45 കി.മീ. മൈലേജുള്ള കവസാക്കി ബൈക്ക് 1.22 ലക്ഷത്തിന് വാങ്ങാം, ഇങ്ങനൊരു മോഡലുണ്ടെന്ന് പലർക്കും അറിയില്ല

ബജാജിന്റെ (Bajaj) കൈപിടിച്ച് ഇന്ത്യയിലേക്ക് കടന്നുവന്ന ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളാണ് കവസാക്കി (Kawasaki). രണ്ട് ബ്രാൻഡുകളും കൈകോർത്ത് പുറത്തിറക്കിയ കാലിബർ (Caliber) നിരത്തുകളിൽ നിന്നും മാഞ്ഞുവെങ്കിലും ഇന്നും പലർക്കും ഈ മുതലിനെ ഓർമയുണ്ടാവും. ബജാജുമായുള്ള കൂട്ട്കെട്ട് എപ്പോഴോ പിരിഞ്ഞുവെങ്കിലും കവസാക്കി ഇന്ത്യയിൽ പടുത്തിയർത്തിയിരിക്കുന്ന ബ്രാൻഡ് ഇമേജ് ചെറുതല്ല. അതിന് സഹായകരമായത് നിഞ്ച പോലുള്ള സൂപ്പർ ബൈക്കുകളാണെന്ന് നിസംശയം പറയാം. പച്ച കളറിൽ നിരത്തുകളിൽ വിസ്‌മയം തീർക്കുന്ന മോഡലുകൾ വാങ്ങണനെന്ന് സ്വപ്നം കാണാത്ത യൂത്തൻമാരും നമുക്കിടയിൽ ഉണ്ടാവില്ല.

നിഞ്ചയിൽ ഒതുങ്ങുന്നതല്ല, ശരിക്കും ഇന്ത്യയിലെ കവസാക്കിയുടെ ബൈക്ക് നിര വളരെ വലുതാണ്. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ H2R പോലുള്ള സൂപ്പർ സ്‌പോർട്‌സ് ബൈക്കുകൾ, വെർസിസ് 650, എലിമിനേറ്റർ, വൾക്കാൻ S അർബൻ ക്രൂയിസറുകൾ, KLX 230 പോലുള്ള മോട്ടോക്രോസ് മോട്ടോർസൈക്കിളുകൾ എന്നിവയെല്ലാം കവസാക്കി വിപണനത്തിന് എത്തിക്കുന്നവയാണ്. എന്നാൽ ബ്രാൻഡിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്ക് ഏതാണെന്ന് പലർക്കുമറിയില്ല.

Kawasaki W175 The Most Affordable Bike From The Japanese Brand

ബേബി നിഞ്ചയായിരിക്കുമെന്ന് വിചാരിച്ചിരിക്കുന്നവർക്ക് വരെ തെറ്റും. കവസാക്കിയുടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്ക് W175 എന്ന റെട്രോ ക്ലാസിക് മോട്ടോർസൈക്കിളാണ് കേട്ടോ. 1.22 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുണ്ടേൽ കക്ഷിയെ വീട്ടിലെത്തിക്കാനാവും. സ്പോർട്സ് ബൈക്കുകളുടെ പ്രൌഢിയുമൊന്നും ഇല്ലെങ്കിലും വാങ്ങിയാൽ കവസാക്കിയുടെ പ്രീമിയം ബ്രാൻഡ് അനുഭവം നേടാൻ ആളുകൾക്കാവും.

രണ്ട് വേരിയൻ്റുകളിലായാണ് കവസാക്കി W175 ഇന്ത്യയിൽ വിൽക്കുന്നത്. W175 എന്ന് വിളിക്കപ്പെടുന്ന ബേസ് മോഡൽ സ്‌പോക്ക് റിം പോലുള്ള സാധാരണ ഫീച്ചറുകളുമായാണ് വരുന്നത്. ബ്ലാക്ക്, ബ്ലാക്ക്-റെഡ്, ബ്ലാക്ക്-ബ്ലൂ, ബ്ലാക്ക്-ഗ്രേ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഇനി ബ്ലാക്ക്-ഗ്രേ കളർ ഓപ്ഷനാണ് വേണ്ടതെങ്കിൽ 1.22 ലക്ഷം രൂപ മുതൽ 1.31 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില മുടക്കേണ്ടിയും വന്നേക്കാം.

Kawasaki W175 The Most Affordable Bike From The Japanese Brand

W175 സ്ട്രീറ്റാണ് രണ്ടാമത്തെ വേരിയന്റ്. ഇത് അലോയ് വീലുകൾ പോലെയുള്ള ചില മോഡേൺ ടെക്കുമായാണ് വരുന്നതെന്ന് പറയാം. ഗ്രീൻ, ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് സ്വന്തമാക്കാനാവുമെങ്കിലും 1.75 ലക്ഷം രൂപയാണ് മോഡലിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ഒരു ബജറ്റ് ടൂവീലറായതിനാൽ തന്നെ W175 ബൈക്കിന് ഒരു ചെറിയ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

ക്ലാസിക് മോട്ടോർസൈക്കിളിലെ രണ്ട് വാൽവുകളുള്ള 177 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, 4-സ്ട്രോക്ക് SOHC എഞ്ചിൻ പെർഫോമൻസിൽ ആരേയും നിരാശപ്പെടുത്തില്ലെന്ന ഉറപ്പും കവസാക്കി നൽകുന്നുണ്ട്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 12.8 bhp കരുത്തിൽ പരമാവധി 13.2 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. മൈലേജിലും ആള് ചില്ലറക്കാരനല്ല, ലിറ്ററിന് 45 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ തങ്ങളുടെ ക്ലാസിക് ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നത്.

Kawasaki W175 The Most Affordable Bike From The Japanese Brand

മൊത്തത്തിൽ W175 ക്ലാസിക്കായി തോന്നുന്നുവെന്ന് കവസാക്കി ഉറപ്പുവരുത്തിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും പരന്ന സീറ്റും ഉള്ള ആധുനിക റെട്രോ ഡിസൈനാണ് ഇതിൻ്റെ സവിശേഷത. പീഷൂട്ടർ-ടൈപ്പ് എക്‌സ്‌ഹോസ്റ്റ് രസകരമായി തോന്നുകയും ബൈക്കിൻ്റെ റെട്രോ സൗന്ദര്യം വർധിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ W175 തികച്ചും സാധാരണക്കാരനാണെന്ന് വേണം പറയാൻ.

ലൈറ്റിംഗിനായി ഹാലൊജൻ ബൾബുകളാണ് ഹെഡ്‌ലൈറ്റിലും ടെയിൽ ലൈറ്റിലും ഇൻഡിക്കേറ്ററിലും എല്ലാം ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ബൈക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് പോഡും കവസാക്കി അവതരിപ്പിക്കുന്നു. ഫ്യൂവൽ ഗേജും ഓഡോമീറ്റർ റീഡിംഗും പ്രദർശിപ്പിക്കുന്നതിന് പോഡിൻ്റെ അടിയിൽ ഒരു ചെറിയ സ്‌ക്രീനോടുകൂടിയ അനലോഗ് സ്പീഡോമീറ്ററാണിത്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ W175, W175 സ്ട്രീറ്റ് എന്നീ രണ്ട് വേരിയന്റുകളിലും 270 mm സിംഗിൾ ഫ്രണ്ട് ഡിസ്ക്കും പിന്നിൽ 110 mm മെക്കാനിക്കൽ ഡ്രം ബ്രേക്കുമാണ് വിന്യസിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി സിംഗിൾ-ചാനൽ എബിഎസും കവസാക്കിയുടെ ബജറ്റ് മോഡലിൽ ഒരുക്കിയിട്ടുണ്ട്. സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമാണ് കൊടുത്തിരിക്കുന്നത്. ബൈക്കിന് 152 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണുള്ളതും.

More from DriveSpark

Article Published On: Saturday, November 9, 2024, 13:45 [IST]
English summary
Kawasaki w175 most affordable bike from the japanese brand check out the details
കൂടുതല്‍... #kawasaki #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X