തി തീരുമാനം എടുക്കുകയും ചെയ്‌തതായാണ് വിവരം.

അങ്ങനെ ഈ വർഷം അവസാനത്തോടെ കവസാക്കി വെർസിസ് X 300 ഇന്ത്യയിലെത്തുകയും ചെയ്യും. ഉയർന്ന തലത്തിലുള്ള പ്രാദേശികവൽക്കരണം വരാനിരിക്കുന്ന കവസാക്കി എഡിവിയുടെ ഹൈലൈറ്റ് ആയിരിക്കും. ജാപ്പനീസ് നിർമാതാക്കളിൽ നിന്ന് മത്സരാധിഷ്ഠിത വിലനിർണയം കൂടിയാവുമ്പോൾ സംഗതി ഉഷാറാവുമെന്ന് തന്നെയാണ് വിലയിരുത്തൽ. നിഞ്ച 300, W175 എന്നിവയ്ക്ക് ശേഷം കവസാക്കി ഇന്ത്യയിൽ പണികഴിപ്പിക്കുന്ന മൂന്നാമത്തെ മോഡലായിരിക്കും ഇത്.

Kawasaki Versys X 300 Made-In-India ADV Bike

ബോഡി പാനലുകൾ, എഞ്ചിൻ, വീലുകൾ, ചില ഇലക്‌ട്രോണിക് ഭാഗങ്ങൾ തുടങ്ങിയ പ്രധാന ഘടകങ്ങൾക്കുള്ള ചെലവ് നിയന്ത്രിക്കാൻ ഇവയെല്ലാം പ്രാദേശികമായി ഇന്ത്യയിൽ തന്നെ നിർമിക്കും. നിഞ്ച 300 സ്പോർട്‌സ് ബൈക്കിലൂടെ പരിചിതമായ 296 സിസി ലിക്വിഡ് കൂൾഡ് ട്വിൻ-സിലിണ്ടർ എഞ്ചിൻ ആയിരിക്കും കവസാക്കി വെർസിസ് X 300 അഡ്വഞ്ചർ ടൂററിന് തുടിപ്പേകാൻ എത്തുക.

ഇത് 39 bhp കരുത്തിൽ പരമാവധി 26 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. എന്നിരുന്നാലും മൊത്തത്തിൽ മികച്ച അഡ്വഞ്ചർ ടൂറർ റൈഡിംഗ് അനുഭവത്തിനായി ഈ എഞ്ചിന്റെ ട്യൂണിംഗും ഗിയർ അനുപാതവും മാറ്റാൻ സാധ്യതയുണ്ട്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുമ്പ് ഇന്ത്യയിൽ കണ്ട ടെസ്റ്റ് പ്രോട്ടോടൈപ്പ് മോഡലിൽ വയർ-സ്‌പോക്ക് വീലുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് ഓഫ്-റോഡിംഗ് മികച്ചതാക്കാൻ സഹായിക്കുന്ന കാര്യമാണ്.

Kawasaki Versys X 300 Made-In-India ADV Bike

എന്നാൽ ഹിമാലയനിൽ നിന്നും വ്യത്യസ്തമായി ഇവ ട്യൂബ്‌ലെസ് സെറ്റപ്പായിരിക്കും അവതരിപ്പിക്കുക. ഫ്രണ്ട് വീൽ സൈസ് 19 ഇഞ്ചും റിയർ 17 ഇഞ്ചുമായിരിക്കും. സസ്പെൻഷനായി മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമായിരിക്കും കവസാക്കി വെർസിസ് X 300 അഡ്വഞ്ചർ ബൈക്കിന് കമ്പനി സമ്മാനിക്കുക. 2020-ൽ ബിഎസ്-VI എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഇതേ ബൈക്ക് വിപണിയിൽ ലഭ്യമായിരുന്നു.

എന്നാൽ ഉയർന്ന വില കാരണം അത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. അന്ന് കവസാക്കി വെർസിസ് X 300 അഡ്വഞ്ചറിന് 4.60 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വന്നിരുന്നത്. എന്നാൽ നിലവിൽ വിപണിയുടെ സ്വഭാവം മാറിയതും ഏതുതരത്തിലുള്ള ബൈക്കുകൾ സ്വന്തമാക്കാനും ഇവിടെ ആളുകളുള്ളതും ജാപ്പനീസ് ബ്രാൻഡിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

Kawasaki Versys X 300 Made-In-India ADV Bike

ഉയർന്ന തലത്തിലുള്ള പ്രാദേശികവൽക്കരണത്തോടെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന് അതിൻ്റെ എതിരാളികൾക്ക് തുല്യമായ വില തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ആഭ്യന്തര വിപണിയിൽ റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്ല്യു G 310 GD, ട്രയംഫ് സ്ക്രാംബ്ലർ 400 X എന്നിവയ്‌ക്കൊപ്പം കവസാക്കി വെർസിസ് X 300 മത്സരിക്കും.

More from DriveSpark

Article Published On: Sunday, April 28, 2024, 9:00 [IST]
English summary
Kawasaki versys x 300 made in india adv bike launch this year to rival royal enfield himalayan
കൂടുതല്‍... #കവസാക്കി #kawasaki #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X