പെട്രോൾ സ്‌കൂട്ടറിന്റെ പകുതി വിലയേയുള്ളൂ, 57,999 രൂപയ്ക്ക് 117 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയും ഇന്ത്യയിലെ ഇലക്‌ട്രിക് ടൂവീലർ വിഭാഗത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. രാജ്യത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്ന ആക്‌ടിവയുടെ വൈദ്യുത പതിപ്പിനൊപ്പം മറ്റൊരു മോഡലും കമ്പനി സർപ്രൈസായി കൊണ്ടുവന്നിട്ടുണ്ട്. ഇവയുടെ വിൽപ്പന അടുത്ത കൊല്ലമായിരിക്കും കമ്പനി തുടങ്ങുകയെന്നാണ് വിവരം. പക്ഷേ അതിന് മുമ്പായി ചില സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ കളംപിടിക്കാനായി പുത്തൻ മോഡലുകളെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ ലെക്‌ട്രിക്‌സ് ഇവിയാണ് എൻഡ്യുറോ എന്നൊരു ഇലക്ട്രിക് സ്‌കൂട്ടർ (Lectrix NDuro Electric Scooter) ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

താങ്ങാനാവുന്ന വിലയും കിടിലൻ ഡിസൈനുമാണ് ലെക്‌ട്രിക്‌സ് എൻഡ്യുറോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകത. എൻഡ്യുറോ 2.0, എൻഡ്യുറോ 3.0 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇവി വിപണിയിൽ എത്തുന്നതും. ഇവയ്ക്ക് യഥാക്രമം 84,999 രൂപ, 94,999 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയിട്ടിരിക്കുന്നത്. താങ്ങാനാവുന്ന വിലയുള്ളതിനാൽ മോഡൽ വരും ദിവസങ്ങളിൽ ചർച്ചയായേക്കും.

Lectrix NDuro Electric Scooter Launched In India

ലെക്‌ട്രിക്‌സ് എൻഡ്യുറോ ഇവിയുടെ രണ്ട് വേരിയന്റും തമ്മിലുള്ള പ്രധാന വ്യത്യാസം വരുന്നത് ബാറ്ററി പായ്ക്കിന്റെ വലിപ്പത്തിലാണ് വരുന്നത്. ഇനി ബാറ്ററി വാങ്ങാൻ താത്പര്യമില്ലാത്തവർക്ക് ബാറ്ററി ലീസ് ഓപ്ഷനും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ഈ പ്ലാനിനൊപ്പം എൻഡ്യുറോ 2.0 വേരിയന്റ് 57,999 രൂപയ്ക്ക് സ്വന്തമാക്കാനാവും. ബാറ്ററി ലീസിൻ്റെ സബ്‌സ്‌ക്രിപ്‌ഷൻ തുക പ്രതിമാസം 999 രൂപ മുതലാണ് ആരംഭിക്കുന്നത്.

എൻഡ്യുറോ ഇവിക്കായുള്ള ബുക്കിംഗ് ഡിസംബർ ഏഴിന് ആരംഭിക്കുമെന്നും ലെക്‌ട്രിക്‌സ് അറിയിച്ചിട്ടുണ്ട്. കരുത്തുറ്റതും പരുക്കനുമായ ഡിസൈൻ യുവാക്കളെ ആകർഷിക്കാൻ പ്രാപ്‌തമാണ്. മുൻവശത്ത് ബോൾഡ് ഫ്രണ്ട് ഏപ്രോണോടുകൂടിയ ഷാർപ്പ് ലുക്ക് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒരു യുണീക് സ്റ്റൈൽ പിടിക്കാൻ ഓൾ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും ഇലക്ട്രിക് സ്കൂട്ടറിന് ലഭിക്കുന്നു.

ഹെഡ്‌ലൈറ്റ് കൗളിലാണ് ഇൻഡഗ്രേറ്റഡ് ഇൻഡിക്കേറ്ററുകളും ഒരുക്കിയിരിക്കുന്നത്. കൂടുതൽ പ്രായോഗികമാക്കാൻ 42 ലിറ്റർ ബൂട്ട് കപ്പാസിറ്റിയും എൻഡ്യൂറോയ്ക്ക് കൊടുത്തിട്ടുണ്ട്. ഫീച്ചറുകളിലും ആള് ധാരാളിയാണ് കേട്ടോ. ഇലക്ട്രിക് സ്കൂട്ടറിന്റെ ബേസ് വേരിയന്റിൽ 5 ഇഞ്ച് കളർ സെഗ്മെൻ്റഡ് എൽസിഡി സ്ക്രീൻ കൊടുത്തപ്പോൾ, ടോപ്പ് എൻഡ് മോഡലിൽ 5-ഇഞ്ച് TFT സ്ക്രീനാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

മൊബൈൽ ആപ്പ് കണക്റ്റിവിറ്റി റൈഡ് അനലിറ്റിക്‌സ്, ബാറ്ററി സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എന്നിവയെല്ലാം രണ്ട് ക്ലസ്റ്ററിലും ലഭ്യമാവും. സേഫ്റ്റി ഫീച്ചറുകളിലേക്ക് നോക്കിയാൽ രണ്ട് പതിപ്പുകളും ഹിൽ-ഹോൾഡ് അസിസ്റ്റ്, റിവേഴ്സ് മോഡ്, തെഫ്റ്റ് അലേർട്ടുകൾ, ഒരു സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് മെക്കാനിസം തുടങ്ങിയ സവിശേഷതകളോടെയാണ് വരുന്നത്. 2.3 kWh, 3 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് NDuro വാഗ്ദാനം ചെയ്യുന്നത്.

2.3 kWh ബാറ്ററിയുള്ള ലെക്‌ട്രിക്‌സ് എൻഡ്യുറോ 2.0 വേരിയന്റ് സിംഗിൾ ചാർജിൽ 90 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 3 kWh ബാറ്ററി പായ്ക്കുമായി വരുന്ന 3.0 മോഡൽ ഒറ്റ ചാർജിൽ 117 കിലോമീറ്റർ വരെ ഓടാൻ പ്രാപ്‌തമാണ്. രണ്ട് വേരിയൻ്റുകളിലും 2.4 kW ഇലക്ട്രിക് മോട്ടോറാണ് കമ്പനി ജോടിയാക്കിയിരിക്കുന്നത്. ഇത് സ്‌കൂട്ടറിന് 65 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനും അനുവദിക്കുന്നു.

5.1 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാനും തങ്ങളുടെ പുത്തൻ ഇലക്‌ട്രിക് സ്കൂട്ടറിനാവുമെന്നാണ് ലെക്ട്രിക്‌സ് അവകാശപ്പെടുന്ന മറ്റൊരു കാര്യം. SAR ഗ്രൂപ്പിന്റെ ഇലക്‌ട്രിക് മൊബിലിറ്റി വിഭാഗമായ ലെക്‌ട്രിക്‌സ് ഇവി കുറച്ചുകാലമായി ഇന്ത്യൻ വൈദ്യുത വാഹന രംഗത്ത് പ്രവർത്തിച്ചു വരുന്നവരാണ്. എൻഡ്യുറോ കൂടാതെ LXS G2.0, LXS G3.0 എന്നീ ജനപ്രിയ സ്‌കൂട്ടറുകളും കമ്പനിയുടെ നിരയിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 4, 2024, 15:41 [IST]
English summary
Lectrix nduro electric scooter launched in india price features battery range
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X