25 പൈസക്ക് 1 കി.മീ. പോവാം, ഈ ബൈക്ക് ബുക്ക് ചെയ്‌തവർക്കുള്ള സന്തോഷ വാർത്തയുമായി കമ്പനി

ഏതുതരം മോഡലുകളായാലും ഇലക്‌ട്രിക് വാഹനങ്ങൾ (Electric Vehicles) വാങ്ങാൻ ഇപ്പോൾ ആളുകൾ ഇരച്ചെത്തുന്നുണ്ട്. ടൂവീലർ വിഭാഗത്തിൽ സ്‌കൂട്ടറുകളാണ് താരമെങ്കിലും ഇപ്പോൾ മോട്ടോർസൈക്കിളുകളും വൈദ്യുത രംഗത്തേക്ക് കാര്യമായി ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. റിവോൾട്ട് (Revolt) വെട്ടിയ വഴിയിലൂടെ പിന്നീട് ധാരാളം ബ്രാൻഡുകളാണ് ഇ-ബൈക്ക് വിഭാഗത്തിലേക്ക് കടന്നുവന്നത്.

ഇക്കൂട്ടത്തിലെ വ്യത്യസ്‌തനാണ് മാറ്റർ ഏറ എന്ന ഇലക്‌ട്രിക് മോട്ടോർസൈക്കിൾ. രാജ്യത്തെ ആദ്യ ഗിയറുള്ള ഇ-ബൈക്ക് എന്ന സവിശേഷതയുമായാണ് മാറ്റര്‍ തങ്ങളുടെ ആദ്യ ഇവിയായ ഏറയെ പുറത്തിറക്കിയത്. ഇലക്ട്രിക് വാഹനങ്ങൾക്ക് എന്തിനാ ഗിയറെന്ന് ചോദിച്ചെത്തിയവർക്കുള്ള മറുപടിയായിരുന്നു മാറ്ററിന്റെ പിറവി. വിപണിയിൽ അവതരിപ്പിച്ചിട്ട് കാലം ഇമ്മിണിയായെങ്കിലും ഇതുവരെ നിരത്തിലേക്കിറങ്ങി ആളുകളെ പരിചയപ്പെടാൻ വാഹനത്തിനായിട്ടില്ലെന്നതാണ് സത്യം.

Matter Aera Electric Bike Deliveries To Begin From This Festive Season

എന്നാൽ ഇനി അധികം മുഷിപ്പിക്കാതെ 2024 ലെ ഉത്സവ സീസണിൽ തങ്ങളുടെ ഏറ മോട്ടോർസൈക്കിളിൻ്റെ ഡെലിവറി ആരംഭിക്കുമെന്ന് മാറ്റർ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. നേരത്തെ ഇലക്ട്രിക് ബൈക്കിന്റെ വിതരണം ഈ വർഷം ഒന്നാം പാദത്തിൽ ആരംഭിക്കാനായിരുന്നു കമ്പനി ആദ്യം തീരുമാനിച്ചിരുന്നത്. 5000, 5000 പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കിയിരുന്നത്.

ഇവയ്ക്ക് യഥാക്രമം 1.74 ലക്ഷം രൂപയും 1.84 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വന്നിരുന്നത്. കാത്തിരിപ്പിന്റെ എണ്ണം കൂടിയെങ്കിലും വിലയൊന്നും കുറക്കാൻ കമ്പനി തയാറായിട്ടില്ല. പക്ഷേ അടുത്ത വർഷം ഇവിയുടെ രണ്ട് വേരിയന്റുകൾ കൂടി കൊണ്ടുവരാനാണ് മാറ്റർ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ പദ്ധതി. 5000, 5000+ എന്നീ രണ്ട് മോഡലുകൾക്കും 10 kW അതായത് 13.4 bhp പവറുള്ള ഇലക്ട്രിക് മോട്ടോർ ലഭിക്കുന്നത്.

Matter Aera Electric Bike Deliveries To Begin From This Festive Season

വെറും ആറ് സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗതയിൽ കുതിക്കാനും മാറ്റർ ഏറ ഇലക്ട്രിക് ബൈക്കിന് സാധിക്കും. ഒറ്റ ചാർജിൽ 125 കിലോമീറ്റർ വരെ റേഞ്ചും ഇവിക്ക് നൽകാനാവുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ലിക്വിഡ്-കൂൾഡ് ബാറ്ററി പായ്ക്കും പവർട്രെയിനും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ബൈക്ക് ഹീറ്റ് മാനേജ്‌മെന്റിനെ സഹായിക്കുകയും ബാറ്ററിയുടെ പ്രകടനവും ആയുസും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍, മാനുവല്‍ ഗിയര്‍ബോക്സ്, ലിക്വിഡ് കൂള്‍ഡ് ബാറ്ററി പായ്ക്ക്, ത്രീ-പിന്‍ 5 Amp ചാര്‍ജര്‍, ഡബിള്‍ ക്രാഡില്‍ ഷാസി, കണക്റ്റഡ്, ഇന്റലിജന്റ് ടെക്നോളജികള്‍ എന്നിങ്ങനെ 7 യുണീക് ഫീച്ചറുകളും ഈ ഇലക്ട്രിക് ബൈക്കിന്റെ വലിയ പ്രത്യേകതകളാണ്. തങ്ങളുടെ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഏറ അവതരിപ്പിച്ച് ആദ്യത്തെ മാസത്തിനുള്ളിൽ 40,000 ബുക്കിംഗുകൾ ലഭിച്ചതായും ബ്രാൻഡ് നേരത്തെ പ്രഖ്യാപിച്ചിരിന്നു.

Matter Aera Electric Bike Deliveries To Begin From This Festive Season

ബുക്കിംഗ് തുക റീഫണ്ടബിൾ ആയതിനാൽ കാത്തിരിപ്പ് കാലയളവ് കൂടിയതിനാൽ ഇതിൽ എത്രപേർ ബുക്കിംഗ് വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. നാവിഗേഷൻ, മ്യൂസിക്, കോളുകൾ എന്നിവയും അതിലേറെയും നൽകുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൺസോളാണ് ഫീച്ചർ ലിസ്റ്റിലെ ഏറ്റവും വലിയ കാര്യം. ഏത് 5-amp സോക്കറ്റും ഉപയോഗിച്ച് ഏറ ചാർജ് ചെയ്യാൻ കഴിയും. ഏത് പ്ലഗ് പോയിൻ്റിലേക്കും കുത്തി ബാറ്ററി ചാർജ് ചെയ്യുന്നത് സൗകര്യപ്രദമാക്കുന്ന സവിശേഷതയാണ്.

ഒരു കിലോമീറ്ററിന് 25 പൈസയാണ് ഇ-മോട്ടോർ സൈക്കിളിൻ്റെ പ്രവർത്തനച്ചെലവ്. ഇന്നത്തെ കാലത്തെ പെട്രോൾ വിലയും മെയിന്റനെൻസ് ചാർജുകളും കണക്കിലെടുക്കുമ്പോൾ സംഗതി പോക്കറ്റിന് അനുഗ്രഹമായിരിക്കും. റിമോട്ട് ലോക്ക്/അണ്‍ലോക്ക്, ജിയോഫെന്‍സിംഗ്, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ്, വെഹിക്കിള്‍ ഹെല്‍ത്ത് മോണിറ്ററിംഗ്, വിശദമായ റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, പ്രോക്സിമിറ്റി അധിഷ്ഠിത കീ ഫോബ്, പാസീവ് കീലെസ് എന്‍ട്രി സിസ്റ്റം എന്നിവയെല്ലാമാണ് മാറ്റർ ഏറ ഇവിയിലെ മറ്റ് ഫീച്ചറുകൾ.

Matter Aera Electric Bike Deliveries To Begin From This Festive Season

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആർഎൽ, സൈഡ് കൗളുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, പില്യണ്‍ റൈഡര്‍ക്കുള്ള സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവയാണ് മോഡലിന്റെ മറ്റ് പ്രത്യേകതകൾ. നാല് സ്പീഡ് ഗിയർബോക്‌സുമായി എത്തുന്ന മാറ്റർ ഏറ ബൈക്കിന് 3 വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയാണ് സ്റ്റാർട്ടപ്പ് ബ്രാൻഡ് നൽകുന്നത്. അതോടൊപ്പം 3 വർഷത്തെ റോഡ്‌സൈഡ് ബാറ്ററി അസിസ്റ്റൻസും 3 വർഷത്തെ AMC ലേബർ സഹിതവും ഉപഭോക്താക്കൾക്ക് ലഭിക്കും.

ഏറ ഇലക്ട്രിക് ബൈക്കിൻ്റെ നിർമാണം ആരംഭിക്കാൻ മാറ്റർ ഗ്രൂപ്പ് തങ്ങളുടെ പ്ലാന്റ് തയാറാക്കി വരികയാണിപ്പോൾ. പ്രതിവർഷം 60,000 യൂണിറ്റ് ഉത്പാദന ശേഷിയുള്ള കമ്പനിയുടെ ആവശ്യകതയെ അടിസ്ഥാനമാക്കി 120,000 യൂണിറ്റായി നിർമാണ ശേഷി പിന്നീട് വികസിപ്പിക്കും. 2025-ഓടെ രണ്ടാമത്തെ നിർമാണ സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളും ബ്രാൻഡ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

More from DriveSpark

Article Published On: Saturday, May 11, 2024, 11:14 [IST]
English summary
Matter aera electric bike deliveries to begin from this festive season details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X