പൾസറിനെ പഴയ പൾസറാക്കാൻ ബജാജ്, കിടിലൻ വിലയിൽ ഉഷാറ് മാറ്റങ്ങളുമായി N250 വിപണിയിൽ

ഒരുകാലത്ത് യൂത്തൻമാർക്കിടയിൽ കൊടുങ്കാറ്റായി മാറിയ മോട്ടോർസൈക്കിളുകളായിരുന്നു ബജാജ് പൾസർ. വൈവിധ്യമാർന്ന എഞ്ചിൻ കപ്പാസിറ്റിയിൽ ലഭ്യമായിരുന്ന ബൈക്ക് ഇന്നും ട്രെൻഡ് സെറ്ററാണെന്നതിൽ സംശയമൊന്നുമില്ല. പക്ഷേ മോഡേൺ എതിരാളികൾക്കിടയിൽ പഴയ പ്രതാപം പൾസറിനില്ലെന്നതാണ് സത്യം. അതിനാൽ തന്നെ പഴയ പ്രാതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ.

പുതുതലമുറയിലെത്തിയ പൾസർ 250 മോഡലുകൾ വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയതും ബജാജിന് നിരാശയായിരുന്നു. എന്നാൽ N250 നേക്കഡ് സ്ട്രീറ്റ് പതിപ്പിനെ പരിഷ്ക്കരിച്ച് കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ബ്രാൻഡിപ്പോൾ. അതിന്റെ ഭാഗമായി ബജാജ് ഓട്ടോ 2024 മോഡൽ ഇയർ അപ്ഡേറ്റുമായി ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണിപ്പോൾ.

New 2024 Bajaj Pulsar N250 Launched

പുതിയ ഹാർഡ്‌വെയറും ആധുനിക സാങ്കേതികവിദ്യയും ഉൾപ്പെടെ നിരവധി നവീകരണങ്ങളുമായാണ് ബൈക്കിന്റെ ഇത്തവണത്തെ വരവ്. 1.51 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് 2024 ബജാജ് പൾസർ N250 നിരത്തിലേക്ക് എത്തുന്നത്. അതായത് കിടിലൻ മാറ്റങ്ങളുണ്ടെങ്കിലും വില മുമ്പത്തെ മോഡലിന് സമാനമാണെന്ന് സാരം. ഇക്കാര്യം ജനങ്ങളിലേക്ക് എത്തിയാൽ വണ്ടി വലിയ ഹിറ്റാവുമെന്ന് ഉറപ്പാണ്.

ഇനി എന്തെല്ലാം പരിഷ്ക്കാരങ്ങളുമായാണ് പുത്തൻ പതിപ്പിന്റെ വരവെന്നറിയേണ്ടേ. 2024 ബജാജ് പൾസർ N250 ന് ഇപ്പോൾ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു ഡിജിറ്റൽ കൺസോൾ ലഭിക്കുന്നതാണ് ഏറ്റവും പ്രധാനം. ഇപ്പോൾ പൾസർ N സീരീസിലുടനീളം ലഭ്യമായ അതേ യൂണിറ്റാണിതെന്ന് മാത്രം. പുതിയ എൽസിഡി കൺസോൾ മുൻഗാമിയിലെ പാർട്ട് അനലോഗ് യൂണിറ്റിൽ നിന്നുള്ള വലിയ വ്യതിയാനമാണ്.

New 2024 Bajaj Pulsar N250 Launched

പുതിയ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ അടുത്തിടെ പുറത്തിറക്കിയ പൾസർ N150, പൾസർ N160 എന്നിവയിൽ കാണുന്നത് പോലെ തന്നെയാണെങ്കിലും ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിനെ ഇത് കൂടുതൽ ആധുനികമാക്കുന്നുവെന്ന് വേണം പറയാൻ. കൂടാതെ ഒന്നിലധികം ട്രിപ്പ് മീറ്ററുകൾ, ഡിസ്റ്റൻസ് ടു എംടി, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഡിജിറ്റൽ ടാക്കോമീറ്റർ എന്നിവയും അതിലേറെയും സവിശേഷതകളും ക്ലസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുടെ കൂട്ടിച്ചേർക്കൽ കോൾ, എസ്എംഎസ് അലേർട്ടുകൾ, ഫോൺ ബാറ്ററി സ്റ്റാറ്റസ്, സിഗ്നൽ ശക്തി നില, ഇടത് സ്വിച്ച് ക്യൂബിലെ ബട്ടൺ ഉപയോഗിച്ച് കോളുകൾ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള ഓപ്ഷനും ബജാജ് പൾസർ N250 മോഡലിന് നൽകുന്നു. നേരത്തെ ഒരൊറ്റ നിറത്തിലായിരുന്നു ബൈക്ക് വാങ്ങാനായിരുന്നതെങ്കിൽ ഇപ്പോൾ റെഡ്, വൈറ്റ്, ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി നൽകുന്നുണ്ട്.

New 2024 Bajaj Pulsar N250 Launched

ഇതോടൊപ്പം കൂടുതൽ പുതുമയുള്ളതാക്കാൻ പുതിയ ഗ്രാഫിക്‌സും സമ്മാനിച്ചിരിക്കുന്നത് സ്പോർട്ടി ഫീൽ ഉയർത്തുന്ന കാര്യമാണ്. ലുക്കിലും ഫീച്ചറുകളിലും മാത്രമല്ല, മെക്കാനിക്കലുകളിലും കിടിലൻ മോഡിഫിക്കേഷനുകൾ കൊണ്ടുവരാൻ ബജാജിനായിട്ടുണ്ട്. മുൻവശത്ത് ടെലിസ്‌കോപ്പിക് യൂണിറ്റുകൾക്ക് പകരമായി അപ്സൈഡ് ഡൌൺ
(USD) ഫ്രണ്ട് ഫോർക്കുകളുള്ള ഫ്രണ്ട് സസ്‌പെൻഷനാണ് പൾസർ N250 മോഡലിന് ഇനി മുതൽ ലഭിക്കുന്നത്.

ഈ മാറ്റത്തോടെ ബൈക്കിന്റെ ഭാരം 2 കിലോഗ്രാം ഉയർന്ന് 164 കിലോയായി മാറിയിട്ടുണ്ട്. ബജാജിന്റെ ക്വാർട്ടർ-ലിറ്റർ സ്ട്രീറ്റ്‌ഫൈറ്ററിന് ട്രാക്ഷൻ കൺട്രോൾ, 140 സെക്ഷൻ റിയർ ടയർ, എബിഎസിന് റെയിൻ, റോഡ്, ഓൺ/ഓഫ് പുതിയ റൈഡ് മോഡുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ബൈ ഫങ്ഷണൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎല്ലുകൾ, ഒരു USB ചാർജിംഗ് പോർട്ട് എന്നിവയും മറ്റും പൾസർ N250 മോഡലിന്റെ മറ്റ് സവിശേഷതകളാണ്.

New 2024 Bajaj Pulsar N250 Launched

നിലവിലുള്ള അതേ 249.07 സിസി, സിംഗിൾ സിലിണ്ടർ 4 സ്ട്രോക്ക്, SOHC, 2 വാൽവ്, ഓയിൽ കൂൾഡ്, FI എഞ്ചിൻ തന്നെയാണ് പൾസർ N250 നേക്കഡ് മോഡലിന്റെ ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 24.5 bhp കരുത്തിൽ പരമാവധി 21.5 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ട്യൂബ് ലെസ് ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് മോഡലിന് സമ്മാനിച്ചിരിക്കുന്നത്.

ഇന്ത്യൻ വിപണിയിലെ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V, യമഹ MT-15, സുസുക്കി ജിക്‌സെർ 250, കെടിഎം 250 ഡ്യൂക്ക് എന്നീ വമ്പൻമാരുമായാവും മാറ്റുരയ്ക്കുക. പുതിയ ബജാജ് പൾസർ N250 ഏതാനും ദിവസങ്ങൾക്കുള്ളിൽ ഷോറൂമുകളിൽ എത്തും. അതേസമയം ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

More from DriveSpark

Article Published On: Wednesday, April 10, 2024, 13:01 [IST]
English summary
New 2024 bajaj pulsar n250 launched in india price changes features and specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X