സ്ട്രീറ്റ്ഫൈറ്ററുകളിലെ രാജകുമാരൻ, ക്രെറ്റ N ലൈനിന്റെ വില വരുന്ന സൂപ്പർബൈക്കുമായി ഡ്യുക്കാട്ടി

സൂപ്പർബൈക്കുകളുടെ അവസാനവാക്കായി പറയാനാവുന്ന കമ്പനിയാണ് ഡ്യുക്കാട്ടി. ആഡംബര ബൈക്കുകളുടെ വിലയാണെങ്കിലും ഏതൊരു മോട്ടോർസൈക്കിൾ പ്രേമിയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഈ കമ്പനി ഇന്ത്യയിലും ഏറെ ജനപ്രിയരാണ്. കവസാക്കി, ട്രയംഫ്, ബിഎംഡബ്ല്യു പോലുള്ള വമ്പൻ ബ്രാൻഡുകളോട് ഏറ്റുമുട്ടി കൈവരിക്കുന്ന വിജയം ഈ ഇറ്റാലിയൻ ബ്രാൻഡിന് മുമ്പോട്ടു കുതിക്കുന്നതിനുള്ള ശക്തിയാണ്.

ഇപ്പോഴിതാ ഏറ്റവും പുതിയ സ്ട്രീറ്റ്ഫൈറ്റർ V4, സ്ട്രീറ്റ്ഫൈറ്റർ V4 S സൂപ്പർബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഡ്യുക്കാട്ടി. ഇതിൽ V4 പതിപ്പിന് 24.62 ലക്ഷം രൂപയാണ് ഇവിടെ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം V4 S മോഡലിന്റെ ഡ്യുക്കാട്ടി റെഡ് കളർ ഓപ്ഷന് 27.80 ലക്ഷം രൂപയും ഗ്രേ നീറോ നിറത്തിന് 28 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി കൈയിൽ നിന്നും ഇറക്കേണ്ടത്.

New Ducati Streetfighter V4 And V4 S Models Launched

ബിഎംഡബ്ല്യു S 1000 RR, കവസാക്കി ZH2 പോലുള്ള വമ്പൻമാരുമായി മത്സരിക്കനാണ് ഡ്യുക്കാട്ടിയുടെ ഏറ്റവും പുതിയ സ്ട്രീറ്റ്ഫൈറ്റർ എത്തുന്നത്. ഒരു ഗെയിം ചേഞ്ചർ ആണെന്ന് തെളിയിച്ച പാനിഗാലെ V4 സ്പോർട്‌സ് ബൈക്കിന്റെ പരിണാമത്തെ അടിസ്ഥാനമാക്കിയാണ് പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലുകളെ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് ഡ്യുക്കാട്ടി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ബിപുൽ ചന്ദ്ര അഭിപ്രായപ്പെട്ടു.

ഡിസൈനിലേക്ക് നോക്കിയാൽ സ്ട്രീറ്റ്ഫൈറ്റർ V4 നിസംശയമായും ഏറ്റവും മനോഹരമായി രൂപകൽപ്പന ചെയ്‌ത ലോകത്തിലെ തന്നെ നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിളുകളിൽ ഒന്നാണെന്ന് നിസംശയം പറയാം. ഹെഡ്‌ലൈറ്റിൻ്റെയും ഡിആർഎല്ലിൻ്റെയും ആകൃതിയിൽ തുടങ്ങി മസ്ക്കുലർ ഫ്യവൽ ടാങ്കും മെലിഞ്ഞ ടെലിയിൽ സെക്ഷനുമെല്ലാം ഭയാനകമായ രൂപമാണ് ബൈക്കിന് സമ്മാനിക്കുന്നത്. സ്ട്രീറ്റ്‌ഫൈറ്റർ V4 ഒരു മുൻനിര ബൈക്കായതിനാൽ ആകർഷകമായ സവിശേഷതകളാലും സമ്പന്നമാണെന്ന് ഊഹിക്കാമല്ലോ.

New Ducati Streetfighter V4 And V4 S Models Launched

ഇപ്പോൾ 16.5 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണ് മോട്ടോർസൈക്കിളിൽ ഒരുക്കിയിരിക്കുന്നത്. ഡ്യുക്കാട്ടി ഒരു പുതിയ 'വെറ്റ്' റൈഡിംഗ് മോഡും സ്ട്രീറ്റ്ഫൈറ്റർ V4 മോഡലുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. V4 S വേരിയന്റിന് 1.7 കിലോഗ്രാം ഭാരം കുറഞ്ഞ ലിഥിയം അയൺ ബാറ്ററിയാണ് ലഭിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിലെ ഗ്രാഫിക്സ് പരിഷ്ക്കരിച്ചിട്ടുമുണ്ട്.

റൈഡർക്ക് മികച്ച പ്രവർത്തന താപനിലയും മികച്ച തെർമലും നൽകുന്നതിന് കൂളിംഗ് ഫാൻ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും കമ്പനി പറയുന്നു. SmartEC 2.0 ഇൻ്റർഫേസോടുകൂടിയ സെമി-ആക്ടീവ് ഓഹ്ലിൻസ് സസ്‌പെൻഷനാണ് ഏറ്റവും പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്ററിന് സമ്മാനിച്ചിരിക്കുന്നത്. ഇതിൽ മുൻവശത്ത് പൂർണ്ണമായും ക്രമീകരിക്കാവുന്ന USD ഫോർക്കും പിന്നിൽ ഒരു മോണോഷോക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

New Ducati Streetfighter V4 And V4 S Models Launched

മാർചെസിനിയിൽ നിന്നുള്ള 17 ഇഞ്ച് അലൂമിനിയം അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത. മികച്ച ആൻ്റി-സ്ക്വാറ്റ് പ്രവർത്തനത്തിനായി സ്വിംഗാർം ഇപ്പോൾ 4 മില്ലിമീറ്റർ ഉയരത്തിലാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ മോണോകോക്ക് ഷാസിയാണ് സ്ട്രീറ്റ്ഫൈഗറിൻ്റെ സവിശേഷത. ബ്രേക്കിംഗിനായി മുൻവശത്ത് ട്വിൻ 330 mm ഡിസ്‌കുകളും പിന്നിൽ 245 mm ഡിസ്‌ക്കുമാണ് കൊണ്ടുവന്നിരിക്കുന്നത്.

1,130 സിസി, V4 എഞ്ചിനാണ് ഏറ്റവും പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4 സൂപ്പർബൈക്കിന് തുടിപ്പേകാൻ എത്തുന്നത്. ഇത് പരമാവധി 205 bhp പവറിൽ പരമാവധി 123 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബൈ-ഡയറക്ഷൻ ക്വിക്ക്‌ഷിഫ്‌റ്ററുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ലോ അല്ലെങ്കിൽ വെറ്റ് മോഡ് ഉപയോഗിച്ചാൽ പവർ കണക്കുകൾ 157 bhp ആയി കുറയുകയും ചെയ്യും.

2024 ജനുവരി 1 മുതൽ തിരഞ്ഞെടുത്ത മോട്ടോർസൈക്കിളുകളുടെ വില വർധിപ്പിക്കുമെന്ന് ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം ഇന്ത്യയിൽ എത്തിക്കുന്ന ആദ്യത്തെ മോഡലാണ് സ്ട്രീറ്റ്ഫൈറ്റർ V4. പോയ വർഷം പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ ബോളിവുഡ് സൂപ്പർതാരമായ രൺവീർ സിങ്ങിനെ ബ്രാൻഡ് അംബാസഡറായി നിയമിക്കുകയും ചെയ്‌തിരുന്നു.

More from DriveSpark

Article Published On: Wednesday, March 13, 2024, 9:54 [IST]
English summary
New ducati streetfighter v4 and v4 s models launched in india price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X