ബജാജിന്റെ കുറഞ്ഞ വിലയുള്ള പുതിയ ബൈക്ക് നാളെ മുതൽ വാങ്ങാം, മൈലേജും പവറും മെയിൻ

ഇന്ത്യയിലെ യുവാക്കൾക്കിടയിൽ പൾസർ ബൈക്കുകളിലൂടെ ബജാജ് തീർത്ത ഓളം ചെറുതൊന്നുമല്ലായിരുന്നു. ഒരുജനതയുടെ മുഴുവൻ പൾസർ സ്വന്തമാക്കാൻ സ്വപ്‌നം കാണിച്ച കാലം മധുരിക്കുന്ന ഓർമകളാണ്. എൻഫീൽഡ് ബുള്ളറ്റുകളേക്കാൾ ജനപ്രിയമായിരുന്നു ഒരുകാലത്ത് ഈ പേര്. 125 സിസി മുതൽ അങ്ങ് 400 സിസി വരെ ഇപ്പോൾ വിരാജിച്ച് കിടക്കുകയാണ് പൾസറുകൾ. ഇക്കൂട്ടത്തിലേക്ക് ഒക്ടോബർ 16-ന് അതായത് നാളെ പുതിയൊരു ഗസ്റ്റിനെക്കൂടി അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ. ഈ വർഷമാദ്യം പൾസർ ശ്രേണിയിലെ ഏറ്റവും പവർഫുൾ മോഡലായ പൾസർ NS400Z പുറത്തിറക്കിയാണ് കമ്പനി ഞെട്ടിച്ചത്.

എന്നാൽ വർഷം അവസാനിക്കുമ്പോൾ പൾസർ നിരയിലെ ബേബി മോഡുകളിലൊന്നിനെയാവും ബജാജ് വിപണിയിലേക്ക് കൊണ്ടുവരിക. വിലയുടെ കാര്യത്തിൽ വിസ്‌മയിപ്പിക്കാനാണ് ഇതിലൂടെ കമ്പനി ഒരുങ്ങുന്നതും. പൾസർ N125 പതിപ്പാവും നാളെ അരങ്ങേറ്റത്തിന് ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ. നിലവിൽ പൾസർ ശ്രേണിയുടെ പുതിയമുഖമാണ് N സീരീസുകൾ. എല്ലാത്തരത്തിലും മുൻഗാമികളേക്കാൾ മെച്ചപ്പെട്ട സ്റ്റൈലിംഗും ഫീച്ചറുകളുമെല്ലാമാണ് ഇവ അവതരിപ്പിക്കുന്നതും.

New Bajaj Pulsar N125 Model To Launch Tomorrow

വരാനിരിക്കുന്ന പൾസർ N125 ഇന്നുവരെ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന N സീരീസ് പൾസർ ബൈക്കായിരിക്കും എന്നതിനാൽ അവതരണത്തിനും വലിയ പ്രാധാന്യമുണ്ട്. 125 സിസി സ്‌പോർട്‌സ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്‌മെൻ്റിൽ ഹീറോ എക്‌സ്ട്രീം 125R, ടിവിഎസ് റൈഡർ 125 എന്നീ രണ്ട് മോഡലുകളുമായാണ് ബേബി N പൾസർ വിപണിയിൽ ഏറ്റുമുട്ടേണ്ടത്. എന്നിരുന്നാലും വിജയം പിടിക്കാനാവുമെന്ന വിശ്വാസത്തിലാണ് ബജാജ്.

ബജാജ് ഓട്ടോ വരാനിരിക്കുന്ന പൾസർ മോഡലിനെ ഫൺ, അജൈൽ, അർബൻ മോഡലായിട്ടാവും സ്ഥാപിക്കുക. പൾസർ N160, N250 എന്നിവയ്ക്കുള്ള സമാനമായ ഡിസൈൻ ഭാഷ്യം തന്നെയായിരിക്കും N125 പതിപ്പും പിന്തുടരുക. എൽഇഡി ഡിആർഎല്ലുകളും എൽഇഡി ടെയിൽ ലൈറ്റുകളും പ്രൊജക്‌ടർ ഹെഡ്‌ലൈറ്റുകളും, ട്വിൻ സ്‌പോക്ക് അലോയ് വീലുകളുമെല്ലാം പ്രീമിയം ലുക്ക് സമ്മാനിക്കും. മറ്റ് പൾസർ N മോഡലുകളിൽ കാണുന്നത് പോലെ ഒരു സ്‌കൽപ്‌റ്റഡ് ഫ്യുവൽ ടാങ്കും ബൈക്കിലുണ്ടാവുമെന്നാണ് വിവരം.

New Bajaj Pulsar N125 Model To Launch Tomorrow

മറ്റ് വിവരങ്ങളിലേക്ക് നോക്കിയാൽ വ്യത്യസ്‌ത വേരിയന്റുകൾ ഉണ്ടാവുമെങ്കിലും ബജാജ് പൾസർ N125 മോഡലിൽ സ്റ്റാൻഡേർഡായി തന്നെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, സ്പ്ലിറ്റ് സീറ്റുകൾ, ഗ്രാബ് റെയിലുകൾ എന്നിവയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൾസർ 125-ൽ നിന്നുള്ള അതേ 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പൾസർ N125 പതിപ്പിനും തുടിപ്പേകാൻ എത്തുക.

എന്നിരുന്നാലും പൾസർ N125 നേക്കഡ് ബൈക്കിലെ എഞ്ചിൻ സ്‌പോർട്ടി പെർഫോമൻസിനായി റീട്യൂൺ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പൾസർ 125 മോഡൽ പോലെ ബേബി N പൾസറിലും അതിൻ്റെ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കും. സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്ക് യൂണിറ്റുമായിരിക്കും ബജാജ് ഒരുക്കുക.

New Bajaj Pulsar N125 Model To Launch Tomorrow

സുരക്ഷയുടെ കാര്യത്തിൽ വരാനിരിക്കുന്ന 125 സിസി മോട്ടോർസൈക്കിളിന് സിംഗിൾ-ചാനൽ എബിഎസ് ലഭിക്കും. ടോപ്പ് വേരിയൻ്റുകളോടൊപ്പം കോമ്പി-ബ്രേക്കിംഗ് ഫീച്ചറും കമ്പനി വാഗ്‌ദാനം ചെയ്‌തേക്കാം. ഇനി രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകൾ ഉപയോഗിച്ചായിരിക്കും ബ്രേക്കിംഗ് നൽകുകയെങ്കിൽ സംഗതി ഉഷാറാവുകയും ചെയ്യും. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ ബജാജ് പൾസർ N125 മോഡലിന് 90,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, October 15, 2024, 18:30 [IST]
English summary
New bajaj pulsar n125 model to launch tomorrow expected price features engine
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X