110 കി.മീ. റേഞ്ചുമായി ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ ഈയാംപാറ്റ, 69,990 രൂപയ്ക്ക് ഇ-ലൂണ വാങ്ങാം

കാലങ്ങൾക്കും മുമ്പേ ഇന്ത്യയെ വിസ്‌മയിപ്പിച്ച വാഹനമായിരുന്നു കൈനറ്റിക് ലൂണ. ബൈക്കുമല്ല, സ്‌കൂട്ടറുമല്ലാത്ത ശൈലിയിൽ ഒരുങ്ങി ആളുകളെ കൈയിലെടുത്ത രാജ്യത്തെ ആദ്യത്തെ മോപ്പഡായിരുന്നു ഇത്. ഇൻ ഹരിഹർ നഗറിൽ നായികയുടെ കൂടെയെല്ലാം ഈ വണ്ടികണ്ടിട്ടുള്ളവരായിരിക്കും ഇന്നത്തെ തലമുറ. പക്ഷേ ഇതെന്താണെ് സംഭവമെന്ന് പലരും ചിന്തിച്ചിട്ടുമുണ്ടാവും.

ചൽ മേരി ലൂണ എന്ന പരസ്യ വീഡിയോയെല്ലാം എന്തായാലും അക്കാലത്ത് വലിയ ഓളമുണ്ടാക്കിയാണ് കടന്നുപോയത്. 1970-80 കാലഘട്ടത്തിൽ ഉണ്ടായിരുന്നവർക്ക് മറക്കാനാവാത്ത ലൂണ ശരിക്കും പ്രായോഗികതയുടെ മറ്റൊരു മുഖമായിരുന്നു. ആവശ്യമെങ്കിൽ സൈക്കിൾ പോലുള്ള പെഡലുകൾ നൽകിക്കൊണ്ട് സവാരി ചെയ്യാൻ എളുപ്പമുള്ള സംവിധാനമാണ് പണ്ടുകാലത്ത് ലൂണ ഹിറ്റാവാൻ കാരണമായ ഒരു കാരണം.

Kinetic Luna Electric Mopped Launched In India

ഇപ്പോൾ ഒരുതിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായി അല്ലേ. എന്തായാലും കഴിഞ്ഞുപോയ കാലം തിരികെ പിടിക്കാനായി ഇലക്ട്രിക് വേഷമണിഞ്ഞാണ് ലൂണ മടക്കടിക്കറ്റ് എടുത്തിരിക്കുന്നത്. ഇ-സ്‌കൂട്ടറുകൾ വൻ ഓളമുണ്ടാക്കുന്നതിനിടയിൽ ലൂണയ്ക്ക് ഭാവിയുണ്ടോയെന്ന് വരും ദിവസങ്ങളിൽ അറിയാൻ കഴിയും. എന്തായാലും 500 രൂപ ടോക്കൺ തുകയ്ക്ക് ഇ-ലൂണയുടെ ബുക്കിംഗ് ജനുവരി 26 മൂതൽ ആരംഭിച്ചതായി കൈനറ്റിക് ഗ്രീൻ അറിയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് അവതരണവും വില പ്രഖ്യാപനവും കമ്പനി ഇപ്പോൾ നടത്തിയിരിക്കുന്നത്. കൈനറ്റിക് ഗ്രീൻ ഇ-ലൂണയെ ഇന്ത്യയിൽ 69,990 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ലളിതവും പ്രയോജനപ്രദവുമായ രൂപകൽപ്പനയാണ് വാഹനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പണ്ടത്തെ പെട്രോൾ മോപ്പഡിലുണ്ടായിരുന്ന പെഡലുകൾ ഒഴിവാക്കിയാണ് ഇത്തവണ ഇവിയായി പിറവിയെടുത്തിരിക്കുന്നത്.

Kinetic Luna Electric Mopped Launched In India

റെഡ്, ബ്ലൂ, യെല്ലോ, ഗ്രീൻ, ബ്ലാക്ക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളാണ് കൈനറ്റിക് ഇ-ലൂണക്കൊപ്പം വാഗ്‌ദാനം ചെയ്യുന്നത്. കമ്പനിയുടെ എല്ലാ ഡീലർഷിപ്പുകളിൽ നിന്നും ഇലക്ട്രിക് മോപ്പഡിനായുള്ള ഡെലിവറി ഉടൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചെങ്കിലും കൃത്യമായ തീയതിയൊന്നും വെളിപ്പെടുത്തിയിട്ടില്ല. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്നും ഇ ലൂണ വാങ്ങാമെന്നത് കൂടുതൽ പ്രായോഗികമാക്കുന്ന കാര്യമാണ്.

ഇ-ലൂണയ്ക്ക് 90 കിലോഗ്രാം മാത്രമാണ് ഭാരം വരുന്നതെങ്കിലും 150 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുമെന്നാണ് കൈനറ്റിക് അവകാശപ്പെടുന്നത്. കൂടാതെ 760 മില്ലീമീറ്ററിന്റെ ചെറിയ സീറ്റ് ഹൈറ്റാണുള്ളതെങ്കിലും ഏതുതരക്കാർക്കും ഓടിക്കാൻ വളരെ എളുപ്പവും സൗഹൃദപരവുമായാണ് ലൂണ ഇലക്ട്രിക് പണികഴിപ്പിച്ചിരിക്കുന്നത്. അധിക സ്റ്റോറേജ് സ്ഥലത്തിനായി പിൻസീറ്റ് നീക്കം ചെയ്യാവുന്നതാണെന്നും കമ്പനി പറയുന്നു.

Kinetic Luna Electric Mopped Launched In India

2kWh ബാറ്ററി പായ്ക്കാണ് ഇ-ലൂണയുടെ ഹൃദയം. 2.2kW, 22 Nm torque എന്നിവ നൽകുന്ന ഹബ്-മൗണ്ടഡ് മോട്ടോറാണ് കൈനറ്റിക് ഇ-ലൂണയെ മുന്നോട്ടു നയിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 110 കിലോമീറ്റർ വരെ റേഞ്ച് നൽകാനും പ്രാപ്‌തമാണെന്ന് വേണം പറയാൻ. വാഹനം പൂർണമായി ചാർജ് ചെയ്യാൻ വെറും 4 മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരിക. ഇലക്ട്രിക് മോപ്പഡിന് പരമാവധി കൈവരിക്കാനാവുന്ന വേഗം 50 കിലോമീറ്ററാണ്.

ഇ-ലൂണ വാങ്ങുന്ന വിലയിൽ പോർട്ടബിൾ ചാർജറും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ 1.7 kWh, 3.0 kWh ബാറ്ററി ശേഷിയുള്ള രണ്ട് വേരിയൻ്റുകളിൽ കൂടി മോപ്പഡ് ലഭ്യമാകും. 3.0 kWh മോഡൽ ഒറ്റ ചാർജിൽ 150 കി.മീ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ട്യൂബുലാർ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ലൂണ ഇലക്ട്രിക്കിന്റെ സസ്പെൻഷനായി മുന്നിൽ ഒരു ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് കൈനറ്റിക് ഗ്രീൻ നൽകിയിരിക്കുന്നത്.

Kinetic Luna Electric Mopped Launched In India

ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത് രണ്ടറ്റത്തും ഡ്രം ബ്രേക്കുകളാണ്. ട്യൂബ്-ടൈപ്പ് ടിവിഎസ് യൂറോഗ്രിപ്പ് ടയറുകളുള്ള സ്‌പോക്ക്ഡ് 16 ഇഞ്ച് വീലിലാണ് ഇ-ലൂണ വിപണിയിൽ എത്തുന്നത്. ഒരു അടിസ്ഥാന ഇലക്ട്രിക് ടൂവീലറായാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും മികച്ച സവിശേഷതകളാലും വാഹനം സമ്പന്നമാണ്. ഡിജിറ്റൽ ഡാഷ്, 3 റൈഡിംഗ് മോഡുകൾ, ഒരു യുഎസ്ബി ചാർജിംഗ് പോർട്ട്, കൂടാതെ ഒരു സൈഡ് സ്റ്റാൻഡ് കട്ട്-ഓഫ് എന്നിവയെല്ലാം ഇ-ലൂണയിലുണ്ടെന്ന് കൈനറ്റിക് ഉറപ്പുവരുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, February 7, 2024, 18:51 [IST]
English summary
Kinetic luna electric moped launched in india price battery range features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X