ഓലയുടെ ഉറക്കം പോവും; 59,999 രൂപയ്ക്ക് 150 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ഓലയും (Ola) ഏഥറുമെല്ലാം (Ather) കടന്നുവരുന്നതിന് മുമ്പ് എത്തിയവരാണ് കൊമാകി (Komaki). ഇവികൾ എന്നു കേൾക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്ക് ഓടിയെത്തുന്ന ആദ്യ പേരുകളിൽ ഒന്നായി മാറാൻ സ്റ്റാർട്ടപ്പ് കമ്പനിക്കായിട്ടുണ്ട്. പലയിടത്തും ഷോറൂമുകളുള്ള കൊമാകി അർബൻ, റൂറൽ മേഖലയിലെ ജനപ്രിയ ഇവി ബ്രാൻഡുകളിൽ ഒന്നാണെന്ന് നിസംശയം പറയാം. വിപണിയിലെ മറ്റ് ചില പ്രമുഖരെ പോലെ കംപ്ലയിന്റുകളൊന്നുമില്ലാത്ത ഇലക്ട്രിക് ടൂവീലർ (Electric Two Wheeler) നോക്കുന്നവർക്ക് ധൈര്യമായി കൊമാകി ഇവി മോഡലുകൾക്ക് കൈകൊടുക്കാം.

താങ്ങാനാവുന്ന വിലയും കിടിലൻ റേഞ്ചും ഒപ്പം വിശ്വാസവുമാണ് കൊമാകിയുടെ മുഖമുദ്ര. ഇപ്പോഴിതാ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിനായി കമ്പനി ഇപ്പോഴിതാ പുത്തനൊരു ഇലക്ട്രിക് സ്‌കൂട്ടറുമായി വിപണിയിൽ എത്തിയിരിക്കുകയാണ്. എംജി പ്രോ ലിഥിയം സീരീസാണ് കമ്പനിയുടെ നിരയിലേക്ക് എത്തിയിരിക്കുന്ന പുത്തൻ അതിഥി. 59,999 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് മോഡൽ വാങ്ങാനാവുക.

Komaki MG PRO Electric Scooter Launched

ഇലക്ട്രിക് വാഹന നിർമeതാക്കളുടെ തന്ത്രപ്രധാനമായ 'ഹർ ഘർ കൊമാകി' ക്യാമ്പയിനിലെ ഏറ്റവും പുതിയ ഓഫറാണ് എംജി പ്രോ ലിഥിയം. ദൈനംദിന ഗാർഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിൽ ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇടംപിടിച്ചിരിക്കുന്നത്. എംജി പ്രോ Li, എംജി പ്രോ V, എംജി പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് സ്കൂട്ടർ സ്വന്തമാക്കാനാവുക.

ലോ സ്പീഡ് Li വേരിയന്റിന് 1.75 kW ശേഷിയുള്ള ബാറ്ററി പായ്ക്കാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 75 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് കൊമാകി പറയുന്നത്. അതേസമയം രണ്ടാമത്തെ V മോഡലിന് ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് നൽകാനാവുന്ന 2.2 kW ബാറ്ററിയാണ് ലഭിക്കുക.

പ്രോ പ്ലസിലേക്ക് വന്നാൽ 2.7 kW ബാറ്ററിയുമായി വരുന്ന ഇവിക്ക് പൂർണ ചാർജിൽ 150 കി.മീ വരെ ഓടാനാവും. ചാർജിംഗിലേക്ക് നോക്കിയാൽ 4 മുതൽ 5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കൊമാകി അവകാശപ്പെടുന്നത്. കൊമാകി എംജി പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പായ്ക്കിനുള്ളിൽ ഉപയോഗിച്ചിരിക്കുന്നത് ഫെറോ-ഫോസ്ഫേറ്റ് സാങ്കേതികവിദ്യയാണ്. പ്രശ്‌നങ്ങളോ തകരാറുകളോ നേരത്തെ കണ്ടുപിടിക്കാൻ 30-ലധികം സെൻസറുകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.

ഈ സ്കൂട്ടറിൽ ഒരു ഓട്ടോ-റിപ്പയർ ഫീച്ചർ വരെ കൊമാകി സജ്ജീകരിച്ചിട്ടുണ്ട്. സംഭവിക്കാനിടയുള്ള ചെറിയ പ്രശ്നങ്ങൾ സ്വയമേവ പരിഹരിക്കാൻ ഇത് സഹായിക്കും. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ അഡ്വാൻസ് റീജൻ, പാർക്കിംഗ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് അസിസ്റ്റ് എന്നിവയുള്ള വയർലെസ് കൺട്രോളർ ഉൾപ്പെടെ നിരവധി സവിശേഷതകളുമായാണ് ഇലക്ട്രിക് സ്കൂട്ടർ വരുന്നത്.

കൊമാകി എംജി പ്രോയിലെ മോട്ടോർ ഒരു BLDC ഹബ് മൗണ്ടഡ് യൂണിറ്റാണ്. ഡിജിറ്റൽ മാട്രിക്സ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനൊപ്പം വയർലെസ് ആയി അപ്ഡേറ്റ് ചെയ്യാനുള്ള കഴിവ് സ്കൂട്ടറിനുണ്ട്. ലോക്ക് ബൈ റിമോട്ട് ഫംഗ്‌ഷൻ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, റിപ്പയർ സ്വിച്ച്, ടെലിസ്‌കോപ്പിക് ഷോക്കർ, സെൽഫ് ഡയഗ്നോസിസ്, ആൻ്റി-തെഫ്റ്റ് ലോക്ക്, മൊബൈൽ ചാർജിംഗ് സ്ലോട്ട് എന്നിവയുൾപ്പെടെ ചില അധിക ഫീച്ചറുകളും പുത്തൻ ഇലക്ട്രിക് സ്‌കൂട്ടറിൽ ലഭ്യമാണ്.

വാറണ്ടിയുടെ കാര്യത്തിലും കൊമാകി അടിപൊളിയാണ് കേട്ടോ. സ്കൂട്ടറിൻ്റെ ലിഥിയം വേരിയൻ്റിനൊപ്പം ഓഫർ ചെയ്യുന്ന ചാർജറിന് 1 വർഷത്തെ വാറണ്ടിയും മോട്ടോർ, ബാറ്ററി, കൺട്രോളർ എന്നിവയ്‌ക്ക് 3 വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറണ്ടിയും കമ്പനി നൽകുന്നുണ്ട്. കോമാകി എംജി പ്രോ ലിഥിയം Li വേരിയൻ്റിന് 59,999 രൂപയും V മോഡലിന് 69,999 രൂപയും, പ്രോ പ്ലസ് വേരിയൻ്റിന് 74,999 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

More from DriveSpark

Article Published On: Tuesday, November 26, 2024, 19:24 [IST]
English summary
Komaki mg pro electric scooter launched price starts from rs 59999 details inside
കൂടുതല്‍... #electric scooter #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X