ബജാജും ഏഥറും നേർക്കുനേർ... ഈ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഏത് വാങ്ങണമെന്ന കൺഫ്യൂഷൻ മാറ്റിയാലോ

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണി കൈയാളുന്ന ബ്രാൻഡുകളിൽ മുൻനിരക്കാരാണ് ഏഥർ എനർജി. സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ കുമിഞ്ഞുകൂടിയ വിഭാഗത്തിൽ ആദ്യം മുതലേയുള്ളവരാണ് ബജാജ്. ഹീറോയും ടിവിഎസുമെല്ലാം എത്തുന്നതിനു മുമ്പേ തന്നെ ചേതക് ഇവിയിലൂടെ വൈദ്യുത വിപ്ലവത്തിലേക്ക് കാലെടുത്തു വെക്കാൻ പൾസർ മുതലാളിക്കായി. എന്നാൽ ഓലയും മറ്റ് ബ്രാൻഡുകളും നടത്തിയതു പോലെ അതിവേഗം ആളുകളിലേക്കെത്താൻ ചേതക്കിനായില്ല.

കൊവിഡും തുടർന്നുണ്ടായ പ്രതിസന്ധികളുമാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ ഇപ്പോൾ ഓല പോലുള്ളവരോട് മത്സരിക്കാൻ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് മാത്രം പുതിയ ഡീലർഷിപ്പുകൾ വരെ തുറന്ന് ബജാജ് ഉണർന്നു പ്രവർത്തിക്കുകയാണ്. കൂടുതൽ ആളുകളെ അടുപ്പിക്കാനായി ചേതക് ഇവിയുടെ പുതിയ പ്രീമിയം വേരിയന്റും കമ്പനി പുറത്തിറക്കി. നിങ്ങൾ ഒരു ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും ബജാജിനെയും ഇനിമുതൽ പരിഗണിക്കണം.

2024 bajaj chetak premium vs ather 450x

പക്ഷേ എതിർവശത്ത് ഏഥർ എനർജിയുടെ 450X സ്‌കൂട്ടറും പലരുടേയും മനസിലേക്ക് ഓടിയെത്തും. പ്രോ പായ്ക്കുമായി എത്തുന്ന ഈ മോഡലാണോ അതോ പുതിയ ബജാജ് ചേതക് ഇവിയാണോ വാങ്ങേണ്ടതെന്ന് സംശയമുണ്ടേൽ നമുക്ക് അതൊന്ന് പരിഹരിച്ചേക്കാം. 450X പ്രോ പായ്ക്ക് ഇലക്ട്രിക് സ്‌കൂട്ടറും ഏറ്റവും പുതിയ ബജാജ് ചേതക് പ്രീമിയം മോഡലും തമ്മിലുള്ള വിശദമായ തരതമ്യം ഇതാ...

വില: ആദ്യം ബജറ്റിന് ഇണങ്ങുന്ന മോഡൽ ഏതാണെന്ന് തന്നെ പറഞ്ഞുതുടങ്ങാം. 2024 ബജാജ് ചേതക് പ്രീമിയത്തിന് ആവശ്യപ്പെടുന്ന എക്സ്ഷോറൂം വില 1,35,463 രൂപയാണ്. കൂടുതൽ ഫീച്ചറുകൾ ഇവിയിലേക്ക് ചേർക്കുന്ന ടെക്‌പാക്കിനൊപ്പം വാങ്ങുവാനാണെങ്കിൽ 1,44,463 രൂപയും ചെലവഴിക്കേണ്ടി വരും. അതേസമയം ഏഥർ 450X ആണ് നോക്കുന്നതെങ്കിൽ അതിന്റെ സ്റ്റാൻഡേർഡ് ട്രിമ്മിന് 1,44,921 രൂപയും പ്രോ പായ്ക്കിന് 1,67,999 രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക.

2024 bajaj chetak premium vs ather 450x

അങ്ങനെ നോക്കുമ്പോൾ പോക്കറ്റിന് ഇണങ്ങുന്നത് 2024 മോഡൽ ചേതക് പ്രീമിയം ഇവിയാണെന്ന് തോന്നിയേക്കാം. ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനേക്കാൾ ഏകദേശം 14,000 രൂപയാണ് ഏഥർ 450X പതിപ്പിനായി അധികം മുടക്കേണ്ടി വരുന്നത്. പക്ഷേ പറഞ്ഞ വില വ്യത്യാസത്തിന് നിങ്ങൾക്ക് കൂടുതൽ ഫീച്ചറുകൾ ഏഥർ നൽകുന്നുണ്ടെന്നതാണ് യാഥാർഥ്യം. എങ്കിലും ഇക്കാര്യം ഉപഭോക്താക്കളുടെ മുൻഗണനകൾക്ക് അനുസരിച്ച് മാത്രമേ ഇതിൽ തീരുമാനമെടുക്കാനാവൂ.

ഡിസൈൻ: ഇക്കാര്യത്തിലേക്ക് വരുമ്പോൾ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ തമ്മിൽ തികച്ചും കാര്യമായ വ്യത്യാസം തന്നെയാണ് കാണാനാവുക. ബജാജ് ചേതക് പ്രീമിയം തികച്ചും പഴയ സ്കൂൾ ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, വളഞ്ഞ ബോഡി പാനലുകൾ, വൃത്താകൃതിയിലുള്ള ആപ്രോൺ എന്നിവയെല്ലാമാണ് ചേതക്കിനെ വേറിട്ടുനിർത്തുന്നത്. പഴയ പെട്രോളിൽ പ്രവർത്തിക്കുന്ന മോഡലിനെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ ചേതക് ഇവി.

2024 bajaj chetak premium

മറുവശത്ത്, ഏഥർ 450X അതിന്റെ സ്പോർട്ടി രൂപത്തിനൊപ്പം ഷാർപ്പ് ബോഡി വർക്കുകളാൽ സമ്പന്നവുമാണ്. മാത്രമല്ല മികച്ച എയറോഡൈനാമിക് കൈവരിക്കാൻ മുൻനിർത്തിയാണ് ഡിസൈൻ പണികഴിപ്പിച്ചിരിക്കുന്നതും. ഫ്യുച്ചറിസ്റ്റിക് ശൈലിയുള്ള മോഡൽ യുവാക്കളുടെ പ്രിയപ്പെട്ട ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഒന്നുകൂടിയാണ്. മറ്റെല്ലാ ഇവികളിൽ നിന്നും ഏഥറിനെ വേറിട്ടു നിർത്തുന്ന ഘടകവും അതിന്റെ ഡിസൈൻ തന്നെയാണ്.

ഫീച്ചറുകൾ: ഇക്കാര്യത്തിൽ രണ്ട് മോഡലുകളും സമ്പന്നരാണ്. ചേതക്കും 450X ഉം അതത് ഫീച്ചർ പായ്ക്കുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്നതിനാൽ ഇക്കാര്യത്തിൽ കൃത്യമായൊരു വിജയിയില്ല. ചേതക് പ്രീമിയം ടെക്‌പാക്കിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ലഭിക്കുന്ന അധിക ഫീച്ചറുകൾ ലഭ്യമാക്കാനായി 9,000 രൂപയാണ് അധികമായി മുടക്കേണ്ടി വരുന്നത്. ഇക്കോ, സ്‌പോർട്ട് റൈഡ് മോഡുകൾ, ഹിൽ ഹോൾഡ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, സീക്വൻഷ്യൽ ബ്ലിങ്കറുകൾ, 5 ഇഞ്ച് കളർ ടിഎഫ്‌ടി ഡിസ്പ്ലേ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയാണ് ഇതിലെ ഹൈലൈറ്റുകൾ.

ather 450x

ഏഥർ 450X ഫീച്ചറുകളാൽ ആറാടുകയാണെന്ന് വേണം പറയാൻ. അധിക സവിശേഷതകൾക്കായി വാങ്ങാനാവുന്ന പ്രോ പായ്ക്കിന് വാഹനത്തിന്റെ വിലയേക്കാൾ 23,078 രൂപ അധികമായും ഇറക്കേണം. ഇതിലൂടെ സ്മാർട്ട് ഇക്കോ, ഇക്കോ, റൈഡ്, സ്‌പോർട്ട്, വാർപ്പ് റൈഡ് മോഡുകളും, ഹിൽ അസിസ്റ്റ്, ബ്ലൂടൂത്ത് കോംപാറ്റിബിലിറ്റി, മ്യൂസിക് ആൻഡ് കോൾ ഡിസ്‌പ്ലേ, ഓട്ടോ-ഇൻഡിക്കേറ്റർ ഓഫ്, നാവിഗേഷൻ, ഗൈഡ്-മീ ഹോം ലൈറ്റുകൾ, TPMS, ഡോക്യുമെന്റ് സ്റ്റോറേജ്, OTA അപ്‌ഡേറ്റുകൾ, റിമോട്ട് ചാർജ് മോണിറ്ററിംഗ് പോലുള്ള സവിശേതകളും കിട്ടും. അങ്ങനെ നോക്കുമ്പോൾ ഫീച്ചറുകളുടെ കാര്യത്തിൽ ബജാജ് ചേതക്കിനേക്കാൾ കൂടുതൽ മിടുക്കൻ 450X ആണ്.

ബാറ്ററിയും റേഞ്ചും: ചേതക് പ്രീമിയത്തിന് 3.2kWh ബാറ്ററി പായ്ക്കാണ് ബജാജ് നൽകിയിട്ടുള്ളത്. ഇത് പരമാവധി 127 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ശേഷിയുള്ളതാണ്. പക്ഷേ പരമാവധി വേഗത 73 കി.മീ. ആയി പരിമിതപ്പെടുത്തിയിരിക്കുകയും ചെയ്‌തിട്ടുണ്ട്. 30 മിനിറ്റിനുള്ളിൽ 15.6 കിലോമീറ്റർ വരെ ഓടാൻ കഴിയുന്ന തരത്തിൽ ചേതക്കിനെ ചാർജ് ചെയ്യാവുന്ന 800W ചാർജറും പ്രീമിയം ട്രിമ്മിൽ ബജാജ് വാഗ്ദാനം ചെയ്യുന്നുണ്ട്.

6.2kW മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 3.7kWh ബാറ്ററി പായ്ക്കാണ് ഏഥർ 450X ഇലക്ട്രിക് സ്‌കൂട്ടറിന് തുടിപ്പേകുന്നത്. ഈ സജ്ജീകരണം മണിക്കൂറിൽ 90 കിലോമീറ്റർ ഉയർന്ന വേഗതയും 110 കിലോമീറ്റർ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. സ്പോർട്ടി ഇവിയുടെ ചാർജിംഗ് സമയം 4 മണിക്കൂറും 30 മിനിറ്റുമാണെന്നാണ് കമ്പനി പറയുന്നത്. അതായത് ചാർജിംഗിൽ രണ്ട് മോഡലുകളും ഏതാണ്ട് ഒരുപോലെയാണെന്ന് സാരം.

More from DriveSpark

Article Published On: Saturday, January 6, 2024, 18:47 [IST]
English summary
New bajaj chetak premium vs ather 450x pro pack electric scooters comparison price battery range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X