1 കി.മീ. ഓടാൻ 25 പൈസ മതി, ഗിയറുള്ള ഇലക്‌ട്രിക് ബൈക്ക് ബുക്ക് ചെയ്‌തവർക്ക് വണ്ടി കൊടുത്ത് തുടങ്ങി കമ്പനി

ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളും ഇന്ത്യക്കാരുടെ മനസ് കീഴടക്കി മുന്നേറുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാനാവുന്നത്. ചില പ്രമുഖ ബ്രാൻഡുകളുടെ വൈദ്യുത സ്‌കൂട്ടറുകളെ പോലെ വലിയ കംപ്ലയിന്റില്ലെന്നതും ഓടിക്കാനും കൊണ്ടുനടക്കാനും നല്ല സമുഖമാണെന്നതുമെല്ലാം ഈ മോഡലുകളിലേക്ക് ആളുകെ ആകർഷിക്കുന്നുമുണ്ട്. ഗിയറില്ലാ, സൗണ്ടില്ലാ എന്നൊക്കെ പരാതി പറഞ്ഞിരുന്നവർ പോലും മാറി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഗിയർബോക്‌സുള്ള ആദ്യത്തെ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയവരാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള മാറ്റർ ഗ്രൂപ്പ്. ഏറയിലൂടെ അങ്ങനെ ഞെട്ടിച്ച കമ്പനി ഇലക്ട്രിക് വാഹനങ്ങൾക്ക് എന്തിനാ ഗിയറെന്ന് ചോദിച്ചെത്തിയവർക്കുള്ള മറുപടിയും ഇതിലൂടെ കൊടുത്തു.

വിപണിയിൽ അവതരിപ്പിച്ചിട്ട് കാലം ഇമ്മിണിയായെങ്കിലും ഇതുവരെ നിരത്തിലേക്കിറങ്ങി കണ്ടില്ലല്ലോയെന്ന് ചിന്തിക്കുന്നവരുടെ എണ്ണവും വലുതായിരുന്നു. എന്നാൽ ഇപ്പോഴിതാ 5000, 5000 പ്ലസ് എന്നീ രണ്ട് വേരിയന്റുകളിൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്ന ഏറ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് മാറ്റർ ഗ്രൂപ്പ്. അടുത്തിടെ ഉദ്ഘാടനം ചെയ്ത ബ്രാൻഡിൻ്റെ അഹമ്മദാബാദ് എക്‌സ്പീരിയൻസ് സെന്ററിൽ നിന്നാണ് ഡെലിവറിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്.

Matter Aera 5000 Electric Bike Delivery Started In India

നേരത്തെ ഇലക്ട്രിക് ബൈക്കിന്റെ വിതരണം ഈ വർഷം ഒന്നാം പാദത്തിൽ ആരംഭിക്കാനായിരുന്നു കമ്പനി ആദ്യം തീരുമാനിച്ചിരുന്നത്. എങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പദ്ധതി വൈകുകയായിരുന്നു. മാനുവൽ ഗിയർ ഷിഫ്റ്റിംഗ് സംവിധാനമുള്ള ഒരേയൊരു ഇലക്ട്രിക് മോട്ടോർസൈക്കിളാണ് മാറ്റർ ഏറ. രണ്ട് വ്യത്യസ്‌ത വേരിയൻ്റുകളിൽ വിപണനം ചെയ്യുന്ന മോഡലിന് യഥാക്രമം 1.74 ലക്ഷം, 1.84 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

വരുന്ന വർഷത്തിൽ രണ്ട് അധിക വേരിയൻ്റുകൾ അവതരിപ്പിക്കാനാണ് നിർമാതാവ് ഉദ്ദേശിക്കുന്നത്. 10 kW (13.4 bhp) പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് മോഡലുകൾക്കും തുടിപ്പേകുന്നത്. ഗിയർബോക്‌സുള്ള രാജ്യത്തെ ആദ്യ ഇ-ബൈക്കായ മാറ്റർ ഏറ 2023 ഓട്ടോ എക്സ്പോയിലാണ് അവതാരമെടുത്തത്. പിന്നീട് ഇലക്ട്രിക് മോട്ടോർസൈക്കിളായ ഏറയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 40,000 ബുക്കിംഗുകൾ ലഭിച്ചതായും മാറ്റർ വെളിപ്പെടുത്തിയിരുന്നു.

Matter Aera 5000 Electric Bike Delivery Started In India

നിലവിൽ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്പ്കാർട്ട് വഴിയുമാണ് വാഹനത്തിനായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത്. വെറും ആറ് സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ മാറ്റർ ഇലക്ട്രിക് ബൈക്കിന് സാധിക്കും. സിംഗിൾ ചാർജിൽ 125 കിലോമീറ്റർ വരെ റേഞ്ച് വരെ ഇവിക്ക് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. അതായത് 1 കിലോമീറ്റർ ഓടാൻ ഇവിക്ക് വെറും 25 പൈസ മതിയാവും.

ലിക്വിഡ്-കൂൾഡ് ബാറ്ററി പായ്ക്കും പവർട്രെയിനും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ബൈക്ക് ഹീറ്റ് മാനേജ്‌മെന്റിനെ സഹായിക്കുകയും ബാറ്ററിയുടെ പ്രകടനവും ആയുസും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഏത് സ്റ്റാൻഡേർഡ് 5-amp സോക്കറ്റും ഉപയോഗിച്ച് ഏറ ചാർജ് ചെയ്യാമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആർഎൽ, സൈഡ് കൗളുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, പില്യണ്‍ റൈഡര്‍ക്കുള്ള സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ.

Matter Aera 5000 Electric Bike Delivery Started In India

നാവിഗേഷൻ, സംഗീതം, കോളുകൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിലേക്ക് ആക്‌സസ് നൽകുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൺസോളാണ് ഫീച്ചറുകളിൽ പ്രധാനി. റിമോട്ട് ലോക്ക്/അണ്‍ലോക്ക്, ജിയോഫെന്‍സിംഗ്, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ്, വെഹിക്കിള്‍ ഹെല്‍ത്ത് മോണിറ്ററിംഗ്, വിശദമായ റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, പ്രോക്സിമിറ്റി അധിഷ്ഠിത കീ ഫോബ്, പാസീവ് കീലെസ് എന്‍ട്രി സിസ്റ്റം പോലുള്ള മറ്റ് കാര്യങ്ങളും ഇവിയിൽ ലഭ്യമാണ്.

അതോടൊപ്പം 3 വർഷത്തെ റോഡ്‌സൈഡ് ബാറ്ററി അസിസ്റ്റൻസും 3 വർഷത്തെ AMC ലേബർ സഹിതവും ഉപഭോക്താക്കൾക്ക് ലഭിക്കും. അങ്ങനെ മൊത്തത്തിൽ ഒരു വിസ്‌മയമാണ് ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്നു പറയാതെ വയ്യ. ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിൽ ടോർക്ക് ക്രാറ്റോസ് R, റിവോൾട്ട് RV400, ഒബെൻ റോർ എന്നിവയുമായാണ് മാറ്റർ ഏറ ഇവിയുടെ മത്സരം.

More from DriveSpark

Article Published On: Monday, October 14, 2024, 9:42 [IST]
English summary
Matter aera 5000 electric bike delivery started in india details inside
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X