നാടൻ അല്ല ഇനി പക്കാ മോഡേൺ, കിടിലൻ വിലയിൽ ഉഷാറ് മാറ്റങ്ങളുമായി പൾസർ ബൈക്കുകൾ വിപണിയിൽ

ബജാജ് എന്ന പേരിനേക്കാൾ ഫാൻസുണ്ടാവും ഇന്ത്യയിൽ പൾസർ എന്ന സ്പോർട്‌സ് മോട്ടോർസൈക്കിളിന്. 2001-ൽ ആദ്യമായി വിപണിയിൽ എത്തിയപ്പോൾ കമ്പനി പോലും വിചാരിക്കാത്ത ഒരു വലിയ ഫാൻബേസ് തന്നെയാണ് പൾസറിനൊപ്പം കൂടിയത്. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ചീത്തപ്പേരൊന്നും കേൾപ്പിക്കാതെ അത് കൊണ്ടുനടക്കാൻ ബജാജിനും സാധിക്കുന്നുണ്ട്. ബൈക്കുകളുടെ മികച്ച പെർഫോമൻസും സ്റ്റൈലിംഗിനും ഇന്നും ആരാധകർ ഏറെയുണ്ട്. നിലവിൽ 125 സിസി മുതൽ 400 സിസി വരെ വിവിധ സെഗ്മെന്റുകളിലായി വ്യത്യസ്‌ത മോഡലുകളിൽ വാങ്ങാനും കിട്ടും. ഒരേ രൂപവും മോഡേൺ ഫീച്ചറുകൾ ഇല്ലാത്തതിനാലും അടുത്തിടെയായി പലരും പൾസറുകളിൽ നിന്നും അകന്നുനിൽക്കുകയാണ്.

എന്നാൽ ഇതുമനസിലാക്കിയ കമ്പനി എല്ലാ മോഡലുകളേയും പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം പൾസർ 400 എത്തിയതിനു പിന്നാലെ പഴയ പുലിക്കുട്ടിയായ 220F മോഡലിനെയും കമ്പനി വിപണിയിൽ എത്തിച്ചു. അതിനുശേഷമിതാ ബജാജ് ഓട്ടോ 2024 മോഡൽ ഇയറിലേക്ക് പൾസർ ശ്രേണിയെ മിനുക്കി വിപണനത്തിന് എത്തിച്ചിരിക്കുകയാണ്. 1.40 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ പൾസർ N160 എത്തിയതാണ് ഇതിലെ മെയിൻ ഹൈലൈറ്റ്.

New Bajaj Pulsar N160 Variant Launched

ബജാജ് പൾസർ 125, പൾസർ 150, പൾസർ 220F എന്നിവയും സ്‌പോർട്‌സ് കമ്മ്യൂട്ടർ ശ്രേണിയിലേക്ക് പുതിയ സവിശേഷതകളോടെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഏതാനും ആഴ്ച്ചകളായി ഷോറൂമുകളിൽ ബൈക്കുകൾ ലഭ്യവുമാണെന്നാണ് ബജാജ് പറയുന്നത്. 2024 പൾസർ N160 പതിപ്പിന് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉള്ള ഒരു പുതിയ വേരിയന്റ് ലഭിക്കുന്നുണ്ട്.

ഷാംപെയ്ൻ ഗോൾഡിൽ തീർത്ത പുതിയ 33 mm അപ്സൈഡ് ഡൌൺ (USD) ഫ്രണ്ട് ഫോർക്കുകളും ബൈക്കിലേക്ക് എത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 2024 പൾസർ N160 മോട്ടോർസൈക്കിളിന് റെയിൻ, റോഡ്, ഓഫ്-റോഡ് എന്നിങ്ങനെ മൂന്ന് എബിഎസ് മോഡുകളും ബജാജ് അവതരിപ്പിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം പൾസർ N250-ൽ കൊണ്ടുവന്ന അതേ ഫീച്ചറുകളാണിവ. വ്യത്യസ്‌ത റോഡ് സാഹചര്യങ്ങളിൽ നിയന്ത്രണം പരമാവധിയാക്കാനാണ് എബിഎസ് മോഡുകൾ സഹായിക്കുന്നത്.

New Bajaj Pulsar N160 Variant Launched

ഈ പുത്തൻ ഫീച്ചറുകൾ മാറ്റിനിർത്തിയാൽ മോട്ടോർസൈക്കിളിന് വേറെ മാറ്റങ്ങളൊന്നുമില്ല. പ്രത്യേകിച്ച് മെക്കാനിക്കൽ വശങ്ങളെല്ലാം അതേപടി ബജാജ് നിലനിർത്തിയിട്ടുണ്ട്. 8,750 ആർപിഎമ്മിൽ 15.6 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 164.82 സിസി ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 2024 ബജാജ് പൾസർ N160 മോഡലിന്റെ ഹൃദയം. ബ്രേക്കിംഗിനായി രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി നൽകിയിട്ടുമുണ്ട്.

ഇനി ഏറ്റവും പുതിയ 2024 ബജാജ് പൾസർ 220F മോഡലിന്റെ കാര്യത്തിലേക്ക് വന്നാൽ ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റൽ കൺസോളിനൊപ്പം പുതിയ ബോഡി ഗ്രാഫിക്സുമായാണ് കൾട്ട് മോട്ടോർസൈക്കിൾ വിപണിയിലേക്ക് ചുവടുവെച്ചിരിക്കുന്നത്. 1.41 ലക്ഷം രൂപയാണ് ബൈക്കിനായി ഇന്ത്യയിൽ ചെലവഴിക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 90 കിഡ്‌സിന്റെ ഏറ്റവും ഫേവറീറ്റായ സ്പോർട് ബൈക്കുകളിൽ ഒന്നായിരുന്നു ഇത്.

New Bajaj Pulsar N160 Variant Launched

മറുവശത്ത് കാർബൺ ഫൈബർ ഫിനിഷ്ഡ് സിംഗിൾ, സ്പ്ലിറ്റ് സീറ്റ് വേരിയൻ്റുകളാണ് പൾസർ 125-ന് ലഭിക്കുന്നത്. അതേസമയം മൂന്ന് മോട്ടോർസൈക്കിളുകൾക്കും ഒരേ ഡിജിറ്റൽ കൺസോളും അതിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭിക്കും. യുഎസ്ബി ചാർജിംഗ്, പുതിയ ബോഡി ഗ്രാഫിക്സ് എന്നിവയാണ് എടുത്തുപറയേണ്ട മറ്റ് പ്രധാന പരിഷ്ക്കാരങ്ങൾ. ബജാജ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്രാൻഡിന്റെ മോഡലുകളെല്ലാം നവീകരിക്കുന്ന തിരക്കിലാണ്.

ക്ലാസിക് പൾസറുകൾക്ക് പുറമെ, ബജാജ് പൾസർ NS സീരീസും ഈ മോഡലുകൾക്കെല്ലാം പുതിയ ഗ്രാഫിക്സും ഡിജിറ്റൽ കൺസോളും കൊണ്ടുവന്നതും വലിയ ചർച്ചയായിട്ടുണ്ട്. 2024 മോഡൽ ഇയർ അപ്ഡേറ്റുമായി പൾസർ 250N ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിക്കുകയും ചെയ്‌തിരുന്നു. 1.51 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് 2024 ബജാജ് പൾസർ N250 നിരത്തിലേക്ക് എത്തുന്നത്.

More from DriveSpark

Article Published On: Saturday, June 15, 2024, 10:02 [IST]
English summary
New bajaj pulsar n160 variant launched and pulsar 125 150 220f models gets updates
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X