എല്ലാം ഡിജിറ്റിലാക്കി പുതിയ പൾസർ മോഡലുകൾ, പിന്നെ കുറേ സർപ്രൈസുകളും; ഇനി യമഹയും ഹീറോയും സൈഡാവും

നമ്മുടെ അപ്പൻഅപ്പൂപ്പൻമാർക്കെല്ലാം ബജാജ് എന്നുകേട്ടാൽ ചേതക് എന്ന ഐക്കണിക് സ്‌കൂട്ടറായിരിക്കും ഓർമവരുന്നതെങ്കിൽ നമ്മുടെ തലമുറയ്ക്ക് പൾസർ എന്ന ഇതിഹാസ മോട്ടോർസൈക്കിളാണ് മനസിലേക്ക് ആദ്യം ഓടിയെത്തുക. 150 സിസിയിൽ യൂത്തൻമാരുടെ മനസുനിറച്ച പൾസർ പിന്നീട് 180 സിസിയായും 200 സിസിയായും 220 സിസിയായും അരങ്ങ് തകർത്തത് ഇന്നും ഓർത്തെടുക്കാനാവുന്ന മനോഹരമായ കാലഘട്ടമാണ്.

പണ്ടത്തെ പ്രതാപം ഇപ്പോഴത്തെ മോഡേൺ ബൈക്കുകളുടെ യുഗത്തിൽ അവകാശപ്പെടാനാവില്ലെങ്കിലും 90 കിഡ്‌സിന്റെ കൗമാരവും യൗവനവുമെല്ലാം മനോഹരമാക്കിയവരാണ് ബജാജ് പൾസറുകൾ. ഇപ്പോൾ പുതുതലമുറ മോഡലുകളിലൂടെ വിപണിയിലുണ്ടെങ്കിലും ചെറുപ്പക്കാർക്കെല്ലാം പ്രിയം അൽപം പ്രീമിയം ബൈക്കുകളോടാണ്. കമ്മ്യൂട്ടര്‍ ബൈക്കുകളേക്കാള്‍ പെര്‍ഫോമന്‍സ് ഓറിയന്റഡ് ബൈക്കുകള്‍ക്ക് ആവശ്യക്കാരേറുന്ന കാലമാണിപ്പോള്‍.

New Bajaj Pulsar N160, N150 Launched

അതുകൊണ്ട് തന്നെ 150 സിസിക്കും 200 സിസിക്കും ഇടയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ആയതിനാൽ തരക്കേടില്ലാത്ത രീതിൽ ഇന്നും ബജാജിന്റെ നട്ടെല്ലായി നിലകൊള്ളുന്നതും പൾസർ സീരീസുകളാണ്. മാര്‍ക്കറ്റ് ഡൈനാമിക്‌സും ഉപഭോക്തൃ ആവശ്യങ്ങളും കണ്ടറിഞ്ഞുകൊണ്ട് ലൈനപ്പ് നവീകരിക്കുന്നതിനാല്‍ തന്നെ പൾസർ മോഡല്‍ കാലാതീതമായി നിലകൊള്ളുന്നു. എങ്കിലും ചില പോരായ്‌മകൾ ഉണ്ടെന്നുവേണം പറയാൻ.

അതിൽ ഏറ്റവും വലിയ കാര്യമായിരുന്നു കാലത്തിനൊത്ത പുത്തൻ ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇല്ലാത്തത്. എന്നാൽ എല്ലാ കാര്യങ്ങൾക്കും പരിഹാരമായി ബജാജ് തങ്ങളുടെ N150, N160 മോഡലുകള്‍ അപ്‌ഡേറ്റ് ചെയ്ത് പുറത്തിറക്കിരിക്കുകയാണിപ്പോൾ. പൾസർ NS160, പൾസർ NS200 എന്നിവയ്‌ക്കൊപ്പം USD ഫ്രണ്ട് ഫോർക്കുകൾ വാഗ്ദാനം ചെയ്ത ശേഷം കമ്പനി പൾസർ N150, പൾസർ N160 എന്നിവയിലേക്ക് കിടിലൻ സാങ്കേതികവിദ്യകളാണ് കൊണ്ടുവന്നിരിക്കുന്നത്.

New Bajaj Pulsar N160, N150 Launched

2024 ബജാജ് പൾസർ N160, പൾസർ N150 മോഡലുകൾക്കായി പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് എൽസിഡി ക്ലസ്റ്റർ അവതരിപ്പിച്ചതാണ് ആ സന്തോഷ വാർത്ത. ഈ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഇപ്പോഴൊരു സമർപ്പിത ബജാജ് റൈഡ് കണക്ട് ആപ്പിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും പിന്തുണയ്ക്കുന്നുണ്ട്. ഇത് പ്രവർത്തിപ്പിക്കാനും കൂടുതൽ വിവരങ്ങൾ കാണാനുമായി ഇടത് സ്വിച്ച് ഗിയറിൽ പുതിയ മോഡ് ബട്ടണും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി കൂടി വരുന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണിനെ അവരുടെ പ്രിയപ്പെട്ട പൾസർ N160, N150 എന്നിവയുമായി കണക്‌റ്റ് ചെയ്യാൻ സാധിക്കും. ഇതിലൂടെ എവിടെയായിരുന്നാലും റൈഡർക്ക് കോളുകൾ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. കൂടാതെ മൊബൈൽ നോട്ടിഫിക്കേഷൻ അലേർട്ടുകൾ, മൊബൈൽ സിഗ്നൽ ശക്തിയും ബാറ്ററി നില, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ് ടു എംടി, ലൈവ് മൈലേജ്, അവറേജ് മൈലേജ് എന്നിവയും ആക്‌സസ് ചെയ്യാനാവും.

New Bajaj Pulsar N160, N150 Launched

പുതിയ ഫീച്ചേഴ്‌സുമായി എത്തുന്ന 2024 പൾസർ N160 മോഡലിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 1,30,560 രൂപ മുതലാണ്. ബ്ലാക്ക്, റെഡ്, ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളും ബൈക്കിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം പൾസർ N150 മോഡലിന്റെ വില ആരംഭിക്കുന്നത് 1,17,677 രൂപ മുതലാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ കോമ്പോയുമായാണ് ഈ മോട്ടോർസൈക്കിൾ വിപണിയിൽ എത്തിയിരിക്കുന്നത്.

രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം അപ്ഡേറ്റ് ചെയ്‌ത പൾസർ N160, N150 എന്നിവ മുൻഗാമിക്ക് സമാനമാണ്. ഡിസൈനിൽ കൈതൊടാതെയുള്ള പരിഷ്ക്കാരങ്ങൾ മാത്രമാണ് ബജാജ് നടപ്പിലാക്കിയിരിക്കുന്നത്. ബോഡി പാനലുകൾ, ഫ്യൂവൽ ടാങ്ക്, ഹെഡ്‌ലാമ്പ് അസംബ്ലി എന്നിവയുൾപ്പെടെ ഡിസൈൻ, ഷാസി, മറ്റ് ഭാഗങ്ങൾ എന്നിവയെല്ലാം മുമ്പത്തെ മോഡലുകൾക്ക് സമാനമാണ്.

New Bajaj Pulsar N160, N150 Launched

മറ്റ് സവിശേഷതകളിലേക്ക് വന്നാൽ നേക്കഡ് വുൾഫ് എൽഇഡി ഡിആർഎല്ലുകൾ, ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ പോലുള്ള ഫീച്ചറുകളുള്ള N250 പോലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ എന്നിവയാണ് പൾസർ N150, N160 ബൈക്കുകളിൽ ഒരേപോലെ ഒരുക്കിയിട്ടുള്ളത്. എഞ്ചിൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ പൾസർ N160 നേക്കഡ് സ്ട്രീറ്റ് സ്റ്റൈൽ മോട്ടോർസൈക്കിളിന് 164.82 സിസി DTS-i എഞ്ചിനാണ് തുടിപ്പേകുന്നത്.

5-സ്പീഡ് ഗിയർബോ്‌സുമായി ജോടിയാക്കിയ യൂണിറ്റ് 15.8 bhp കരുത്തിൽ പരമാവധി 14.65 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിനിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ ഇന്ധനക്ഷമത കണക്കുകൾ പ്രതീക്ഷിക്കാമെന്നാണ് ബജാജ് ഓട്ടോയുടെ ഔദ്യോഗിക വിശദീകരണം. പൾസർ N150-യിലേക്ക് നോക്കിയാൽ 149.68 സിസി എഞ്ചിനാണ് ഇതിന്റെ ഹൃദയം. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ യൂണിറ്റിന് 14.3 bhp പവറിൽ 13.5 Nm torque വരെ നൽകാനാവും.

New Bajaj Pulsar N160, N150 Launched

മികച്ച ഇൻ-ക്ലാസ് പവറും ടോർക്കും, മികച്ച ഇൻ-ക്ലാസ് പാസിംഗ് ആക്സിലറേഷൻ (30-70 കി.മീ.), ഏറ്റവും സുഗമമായ ഗിയർ ഷിഫ്റ്റുകൾ എന്നിവയാണ് ഇവയുടെ മറ്റ് പ്രത്യേകതകൾ. രണ്ട് ബൈക്കുകൾക്കൊപ്പമുള്ള എക്‌സ്‌ഹോസ്റ്റ് നോട്ടും യുവത്വത്തെ ആകർഷിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ടിവിഎസ് അപ്പാച്ചെ 160, അപ്പാച്ചെ 160 4V, യമഹ FZ ലൈനപ്പ്, സുസുക്കി ജിക്‌സർ 150, ഹീറോ എക്സ്ട്രീം 160R 4V പോലുള്ളവയുമായാണ് പൾസർ N സീരീസിന്റെ മത്സരം.

More from DriveSpark

Article Published On: Wednesday, January 31, 2024, 13:27 [IST]
English summary
New bajaj pulsar n160 n150 launched with digital display and bluetooth connectivity
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X