ഓലയ്ക്ക് വിശ്രമിക്കാം, 95,998 രൂപയ്ക്ക് ബജാജിന്റെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ; ഒറ്റ ചാർജിൽ 123 കി.മീ. ഓടിക്കാം

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ സ്‌കൂട്ടർ മോഡലുകൾ കുമിഞ്ഞുകൂടുകയാണ്. ഓലയും (Ola) ഏഥറും (Ather) ടിവിഎസും (TVS) ഹീറോയുമെല്ലാം (Hero) വിൽപ്പനയിലൂടെ വമ്പൻ ലാഭമാണ് കൊയ്യുന്നത്. ഇവി വിപ്ലവത്തിന്റെ സൂചന കിട്ടിയതോടെ തങ്ങളുടെ ഐക്കോണിക് മോഡലായ ചേതക്കിനെ (Chetak EV) വൈദ്യുതീകരിച്ച് വിപണിയിൽ എത്തിക്കാൻ ബജാജിനും (Bajaj) ഏറെക്കാലം മുമ്പേ കഴിഞ്ഞിരുന്നു. തുടക്കകാലത്ത് തെരഞ്ഞെടുത്ത മെട്രോ നഗരങ്ങളിൽ മാത്രം ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിപണനം ആരംഭിച്ച ബ്രാൻഡ് ഇപ്പോൾ ഇന്ത്യയിലെ ഓരോ ഗ്രാമീണ മേഖലയിൽ പോലും ചേതക് ഇവിയെ അവതരിപ്പിച്ചിട്ടുണ്ട്.

ഇലക്ട്രിക് മോഡലിനായി പ്രത്യേകം തയാറാക്കിയ ഡീലർഷിപ്പുകൾ വഴിയാണ് ചേതക് ഇവിയെ ബ്രാൻഡ് ജനങ്ങളിലേക്ക് അടുപ്പിച്ചത്. ഫുൾ മെറ്റൽ ബോഡിയും വിശ്വസനീയമായ പെർഫോമൻസും കൊണ്ടാണ് ചേതക് രാജ്യത്തെ ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറുകളിലൊന്നായി ഇതിനോടകം മാറിയിട്ടുണ്ട്. ഓലയും ഏഥറും അരങ്ങുവാഴുന്നിടത്ത് പിടിച്ചുനിൽക്കാൻ അൽപം വിയർപ്പൊഴുക്കേണ്ടി വരുന്നുണ്ടെങ്കിലും ബജാജിന്റെ ഇമേജ് ഒരു ഗുണമായിട്ടുണ്ട്.

New Bajaj Chetak 2901 Affordable Electric Scooter Launched

2024 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ പട്ടികയിൽ ചേതക് നാലാം സ്ഥാനത്താണ്. കുറഞ്ഞ വിലയുള്ള വൈദ്യുത സ്കൂട്ടറുകൾക്ക് ഡിമാന്റ് ഏറിയതോടെ ഈ വിഭാഗത്തിലേക്ക് ചുവടുവെക്കാൻ കമ്പനിയും തീരുമാനിച്ചു. ഇതിന്റെ ഫലമായി ഇപ്പോഴിതാ കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയായ ചേതക്കിന്റെ പുത്തൻ വേരിയന്റിനെ കൊണ്ടുവന്നിരിക്കുകയാണ്. 2.88kWh ബാറ്ററി പായ്ക്കുമായാണ് ഇത് വരുന്നത്.

ചേതക് 2901 എന്നു പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ പുത്തൻ മോഡലിന് 95,998 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഡിസൈനിൽ മാറ്റമൊന്നുമില്ലെങ്കിലും ഇവിയെ കിടിലമാക്കാൻ റെഡ്, വൈറ്റ്, ബ്ലാക്ക്, ലൈം യെല്ലോ, അസൂർ ബ്ലൂ എന്നിങ്ങനെ അഞ്ച് പുത്തൻ കളർ ഓപ്ഷനുകളും മോഡലിൽ ഒരുക്കിയിട്ടുണ്ട്. പുതിയ മോഡലിനായുള്ള ബുക്കിംഗ് കമ്പനി ഇപ്പോൾ ബജാജ് ഓട്ടോയുടെ ഓൺലൈൻ വെബ്‌സൈറ്റിലൂടെ ആരംഭിച്ചിട്ടുമുണ്ട്.

New Bajaj Chetak 2901 Affordable Electric Scooter Launched

ഉൽപ്പന്ന വിശദാംശങ്ങൾ, ടെസ്റ്റ് റൈഡുകൾ, ബുക്കിംഗ് എന്നിവയ്ക്കായി ഉപഭോക്താക്കൾക്ക് അടുത്തുള്ള ഷോറൂം സന്ദർശിക്കാം. ജൂൺ 15 മുതൽ ഡെലിവറികൾ ആരംഭിക്കും. ഇന്ത്യയിലുടനീളമുള്ള ചേതക് ഇവിയുടെ 500 ഷോറൂമുകളിൽ വാഹനം ലഭ്യമാകും. സിംഗിൾ ചാർജിൽ 123 കിലോമീറ്റർ റേഞ്ചാണ് ചേതക് 2901 മോഡലിന് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ സ്‌കൂട്ടറിന്റെ ഓൺ-റോഡ് വിലയേക്കാൾ കുറവ് മാത്രമാണ് ഇതിന് വേണ്ടിവരികയെന്നതും ആകർഷകമായ കാര്യമാണ്.

കളർ ഡിജിറ്റൽ കൺസോൾ, അലോയ് വീലുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ റൈഡറിന്റെ സുഖവും സൗകര്യവും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി സവിശേഷതകൾ ചേതക് 2901 വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ അപ്‌ഗ്രേഡുകൾ ആഗ്രഹിക്കുന്നവർക്ക് ടെക്‌പായ്ക്ക് പാക്കേജും അധിക തുക മുടക്കി വാങ്ങാനാവുന്നതാണ്. അതിലൂടെ കൂടുതൽ ഫീച്ചറുകൾ ഇവിയിലേക്ക് എത്തിക്കാനും സാധിക്കും.

New Bajaj Chetak 2901 Affordable Electric Scooter Launched

അതായത് ഹിൽ ഹോൾഡ്, റിവേഴ്സ്, സ്പോർട്സ്, ഇക്കണോമി മോഡുകൾ, കോൾ, മ്യൂസിക് കൺട്രോൾ, ഫോളോ മീ ഹോം ലൈറ്റുകൾ, മെച്ചപ്പെടുത്തിയ ബ്ലൂടൂത്ത് ആപ്പ് കണക്റ്റിവിറ്റി തുടങ്ങിയ നൂതന ഫീച്ചറുകളാണ് ബജാജ് വാഗ്ദാനം ചെയ്യുന്ന ടെക്‌പായ്ക്കിൽ ലഭ്യമാവുന്നത്. ഈ പുതിയ ചേതക് 2901 പതിപ്പ് നിലവിലുള്ള ചേതക് അർബന്, ചേതക് പ്രീമിയം എന്നീ വേരിയന്റുകൾക്കൊമായിരിക്കും വിപണനം ചെയ്യുക.

ഇവയിൽ 2.9 kWh, 3.2 kWh ബാറ്ററി പായ്ക്കുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. സിംഗിൾ ചാർജിൽ ചേതക് അർബന് 113 കിലോമീറ്ററും ചേതക് പ്രീമിയത്തിന് 126 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് സ്‌കൂട്ടറുകൾക്കും മണിക്കൂറിൽ 73 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുന്നത്. ചേതക് അർബന് 1.23 ലക്ഷം രൂപയും ചേതക് പ്രീമിയം 1.47 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയായ മോഡൽ പുറത്തിറക്കാനുള്ള ബജാജിൻ്റെ തന്ത്രം വിപണിയിലെ ഉയർന്നുവരുന്ന പ്രവണതകൾക്ക് അനുസൃതമാണ്. ഓല ഇലക്ട്രിക്, ഏഥർ തുടങ്ങിയ നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയായ മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. സർക്കാർ സബ്‌സിഡികൾ കുറയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രതികൂല ആഘാതം കുറയ്ക്കുക എന്നതാണ് ലക്ഷ്യങ്ങളിലൊന്ന്.

അനുവദിച്ച ഫണ്ട് തീർന്നതിനാൽ പല സംസ്ഥാനങ്ങളും ഇവികൾക്കുള്ള സബ്‌സിഡി പൂർണമായും നിർത്തിയിട്ടുമുണ്ട് എന്നതിൽ പലരും ആശങ്ക അറിയിച്ചിട്ടുമുണ്ട്. പെട്രോൾ ഇരുചക്ര വാഹനങ്ങളിൽ നിന്നും ആളുകളെ ഇലക്ട്രിക്കിലേക്ക് അടുപ്പിക്കാൻ കുറഞ്ഞ വിലയുള്ള ഇവികൾ മാത്രമേ സഹായിക്കൂ. ചേതക് പ്രീമിയം, ചേതക് അർബേൻ, ചേതക് 2901 എന്നിവയ്ക്ക് ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിൽ നിന്ന് ഇലക്ട്രിക് മൊബിലിറ്റി പ്രമോഷൻ സ്കീം സബ്‌സിഡിക്ക് അനുമതി ലഭിച്ചതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും.

More from DriveSpark

Article Published On: Friday, June 7, 2024, 12:45 [IST]
English summary
New bajaj chetak 2901 affordable variant launched 123 km range on single charge
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X