ആക്‌ടിവയും ആക്‌സസും ഷോറൂമിലിരിക്കും, ക്യൂട്ട് ലുക്കിൽ ഹീറോയുടെ പുത്തൻ ഫാമിലി സ്‌കൂട്ടർ ഇങ്ങെത്തി

രാജ്യത്തെ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം ജനപ്രിയ സ്‌കൂട്ടറുകളെല്ലാം മുഖംമിനുക്കി വിപണിയിൽ എത്തുന്ന സമയമാണിത്. അടുത്തിടെ ടിവിഎസ് ജുപ്പിറ്റർ (TVS Jupiter) ആളാകെ മാറി വിപണിയിൽ എത്തിയപ്പോൾ പിന്നാലെ ഹീറോ മോട്ടോകോർപിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫാമിലി സ്‌കൂട്ടറായ ഡെസ്റ്റിനി 125 (Hero Destini 125) മോഡലും പരിഷ്ക്കാരിയായി വിപണിയിൽ എത്തുകയാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കാത്തിരുത്തി മുഷിപ്പിക്കാതെ ആളിങ്ങെത്തിയിരിക്കുകയാണ്. മുൻഗാമിയിൽ നിന്നും യാതൊരു സാമ്യവുമില്ലാത്ത രീതിയിലാണ് പുത്തൻ പതിപ്പിനെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ പണികഴിപ്പിച്ചിരിക്കുന്നത്.

മോട്ടോർസൈക്കിളുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കമ്പനിയുടെ ഗിയർലെസ് വാഹനങ്ങൾക്ക് അധികം ലഭിച്ചിട്ടില്ലെന്ന പരാതിയെല്ലാം ഇതോടെ തീരുമെന്നാണ് കണക്കുകൂട്ടലുകൾ. വിപണിയിൽ ആദ്യമായി അവതരിപ്പിച്ച് ഏകദേശം ആറ് വർഷത്തിന് ശേഷമാണ് ഡെസ്റ്റിനിയുടെ പുതുതലമുറ മോഡലിന് കമ്പനി രൂപംകൊടുത്തിരിക്കുന്നത്. പുതിയ ഡിസൈനും കൂടുതൽ ഫീച്ചറുകളും മികച്ച പെർഫോമൻസുമായാണ് 2024 ഹീറോ ഡെസ്റ്റിനി 125 ഒരുക്കിയിരിക്കുന്നത്.

New 2024 Hero Destini 125 Scooter Revealed

പുതിയ എൽഇഡി ഹെഡ്‌ലൈറ്റും ടെയിൽലൈറ്റും ഒരു മെറ്റൽ ഫ്രണ്ട് ഫെൻഡറും സൈഡ് പാനലുകളുമാണ് ഡെസ്റ്റിനിയുടെ പുതുരൂപത്തിലേക്ക് ആകർഷിക്കുന്ന പ്രധാന കാര്യങ്ങൾ. VX, ZX, ZX+ എന്നീ മൂന്ന് വേരിയൻ്റുകളിൽ സ്കൂട്ടർ ലഭ്യമാകും. ഇതുവരെ 2024 മോഡൽ ഡെസ്റ്റിനിയുടെ വിലയൊന്നും ഹീറോ മോട്ടോകോർപ് വെളിപ്പെടുത്തിയിട്ടില്ല. സ്‌കൂട്ടറിന്റെ എൻട്രി ലെവൽ VX വേരിയന്റ് പോലും ഗംഭീരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ഡ്രം ബ്രേക്ക്, അടിസ്ഥാന അനലോഗ് ഡാഷ്, ഹീറോയുടെ i3s ഫ്യുവൽ സേവിംഗ് സാങ്കേതികവിദ്യ എന്നിവയെല്ലാം ബേസ് മോഡൽ മുതൽ ലഭ്യമാവുമെന്നതും രസകരമായ വിഷയമാണ്. 2024 ഹീറോ ഡെസ്റ്റിനി 125 സ‌്കൂട്ടറിന്റെ ZX മിഡ്-സ്പെക്ക് മോഡൽ ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റൽ ഡാഷ്, സ്റ്റാർട്ടർ ബട്ടണിനുള്ള ബാക്ക്‌ലൈറ്റിംഗ്, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, പില്യൺ ബാക്ക്‌റെസ്റ്റ്, ഓട്ടോ-ക്യാൻസലിംഗ് ഇൻഡിക്കേറ്റർ എന്നിവ പോലുള്ള ചില സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും അവതരിപ്പിക്കുന്നുണ്ട്.

New 2024 Hero Destini 125 Scooter Revealed

ഏറ്റവും പുതിയ ഹീറോ ഡെസ്റ്റിനി 125 ZX+ ടോപ്പ് വേരിയന്റിന് മേൽപ്പറഞ്ഞ ഫീച്ചറുകൾക്ക് പുറമെ ബ്രോൺസ് നിറത്തിൽ പൂർത്തിയാക്കിയ ക്രോം ആക്‌സൻ്റുകളും മെഷീൻഡ് അലോയ് വീലുകളുമാണ് ലഭിക്കുന്നത്. ഇതുകൂടാതെ സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, ബൂട്ട് ലൈറ്റ്, യുഎസ്ബി ചാർജിംഗ് പോർട്ട്, എക്‌സ്‌റ്റേണൽ ഫ്യൂവൽ ഫില്ലർ എന്നിവയ്‌ക്കൊപ്പം സ്റ്റാൻഡേർഡായി കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും (CBS) സഹിതമാണ് 2024 ഹീറോ ഡെസ്റ്റിനി 125 വരുന്നത്.

125 സിസി സ്‌കൂട്ടറിന്റെ അണ്ടർസീറ്റ് സ്റ്റോറേജ് സ്‌പേസ് 19 ലിറ്ററാണെന്നും ഹീറോ പറയുന്നു. അതേസമയം മുൻവശത്തെ ഏപ്രണിൽ 2 ലിറ്റർ സ്‌റ്റോറേജ് സ്പേസും അധികമായി ലഭിക്കും. കൂടാതെ മുൻവശത്തെ ഏപ്രണിലെ ഒരു ലഗേജ് ഹുക്ക് പരമാവധി 3 കിലോഗ്രാം ഭാരം വരെ താങ്ങാനും ശേഷിയുള്ളതാണ്. അങ്ങനെ മൊത്തത്തിൽ ഫീച്ചർ റിച്ചായതിന് പുറമെ സ്‌കൂട്ടറിന്റെ പ്രായോഗികത വർധിപ്പിക്കാനും കമ്പനി ശ്രമം നടത്തിയിട്ടുണ്ട്.

New 2024 Hero Destini 125 Scooter Revealed

മെക്കാനിക്കൽ സൈഡിലേക്ക് വന്നാൽ ഏറ്റവും പുതിയ ഹീറോ ഡെസ്റ്റിനി 125 മോഡലിന് 7,000 ആർപിഎമ്മിൽ 9.12 bhp കരുത്തും 5,500 ആർപിഎമ്മിൽ പരമാവധി 10.4 Nm ടോർക്കും നൽകുന്ന അതേ എയർ കൂൾഡ്, 124.6സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. റിഫൈൻമെന്റും ഇന്ധനക്ഷമതയും വർധിപ്പിക്കുന്നതിനായി സിവിടി ഓടിട്ടോമാറ്റിക് ട്രാൻസ്മിഷന്റെ കാലിബ്രേഷൻ കൂടുതൽ മികച്ചതായി ട്യൂൺ ചെയ്തിട്ടുണ്ടെന്ന് ഹീറോ വ്യക്തമാക്കി.

ലിറ്ററിന് 59 കിലോമീറ്റർ മൈലേജാണ് ഏറ്റവും പുതിയ 2024 ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടറിൽ കമ്പനി അവകാശപ്പെടുന്നത്. മുന്നിലും പിന്നിലും 12 ഇഞ്ച് വീലുകളുള്ള പുതുക്കിയ ഷാസിയാണ് ഡെസ്റ്റിനിയിൽ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ ഫാമിലി സ്‌കൂട്ടറിന്റെ ZX, ZX+ വേരിയന്റുകൾക്ക് ഫസ്റ്റ്-ഇൻ-ക്ലാസ് 190 mm വലിപ്പമുള്ള ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ലഭിക്കുമ്പോൾ ബേസ് VX മോഡലിന് 130 mm ഡ്രം ബ്രേക്കാണ് ലഭിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, September 9, 2024, 10:10 [IST]
English summary
New 2024 hero destini 125 scooter revealed variants features engine details
കൂടുതല്‍... #hero motocorp #2024 Hero Destini 125 #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X